കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് വീണ്ടും ജയിലിലാകുമോ? പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതിയിൽ, നടന് ഇന്ന് നിർണായകം

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തേ വിചാരണ കോടതി ഈ ആവശ്യം തള്ളിയതോടെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ തുടർവിചാരണ നാളെ പുനഃരാരംഭിക്കാനിരിക്കെയാണ് ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യം ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നടനെ സംബന്ധിച്ച് ഇന്ന് നിർണായകമായിരിക്കും.

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാണിച്ച് ഏപ്രിൽ നാലിനായിരുന്നു നേരത്തേ ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചെന്നും ഇതിന് തെളിവുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളും പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കിയിരുന്നു.

വിവരങ്ങൾ നശിപ്പിച്ചതിന്

മൊബൈൽ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിന്റെ വിശദാംശങ്ങൾ അടക്കമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ നൽകിയത്. അതേസമയം തനിക്കെതിരായ വാദങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നിരുന്നു പ്രതിഭാഗത്തിന്റെ വാദം. ശക്തമായ വാദപ്രതിവാദങ്ങളായിരുന്നു ഹർജിയിൽ ദിവസങ്ങളോളം വിചാരണ കോടതിയിൽ നടന്നത്. എന്നാൽ കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾ തള്ളിയ കോടതി ദിലീപിന് ജാമ്യത്തിൽ തുടരാമെന്ന് വ്യക്തമാക്കുകയായിരുന്നു.

ഹൈക്കോടതിയെ സമീപിച്ചത്

ഇതോടെയാണ് നടനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനുമടക്കം ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻറെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത് . ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് ഹർജി പരിഗണിക്കുക. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ പുനഃർവിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതി പരിഗണിക്കുന്നത്.

കുറ്റങ്ങൾ നിലനിൽക്കില്ലെന്ന്

തുടർ അന്വേഷണത്തിന്റെ ഭാഗമായി സമർപ്പിച്ച അധിക കുറ്റപത്രത്തിൽ തനിക്ക് എതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കാണിച്ച് ദിലീപും ദിലീപിന്റെ സുഹൃത്തുമായ ശരതും വിചാരണ കോടതിയെ സമീപിച്ചിരുന്നു.
കേസിൽ പതിനെഞ്ചാം പ്രതിയാണ് ശരത്.
കുറ്റപത്രത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ല, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു ദിലീപ് കോടതിയിൽ വാദിച്ചത്.

ദൃശ്യങ്ങൾ കൈയ്യിൽ എത്തിയതിനടക്കം


എന്നാൽ നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്റെ കൈയ്യിലെത്തിയതിനടക്കം തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കൂട്ടുപ്രതിയായ ശരത് ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ എത്തിച്ചെന്ന് കോടതിയിൽ പ്രോസിക്യൂഷൻ അറിയിക്കുകയായരുന്നു. വാട്സ് ആപ് സന്ദേശങ്ങളും ഡിജിറ്റൽ രേഖകളം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഹൈക്കോടതിയിൽ ഫോണുകൾ നൽകാതെ ഹാക്കർമാരെ ഉപയോഗിച്ച് ഫോൺ വിവരങ്ങൾ നശിപ്പിക്കാനുള്ള ശ്രമങ്ങളടക്കം ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

സിനിമയില്ല, ജീവിക്കാൻ വഴിയില്ല; ലോട്ടറി കച്ചവടവുമായി തെരുവിലേക്കിറങ്ങി നടി മേരിസിനിമയില്ല, ജീവിക്കാൻ വഴിയില്ല; ലോട്ടറി കച്ചവടവുമായി തെരുവിലേക്കിറങ്ങി നടി മേരി

ഹർജികൾ തള്ളുകയായിരുന്നു


ഇത് അംഗീകരിച്ച കോടതി ദിലീപിന്റേയും ശരതിന്റേയും ഹർജികൾ തള്ളുകയായിരുന്നു.
തുടരന്വേഷണ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ വിചരണ കോടതി അംഗീകരിച്ച സാഹചര്യത്തിൽ ഇനി ഹൈക്കോടതിയുടെ നിലപാടാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം കേസിൽ നാളെ പുനഃർവിചാരണ തുടങ്ങും. അധിക കുറ്റപത്രത്തിൽ 112 സാക്ഷികളാണ് ഉള്ളത്.

'അക്കാര്യം പ്രേക്ഷകർ അറിയുന്ന നിമിഷം ബിഗ് ബോസ് ഷോയുടെ ത്രില്ല് പോകും'; കിടിലം ഫിറോസ് പറയുന്നു'അക്കാര്യം പ്രേക്ഷകർ അറിയുന്ന നിമിഷം ബിഗ് ബോസ് ഷോയുടെ ത്രില്ല് പോകും'; കിടിലം ഫിറോസ് പറയുന്നു

മഞ്ജു വാര്യര്യ വിസ്തരിക്കാൻ


നേരത്തേ കോടതിയിൽ ഹാജരായ ദിലീപിനേയും ശരതിനേയും കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു. ഇരുവരും കുറ്റം നിഷേധിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ 39 സാക്ഷികളെയായിരിക്കും പ്രോസിക്യൂഷൻ വിസ്തരിക്കുക. നടി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. മഞ്ജു അടക്കം മൂന്ന് പേരെ വിസ്തരിക്കുന്നതിനെതിരെ പ്രതിഭാഗം സുപ്രൂം കോടതിയെ സമീപിച്ചിട്ടുണ്ട്.

'ഹൈലറ്റ് മാൾ സംഭവത്തിന് ശേഷം നിരവധി മെസേജുകൾ വന്നു, ഞെട്ടിപ്പോയി'; ഗ്രേസ് ആന്റണി പറയുന്നു'ഹൈലറ്റ് മാൾ സംഭവത്തിന് ശേഷം നിരവധി മെസേജുകൾ വന്നു, ഞെട്ടിപ്പോയി'; ഗ്രേസ് ആന്റണി പറയുന്നു

English summary
Dileep Actress Case; Crucial Day For Dileep Today, As High Court To Consider His Bail Cancelation Plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X