Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ കാവ്യ... മറ്റന്നാള്‍ സായ് ശങ്കര്‍, പിന്നെ അഭിഭാഷകര്‍; റൂട്ട് തയ്യാറാക്കി ക്രൈംബ്രാഞ്ച്, പഴുതടച്ച നീക്കം

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ കേസുകളില്‍ അന്വേഷണ സംഘത്തിന്റെത് കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കം. പ്രകോപനം സൃഷ്ടിച്ചുള്ള ചോദ്യം ചെയ്യലിലേക്ക് അന്വേഷണ സംഘം കടക്കുന്നില്ല. എന്നാല്‍ സംശയത്തിലുള്ള ഒരാളെ പോലും വെറുതെവിടുന്നുമില്ല. തെളിവ് നശിപ്പിക്കാന്‍ അഭിഭാഷകര്‍ തന്നെ കൂട്ടുനിന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദിലീപിന്റെ രണ്ട് അഭിഭാഷകരെ ചോദ്യം ചെയ്യാനിരിക്കുകയാണ് പോലീസ്.

ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ എവിടെവച്ചാണ് ചോദ്യം ചെയ്യുക എന്ന് ഇന്ന് വൈകീട്ടോടെ അറിയാന്‍ സാധിക്കും. അന്വേഷണ സംഘം പറയുന്ന പോലെ അഭിഭാഷകര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ മൊത്തം അഭിഭാഷകരുടെ വിശ്വാസ്യതയെ ബാധിക്കുന്ന നടപടിയായി മാറും....

1

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയാണ് കാവ്യമാധവന്‍. സാക്ഷിയായ സ്ത്രീയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കരുത് എന്ന നിര്‍ദേശമുള്ളതിനാല്‍ കാവ്യയുടെ ഇഷ്ടമുള്ള സ്ഥലത്ത് വച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഇന്ന് വൈകീട്ട് എവിടെ വച്ചാണ് ചോദ്യം ചെയ്യേണ്ടതെന്ന് കാവ്യ മാധവന്‍ അന്വേഷണ സംഘത്തെ അറിയിക്കും. തിങ്കളാഴ്ചയാണ് കാവ്യയെ ചോദ്യം ചെയ്യുക.

2

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന് പറയപ്പെടുന്ന സൈബര്‍ വിദഗ്ധര്‍ സായ് ശങ്കറെ ചോദ്യം ചെയ്യുക ചൊവ്വാഴ്ചയാണ്. ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശേഷം രഹസ്യമൊഴിയെടുക്കും. ദിലീപിന്റെ ഫോണില്‍ കണ്ട നിര്‍ണായകമായ വിവരങ്ങള്‍ ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച കീഴടങ്ങിയ സായ് ശങ്കറെ ജാമ്യത്തില്‍ വിടുകയായിരുന്നു.

3

ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. രണ്ട് അഭിഭാഷകരെയാണ് ചോദ്യം ചെയ്യുക. ഇവര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് അന്വേഷണ സംഘം പറയുന്നത്. സായ് ശങ്കറോട് തെളിവ് നശിപ്പിക്കാന്‍ ആവശ്യപ്പെട്ടത് അഭിഭാഷകരാണത്രെ. സായ് ശങ്കറുടെ ഒരു ലാപ് ടോപ് അഭിഭാഷകരുടെ കൈവശമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത് കണ്ടെത്താനുള്ള പരിശോധന ഉടന്‍ നടത്തും.

4

ദിലീപിന്റെ രണ്ട് അഭിഭാഷകര്‍ക്ക് തിങ്കളാഴ്ച അന്വേഷണ സംഘം നോട്ടീസ് നല്‍കും. ആക്രമിക്കപ്പെട്ട നടിയുടെ പരാതിയില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കിയിരുന്നു. രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യം. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ബാര്‍ കൗണ്‍സില്‍ നടപടിക്രമങ്ങള്‍ വിശദീകരിച്ച് ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു.

5

ദിലീപുമായി ബന്ധപ്പെട്ട എല്ലാവരും കേസില്‍ സംശയ നിഴലിലാകുന്നതാണ് കാണുന്നത്. ദിലീപിന്റെ ഭാര്യ, സഹോദരന്‍, അളിയന്‍, സുഹൃത്തുക്കള്‍, അഭിഭാഷകര്‍... തുടങ്ങി എല്ലാവരെയും ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം. ഇവരുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണ രേഖകളില്‍ ചിലത് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഓരോ ദിവസവും ഓരോ ശബ്ദരേഖകള്‍ പുറത്തുവരുന്ന സാഹചര്യമാണ്.

6

ആലുവയില്‍ സൗകര്യമുള്ള സ്ഥലം കാവ്യ മാധവന്‍ അന്വേഷണ സംഘത്തെ അറിയിക്കുമെന്നാണ് വിവരം. നാളെ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെയും അന്വേഷണ സംഘം വിളിപ്പിച്ചേക്കും. കാവ്യ മാധവനുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നു. ഇക്കാര്യം കാവ്യയില്‍ നിന്ന് ചോദിച്ചറിയുന്ന വേളയില്‍ ബാലചന്ദ്രകുമാറിനെയും വിളിപ്പിക്കും.

എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ജുക്കുട്ടിയെ; ചേര്‍ത്ത് നിര്‍ത്തി സീമ... നടിയുടെ എവര്‍ഗ്രീന്‍ ചിത്രങ്ങള്‍

7

പുതിയ മൊഴികള്‍, ശബ്ദരേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുക. ദിലീപിനെ ചോദ്യം ചെയ്ത വേളയില്‍ പല കാര്യങ്ങളും അദ്ദേഹത്തിന് ഓര്‍മയില്ല എന്നാണ് പ്രതികരിച്ചത്. ചില ചോദ്യങ്ങളോട് ദിലീപ് മൗനം പാലിക്കുകയും ചെയ്തുവെന്നാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. ദിലീപിനെ ചോദ്യം ചെയ്യുന്ന വേളയില്‍ ബാലചന്ദ്ര കുമാറിനെയും അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+