ഇന്നത്തെ തീരുമാനം എന്താകും; ദിലീപിന് നിർണ്ണായകം, ആവശ്യം തള്ളിയാല്‍ കനത്ത തിരിച്ചടി
കൊച്ചി: ദിലീപ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഡാലോചന കേസിലും അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തും നിർമ്മാതാവുമായ റോഷന്‍ ചിറ്റൂരിനെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു.
ഗൂഡാലോചന നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇദ്ദേഹത്തില്‍ നിന്നും അന്വേഷണ സംഘം ശേഖരിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുള്‍പ്പടേയുള്ളവരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

ക്രൈം ബ്രാഞ്ച് കേസ് മനുഃപൂർവ്വം കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിന്റെ വാദം. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകളില്ല. ഡി വൈ എസ് പി ബൈജു പൌലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഡാലോചന നടത്തി. ഡി ജി പി ബി സന്ധ്യയുടേയേും എഡി ജി പി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നതെന്നും ദിലീപ് വാദിക്കുന്നത്.
പെയിന്റിങ് പോലെ സുന്ദരം: വിന്റേജ് ഗ്ലാമറസ് ലുക്കില്‍ പ്രിയ നടി മഡോണ സെബാസ്റ്റ്യന്‍

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിലെ ഇന്നത്തെ ദിവസം ദിലീപിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയില്‍ ഹൈക്കോടതി ഇന്നാണ് വിധി പറയുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കേസില്‍ പൊലീസ് തുടരന്വേഷണം ആരംഭിച്ചത്.

അന്വേഷണം പൂർത്തിയാക്കുന്നതിന് ക്രൈം ബ്രാഞ്ച് നേരത്തെ കോടതിയോട് മൂന്ന് മാസത്തെ സമയം കൂടി തേടിയുന്നു. തുടുരന്വേഷണം മാർച്ച് ഒന്നിനകം പൂർത്തിയാക്കണമെന്ന് കോടതി നേരത്തെ വാക്കാല്‍ നിർദേശിച്ചിരുന്നു. എന്നാല്‍ സമയ പരിധിക്കുള്ളില്‍ അന്വേഷണം പൂർത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് സാധിച്ചില്ല. ഇതേ തുടർന്നാണ് പ്രോസിക്യൂഷന്‍ കോടതിയോട് രേഖാമൂലം സാവകാശം തേടിയത്.

തുടരന്വേഷണത്തിന്റെ ഇതുവരേയുള്ള പുരോഗതിയും രേഖകളും ബന്ധപ്പെട്ടെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയല്ല. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസിന് ബാലചന്ദ്രകുമാറുമായി ഒരു പരിചയവുമില്ല. ബാലചന്ദ്രകുമാർ സ്വാഭാവിക സാക്ഷിയാണെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

ഏതെങ്കിലും സാഹചര്യത്തില്‍ പെട്ടെന്ന് പരാതിയുമായി വന്ന ആളല്ല ബാലചന്ദ്രകുമാർ. പൊലീസിന് പരാതി നല്‍കുന്നതിനും ഇക്കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നതിനും ഒരു മാസം മുന്‍പ് അദ്ദേഹം തന്റെ കയ്യിലുള്ള തെളിവുകള്‍ സഹിതം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

അതേസമയം തന്റെ മുന്‍സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴിയില്‍ ഗൂഡാലോചന കേസ് ചുമത്താന്‍ തക്ക ഗൌരവമുള്ള വെളിപ്പെടുത്തലുകളില്ലെന്നായിരുന്നു ദിലീപിന്റെ വാദം. അദ്യ കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ ഒഴിവാക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും ദിലീപ് ആരോപിച്ചപ്പോള്‍ അന്വേഷണം തുടരണമെന്ന് ആവശ്യപ്പെട്ട് നടി തന്നെ കോടതിക്ക് മുമ്പാകെ എത്തിയിരുന്നു.

തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയെ ഹൈക്കോടതി കക്ഷിചേർക്കുകയായിരുന്നു. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെടാന്‍ ദിലീപിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി അപേക്ഷ സമര്‍പ്പിച്ചതിനെ തുടർന്നായിരുന്നു കോടതി ഇത്തരമൊരു തീരുമാനം എടുത്തത്.












Click it and Unblock the Notifications