Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ അക്രമിച്ച കേസ്: അതിജീവിതയുടെ ആവശ്യം തള്ളി; അന്തിമവാദം തുറന്നകോടതിയില്‍ കേള്‍ക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണം എന്ന നടിയുടെ ആവശ്യം തള്ളി. വിചാരണക്കോടതിയാണ് നടിയുടെ ആവശ്യം തള്ളിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനാം. ഡിസംബർ 12 ന് ആയിരുന്നു കേസ് തുറന്ന കോടതിയിൽ വാ​ദം നടത്തണമെന്ന ആവശ്യം നടി കോടതിയിൽ ഉന്നയിച്ചത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്നകോടതിയിൽ നടത്തണമെന്നും ആണ് അതിജീവിത ആവശ്യപ്പെട്ടത്.

വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമവാദം നടത്തണം എന്നായിരുന്നു അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടത്. അതേ സമയം കേസിൽ അതിജീവിത രാഷ്ട്രപതിക്കും കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് അതിവീജിവത കത്തയച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ അന്തിമ വാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്.

DILEEP

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. ഷൂട്ടിം​ഗ് കഴിഞ്ഞ് തിരകെ വരികയായിരുന്ന നടിയുടെ കാറിന് പിന്നിൽ വഹാനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ച് കയറി ലൈം​ഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്. അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്.

ദിലീപ് ഉൾപ്പെടെ 9 പ്രതികളാണ് ഉള്ളത്. രണ്ട് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പ് സാക്ഷി ആക്കുകയും ചെയ്തിരുന്നു. ഒന്നാം പ്രതി പൾസർ സുനി ഏഴര വർഷത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയിരുന്നു. കേസിലെ പ്രധാന സാക്ഷികളിലൊരാൾ ആയി ബാലചന്ദ്രകുമാർ അടുത്തിടെ അന്തരിച്ചിരുന്നു.

കേസിൽ പ്രോസിക്യൂഷന്റെയും എതിർഭാ​ഗത്തിന്റെയും എതിർഭാ​ഗത്തിന്റെയും അന്തിമവാദ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും എന്നാണ് കരുതുന്നത്. വിചാരണയുടെ ഇതുവരെയുള്ള നടപടികൾ വളരെ രഹസ്യമായിട്ടാണ് നടത്തിയിരുന്നത്. അതേ സമയം, നടയെ ആക്രമിച്ച കേസിൽ മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ അതിജീവിത കോടതി അലക്ഷ്യ ഹർജി നൽകിയിരുന്നു. വിചാരണ കോടതിയിലാണ് ഹർജി നൽകിയത്. കേസിൽ പോലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കി എന്ന് ഓൺലൈൻ‌ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീരേഖ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+