കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ജയിലിലാകുമോ? ഇന്ന് നിർണായക വാദം..പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം ഹാജരാക്കും

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണ കോടതിയിൽ ഇന്നും വാദം തുടരും. ഇന്ന് പ്രതിഭാഗത്തിന്റെ വാദമാണ് നടക്കുക. നേരത്തേ കേസിൽ പ്രോസിക്യൂഷൻ നിരത്തുന്നത് തെറ്റായ വാദങ്ങളാണെന്നും നടനെതിരെ തെളിവായി ഹാജരാക്കുന്നത് പഴയ രേഖകളാണെന്നുമായിരുന്നു പ്രതിഭാഗം പറഞ്ഞത്.

'വെറുതെ ഒരാള്‍ കണ്ടതുകൊണ്ട് മാത്രം മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറില്ലല്ലോ: സത്യം പുറത്ത് വരണം'

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ


ദിലീപിന്റേയും കൂട്ടരുടേയും ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. കേസില്‍ സാക്ഷികളെ സ്വാധീനിക്കാനടക്കം ദിലീപ് നീക്കം നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ദിലീപ് അടക്കമുള്ളവരുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ ശബ്ദ രേഖകള്‍ അടക്കം കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

ക്യൂട്ട് ലൈനൊക്കെ മാറ്റി പിടിച്ച് നസ്രിയ..നടിയുടെ പുത്തൻലുക്ക് ഞെട്ടിച്ചെന്ന് ആരാധകർ...വൈറൽ

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു


ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു, അഭിഭാഷകർ വഴി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നിങ്ങനെയായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. ദിലീപിന്റെ വീട്ടിലെ വാച്ച്മാനായിരുന്ന ദാസനെ അഭിഭാഷകർ ഇടപെട്ട് മൊഴിമാറ്റിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല മറ്റൊരു സാക്ഷിയായ സാഗർ വിൻസെന്റിനെ സ്വാധീനിക്കാനുള്ള ശ്രമവും ദിലീപ് നടത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. കേസിൽ മാപ്പുസാക്ഷിയായ വിപിൻ ലാലിന് ദിലീപ് ഭീഷണിക്കത്ത് അയച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

അന്വേഷണ സംഘം കെട്ടിച്ചമച്ചതെന്ന്


എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വാദം തെറ്റാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുപടി. ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പറയുന്ന ദിവസം തനിക്ക് കൊവിഡ് ആയിരുന്നുവെന്നാണ് അഭിഭാഷകനായ രാമൻപിള്ള കോടതിയിൽ പറഞ്ഞത്. വിപിൻ ലാലിന്റെ ഭീഷണി കത്ത് അന്വേഷണ സംഘം വ്യാജമായി സൃഷ്ടിച്ചതാണെന്നും പ്രതിഭാഗം കോടതിൽ ആരോപിച്ചിരുന്നു. സാഗർ വിൻസെന്റിനെ പ്രതിഭാഗം അഭിഭാഷകർ കണ്ടത് ദിലീപ് ജയിലിൽ കഴിയുമ്പോഴാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.

പെൻഡ്രൈവിന്റെ ആധികാരിക പരിശോധിക്കണമെന്ന്

പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ രേഖകളുടെ ആധികാരികത പരിശോധിക്കണമെന്ന ആവശ്യവും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നൽകിയ തെളിവുകൾ ഉള്ള പെൻഡ്രവൈ് സൈബർ പരിശോധനയ്ക്ക് വിധേയമാക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

ബാലചന്ദ്രകുമാറിന്റെ മൊഴി


കേസിൽ വാദം നടക്കുന്നതിനിടെ സാക്ഷികളെ സ്വാധീനിച്ചതിനുള്ള പ്രധാന തെളിവായി ഈ പെൻഡ്രൈവിലെ ശബ്ദ സന്ദേശമായിരുന്നു പ്രോസിക്യൂഷൻ കേൾപ്പിച്ചത്. ഈ സാഹചര്യത്തിലായിരുന്നു പൈൻഡ്രൈവിന്റെ ആധികാരികത പരിശോധിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്. മാത്രമല്ല ശബ്ദര രേഖ റെക്കോഡ് ചെയ്ത ഉപകരണങ്ങളും ഹാജരാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

ശബ്ദ സന്ദേശങ്ങൾ


ദിലീപിന്റേത് ഉൾപ്പെടെയുള്ള ശബ്ദ സന്ദേശങ്ങൾ ടാബിലായിരുന്നു റെക്കോഡ് ചെയ്തതെന്നും ഇത് കേടായപ്പോൾ ഫയലുകൾ ലാപ്പിലേക്ക് മാറ്റിയ ശേഷം വിവരങ്ങൾ പെൻ‍ഡ്രൈവിലേക്ക് മാറ്റുകയാണെന്നായിരുന്നു ബാലചന്ദ്രകുമാർ നൽകിയ മൊഴി. എന്നാൽ ഇത് സംബന്ധിച്ച് പോലീസിന്റേയും ബാലചന്ദ്രകുമാറിന്റേയും വാദങ്ങളിൽ വൈരുധ്യമുണ്ടെന്നും പ്രതിഭാഗം ആരോപിച്ചിരുന്നു. അതേസമയം ഇന്ന് കേസ് പരിഗണിക്കവേ പെൻഡ്രൈവിന്റെ സൈബർ പരിശോധന ഫലം അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും.

മെമ്മറി കാർഡിന്റെ പരിശോധന

അതിനിടെ നടി ആക്രമിപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആക്സസ് ചെയ്തുവെന്ന റിപ്പോർട്ടിൽ അന്വേഷണം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി പരിഗണിക്കും. മെമ്മറികാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.നേരത്തെ പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു.ദൃശ്യങ്ങൾ ആക്സസ് ചെയ്തിട്ടുണ്ടെന്ന് എഫ് എസ് എൽ പരിശോധനയിലായിരുന്നു കണ്ടെത്തിയത്.

Recommended Video

cmsvideo
Dileep Entry For Nayanthara Vignesh Shivan Wedding | നയൻതാരയുടെ വിവാഹത്തിന് ദിലീപ് വന്നപ്പോൾ

English summary
Dileep Actress Case; Cancelation of dileep's bail, trial court to consider plea toad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X