Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് കനത്ത തിരിച്ചടി; വധഗൂഢാലോചന കേസിൽ അന്വേഷണത്തിന് സ്റ്റേ ഇല്ല

കൊച്ചി; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ ദിലീപിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. അന്വേഷണത്തിന് സ്റ്റേ നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ വിശദമായ വാദം കേൾക്കാൻ തയ്യാറാണെന്നും പോലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി അറിയിച്ചു. ഹര്‍ജി 28 ലേക്ക് മാറ്റി

1

വധഗൂഢാലോചന കേസ് നടത്തിയെന്നതിന് യാതൊരു തെളിവും തനിക്കെതിരെ ഇല്ലെന്നുള്ള വാദം ഉയർത്തിയായിരുന്നു ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു. കേസിൽ താൻ തെളിവുകൾ നശിപ്പിച്ചുവെന്ന പ്രോസുക്യൂഷൻ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയിൽ സത്യവാങ് മൂലം നൽകുകയും ചെയ്തിരുന്നു.

2

തന്റെ ഫോണിൽ നിന്ന് യാതൊരു വിവരങ്ങളും നശിപ്പിച്ചിട്ടില്ലെന്നായിരുന്നു ദിലീപിന്റെ വാദം.
വീട്ടിലെ സഹായിയായിരുന്നു ദാസന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും ദിലീപ് വാദിച്ചിരുന്നു. ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊവിഡായിരുന്നു. ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ദിലീപ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

3

കേസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു കോടതിയിൽ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ അന്വേഷണം തടയില്ലെന്നും കേസിൽ വിശദമായ വാദം കേൾക്കാൻ തയ്യാറാണെന്നുമായിരുന്നു കോടതി വ്യക്തമാക്കുകയായിരുന്നു. ദിലീപിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

4

തെളിവ് നശിപ്പിക്കാനുള്ള ശക്തമായ ശ്രമങ്ങളാണ് ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെതന്നാണ് ക്രൈംബ്രാഞ്ച് നേരത്തേ കോടതിയിൽ അറിയിച്ചത്. ഫോണിലെ സംഭാഷങ്ങൾ ദിലീപ് ഡിലീറ്റ് മുംബൈയിലേക്ക് ഡിലീറ്റ് ചെയ്തുവെന്നായിരുന്നു അന്വേഷണ സഘം കോടതിയിൽ വ്യക്തമാക്കിയത്. 12 നമ്പറിലേക്കുള്ള 12 ചാറ്റുകളാണ് ഡിലീറ്റ് ആക്കിയതെന്നായിരുന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്.

5


അതിനിടെ വധഗൂഢാലോചനാ കേസിൽ പോലീസിനെതിരെ ആരോപണമുന്നയിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ സായ് ശങ്കറാണ് ഡിലീറ്റ് ചെയ്തതെന്ന് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊച്ചിയിൽ അഭിഭാഷകരുടെ ഓഫീസിൽ വെച്ച് സൈബർ ഫോറൻസിക് വിദഗ്ദൻ ആയ ശങ്കറിന്റെ ഐ മാക് കംപ്യൂട്ടർ ഉപയോഗിച്ചാണ് രേഖകൾ മായ്ച്ച് കളഞ്ഞതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

6


ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൂടുതൽ അന്വേഷണത്തിൽ ദിലീപ് പോലീസിന് നൽകാൻ വിസമ്മതിച്ച ഏഴാമത്തെ ഫോണിലെ വിവരങ്ങൾ സായി ശങ്കർ ഫോണിൽ നിന്നും നീക്കിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇത് ദിലീപ് അറിയാതെയാണ് ഇയാൾ ചെയ്തതെന്നാണ് സൂചന. ഈ വിവരങ്ങൾ മറ്റൊരു ഡിവൈസിൽ സൂക്ഷിച്ച നിലയിലായിരുന്നു.

7


അതസേമയം വിവരങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ വിശദമായ ചോദ്യം ചെയ്യലിനായി സായ് ശങ്കറിനോട് ഹാജാരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ രാവിലെ 10 ന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ പോലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചയാളാണ് സായ് ശങ്കർ. കേസിൽ അഡ്വ രാമൻപിള്ളയ്ക്കും മറ്റ് അഭിഭാഷകർക്കുമെതിരെ മൊഴി നൽകാൻ തനിക്ക് മേൽ ക്രൈംബ്രാഞ്ചിന്റെ സമ്മർദ്ദം ഉണ്ടെന്നായിരുന്നു ഇയാളുടെ ആരോപണം.
മൊഴി നൽകിയാൽ വിചരാണ നേരിടുന്ന രണ്ടു കേസുകളിൽ നിന്നും വിട്ടയക്കാമെന്ന ഉറപ്പാണെന്ന് പോലീസ് തനിക്ക് നൽകിയതെന്നാണ് ഇയാൾ പറഞ്ഞത്.ഇക്കാര്യം ചൂണ്ടിക്കാട്ടി സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Recommended Video

cmsvideo
    ഫോട്ടോയിൽ ദിലീപിനെ ഒഴിവാക്കി ധർമജനും | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+