• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കാവ്യ ആകെ കണ്‍ഫ്യൂഷനിലായിട്ടുണ്ട്: അതുകൊണ്ട് പൊലീസ് അങ്ങനെ ചെയ്യുന്നത്'; ധന്യാ രാമന്‍

 • By Desk
Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവനെതിരായ തെളിവുകളുണ്ടെന്ന അഭിപ്രായപ്രകടനവുമായി ആക്ടിവിസ്റ്റ് ധന്യാ രാമന്‍. അതിജീവിത അക്രമിക്കപ്പെട്ടുന്ന വീഡിയോ പത്മസരോവരത്തില്‍ വെച്ച് കണ്ടിട്ട് കാവ്യയാണ് അത് തിരിച്ചേല്‍പ്പിക്കുന്നത്. അപ്പോള്‍ കാവ്യ അടക്കം ഈ വീഡിയോ കണ്ടിട്ടുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയും ധന്യാരാമന്‍ ആവർത്തിക്കുന്നു.

പള്‍സർ സുനിയുടെ മൊഴിയാണ് ഇതിന്റെ അടിസ്ഥാനം. മാഡം എന്ന് പറയുന്ന സ്ത്രീതിയിലേക്ക് ഇതെല്ലാം എത്തുന്നത് പള്‍സർ സുനിയുടെ മൊഴിയിലൂടെയാണെന്നും സീ ന്യൂസ് മലയാളം യൂട്യൂബ് ചാനല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ധന്യാരാമന്‍ വ്യക്തമാക്കുന്നു.

''അതിജീവിതയെ ദിലീപിന് പരിചയപ്പെടുത്തി കൊടുക്കുന്നത് ഞാനാണ്: അന്വേഷണത്തില്‍ ഇപ്പോള്‍ സംശയങ്ങളുണ്ട്''''അതിജീവിതയെ ദിലീപിന് പരിചയപ്പെടുത്തി കൊടുക്കുന്നത് ഞാനാണ്: അന്വേഷണത്തില്‍ ഇപ്പോള്‍ സംശയങ്ങളുണ്ട്''

നിയമത്തിന് മുന്നില്‍ സ്വാധീനം ഉള്ളവന് ഒരു നീതിയും അതില്ലാത്തവന്

നിയമത്തിന് മുന്നില്‍ സ്വാധീനം ഉള്ളവന് ഒരു നീതിയും അതില്ലാത്തവന് മറ്റൊരു നീതിയുമാണ്. ആരെങ്കിലും റെക്കമന്‍ഡ് ചെയ്യാനുണ്ടെങ്കില്‍ നമ്മള്‍ സേഫ് സോണില്‍ ഇരിക്കാന്‍ സാധിക്കും. അല്ലാത്തവരാണെങ്കില്‍ പൊലീസ് വിളിച്ചിട്ട് പോയില്ലെങ്കില്‍ വീട്ടില്‍ പോയിട്ട് അവരെ സ്റ്റേഷനിലേക്ക് കൊണ്ട് വന്ന് ചോദ്യം ചെയ്യും. നിരവധി കേസുകളിലെ സ്ഥിതി അങ്ങനെയാണെന്നും ധന്യാ രാമന്‍ വ്യക്തമാക്കുന്നു.

''കാവ്യാമാധവന്‍ ഇനിയെത്ര പുണ്യാളത്തിയായി മാറാന്‍ നോക്കിയാലും അതിന് സാധിക്കില്ല'': ധന്യാ രാമന്‍''കാവ്യാമാധവന്‍ ഇനിയെത്ര പുണ്യാളത്തിയായി മാറാന്‍ നോക്കിയാലും അതിന് സാധിക്കില്ല'': ധന്യാ രാമന്‍

ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്‍ ഞങ്ങളുടെ പെട്രോള്‍ പമ്പ്

ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്‍ ഞങ്ങളുടെ പെട്രോള്‍ പമ്പ് കയ്യേറിയപ്പോള്‍ അവരെ പൂട്ടാന്‍ കുറച്ചധികം സമയം എടുക്കേണ്ടി വന്നു. അവർ ഉടനെ ഡിജിപിയേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയുമൊക്കെ ബന്ധപ്പെടുന്നത് കൊണ്ടാണ് അങ്ങന സംഭവിച്ചത്. ഞങ്ങളോപ്പോള്‍ അംബേദ്കർ തന്ന ഭരണ ഘടന ഉപയോഗിച്ചാണ് അവരെ പരാജയപ്പെടുത്തിയത്. ആ രീതിയില്‍ നിയമത്തിന്റെ വഴിയില്‍ പോയാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളു.

എതാണീ പത്താംക്ലാസുകാരീ... അല്ല നമ്മുടെ മഞ്ജുവാര്യറല്ലേ അത്-വൈറലായി പുതിയ ചിത്രങ്ങള്‍

ദിലീപും കാവ്യയും നല്ല പ്രിവിലേജ് ഉള്ളവരാണ്.

ദിലീപും കാവ്യയും നല്ല പ്രിവിലേജ് ഉള്ളവരാണ്. ഒരുപാട് ആളുകളുമായി നല്ല ബന്ധമുള്ളവരാണ് ഇവർ. അതോടൊപ്പം സർക്കാറിന്റെ ഭാഗമായി ഇരുന്നവരാണ്. ഇത്തരം ക്രിമിനല്‍സൊക്കെയാണ് സർക്കാറിന്റെ പരസ്യങ്ങളില്‍ കേരളത്തിന്റെ മുഖമായിട്ടൊക്കെ കണ്ടുകൊണ്ടിരുന്നത്. എന്തൊക്കെ കേസില്‍ പ്രതികളായിരുന്നാലും ഇത്തരം പരസ്യങ്ങളിലൂടെയൊക്കെ സർക്കാർ ഒപ്പം നിർത്തും.

എത്രയോ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ സർക്കാറിന്റെ ഭാഗമായി ഇത്തരം

എത്രയോ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ സർക്കാറിന്റെ ഭാഗമായി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നുണ്ടെന്ന് നമുക്ക് പരിശോധിച്ചാല്‍ അറിയാന്‍ സാധിക്കും. പൈസ വാങ്ങിക്കാതെയാണ് ഇവരൊക്കെ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതെന്നാണ് ഇതിനൊക്കെയുള്ള ന്യായീകരണം. വെറുതെ അഭിനയിക്കുന്നുവെന്നതല്ലല്ല കാര്യം. ഒരു വ്യക്തി കുറ്റകൃത്യം ചെയ്ത ആളാണെങ്കില്‍ അവരെ പിന്നെ സർക്കാറിന്റെ ഭാഗമാക്കേണ്ട ആവശ്യമില്ലെന്നും ധന്യാരാമന്‍ വ്യക്തമാക്കുന്നു.

ഒരു സാധാരണക്കാരന്‍ കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍

ഒരു സാധാരണക്കാരന്‍ കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം സമൂഹം അവനെ ഒറ്റപ്പെടുത്തിക്കളയും. നേരെ മറിച്ച് ഒരു സിനിമാ നടന്‍ കഞ്ചാവ് കേസില്‍ പ്രതിയാകുമ്പോള്‍ അവനെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്ന് അവനൊരു ഉയർത്തെഴുന്നേല്‍പ്പും സ്വീകരണവുമൊക്കെ കൊടുക്കുന്ന ഇടമാണ് സിനിമ.

നേരത്തെ പഠിച്ചെടുത്ത ഒരു മൊഴി വക്കീലിന് കൊടുക്കാന്‍

നേരത്തെ പഠിച്ചെടുത്ത ഒരു മൊഴി വക്കീലിന് കൊടുക്കാന്‍ വേണ്ടിയാണ് അവരിത്ര സമയമെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവർ കാര്യങ്ങള്‍ നിരാകരിക്കുകയേയുള്ളു. അവർക്ക് കിട്ടുന്ന പരിശീലനം അങ്ങനെയാണ്. എന്നാല്‍ ശബ്ദ സന്ദേശങ്ങളൊക്കെ വെച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചോദിച്ചപ്പോള്‍ അവർ കണ്‍ഫ്യൂഷനിലാവുകയും ഉത്തരം കൊടുക്കാന്‍ പറ്റാതിരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഉത്തരം കൊടുക്കാന്‍ പറ്റാത്തതുകൊണ്ടാണ് അവരെ വീണ്ടും വിളിക്കുന്നതെന്നും ധന്യാരാമന്‍ കൂട്ടിച്ചേർക്കുന്നു.

cmsvideo
  ചോദ്യം ചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍, കാവ്യ പ്രതിയാകുമോ
  English summary
  Dileep Actress Case: Dhanya Raman About Kavya Madhavan And Her Questioning Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X