കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും അവസാനിച്ചിട്ടില്ല, അഭിഭാഷകര്‍ക്കെതിരെ അന്വേഷണം തുടരുന്നു; തുടരന്വേഷണത്തിന് സാധ്യതയുമായി കുറ്റപത്രം

Google Oneindia Malayalam News

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സാധ്യത തുറന്നിട്ട് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തുടരുകയാണ് എന്നാണ് കുറ്റപത്രത്തില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ തെളിവ് നശിപ്പിച്ചതിലാണ് അന്വേഷണം തുടരുന്നത് എന്നും നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ചോര്‍ന്നതിലും അന്വേഷണം തുടരുന്നതായി കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നുണ്ട്.

'അതിജീവിത സുപ്രീംകോടതിയില്‍ പോകണം,കേസ് ബാംഗ്ലൂരിലേക്ക് മാറ്റണം'; മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍'അതിജീവിത സുപ്രീംകോടതിയില്‍ പോകണം,കേസ് ബാംഗ്ലൂരിലേക്ക് മാറ്റണം'; മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍

1

നടിയെ ആക്രമിച്ച കേസില്‍ 102 സാക്ഷികളെയും 1 പ്രതിയെയും ഉള്‍പ്പെടുത്തിയുള്ള അനുബന്ധ കുറ്റപത്രമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്.

2

ഈ ദൃശ്യങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ച ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് മാത്രമാണ് തുടരന്വേഷണത്തിലെ ഏക പ്രതി. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ പ്രതിയാക്കുമെന്ന് നേരത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തെളിവില്ലാത്തതിനാല്‍ കാവ്യ മാധവനെ സാക്ഷിയാക്കിയാണ് കുറ്റപത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

3

തെളിവ് നശിപ്പിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ കൂട്ടുനിന്നു എന്നായിരുന്നു ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നത്. എന്നാല്‍ ദിലീപിന്റെ അഭിഭാഷകരെ കുറ്റപത്രത്തില്‍ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല. അതേസമയം അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തുടരുകയാണ് എന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങള്‍ക്കുമൊടുവിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

4

തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ളതാണ് കുറ്റപത്രം. ദിലീപിനെതിരായ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ അടക്കം 102 സാക്ഷികളാണ് ഉള്ളത്. അതേസമയം കേസില്‍ ദിലീപിനെതിരെ ബലാത്സംഗത്തിന് പുറമെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.

'മാഡം കാവ്യ ഇപ്പോള്‍ സാക്ഷിയായി...കഥയും തിരക്കഥയുമൊക്കെ പൊളിഞ്ഞു'; സജി നന്ത്യാട്ട്'മാഡം കാവ്യ ഇപ്പോള്‍ സാക്ഷിയായി...കഥയും തിരക്കഥയുമൊക്കെ പൊളിഞ്ഞു'; സജി നന്ത്യാട്ട്

5

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് പൊലീസിന് കണ്ടെടുക്കാന്‍ കഴിയാത്ത വിധം ഒളിപ്പിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. 2017 ല്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് ദൃശ്യം ദിലീപ് കണ്ടതിന് താന്‍ സാക്ഷിയാണ് എന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞത്. ബാലചന്ദ്രകുമാറിന്റെ സാക്ഷിമൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണ്‍ പരിശോധനയില്‍ നിന്ന് കിട്ടിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

6

2017 നംവബര്‍ 30 ഫോണില്‍ സേവ് ചെയ്ത നാല് പേജുകളില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ സീന്‍ ബൈ സീന്‍ വിവരങ്ങളുണ്ട് എന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചു എന്നായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ട് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

7

ദിലീപും സഹോദരന്‍ അനൂപും ഇവരുടെ സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ചിരുന്ന് ദൃശ്യങ്ങള്‍ കാണുന്നതിന് താന്‍ സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെയായിരുന്നു നിര്‍ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയത്.

8

ഇതോടെ ഗൂഢാലോചനയില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തി. ഇതിന് കോടതി അനുമതി നല്‍കുകയായിരുന്നു. നേരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ഏല്‍പിച്ചതായി പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു.

8

കൂട്ടുപ്രതി വിജീഷ് വഴി കാര്‍ഡ് ഏല്‍പിച്ചു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. ജയിലില്‍ കഴിയവെ ഒന്നര കോടി രൂപ ആവശ്യപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്തിലും കാക്കനാട്ടെ കടയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
സ്വാമി വഴി വീണ്ടും അടുത്ത പണി കിട്ടി ; ദിലീപ് കേസില്‍ ട്വിസ്റ്റ് |*Kerala

English summary
Dileep Actress Case: chargesheet opens the possibility of further investigation against advocates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X