• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടിയെ ആക്രമിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചു? ദൃശ്യങ്ങള്‍ പുറത്ത്

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കുരുക്കായേക്കാവുന്ന നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ടര്‍ ടി വി. നടിയെ വാഹനത്തില്‍ പീഡിപ്പിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടിരിക്കുന്നത്. ദിലീപ് മുംബൈയില്‍ കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്ത ദൃശ്യങ്ങളാണ് ഇത് എന്നാണ് റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നടിയെ ആക്രമിച്ച അതേ സമയവും അതേ റോഡും സമാനരീതിയിലുള്ള വാഹനവും ഉപയോഗിച്ചാണ് ദിലീപ് യാത്ര പുനരാവിഷ്‌കരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ദിലീപ്, സുഹൃത്ത് ശരത്, അഭിഭാഷകരായ സുജേഷ് മേനോനും ഫിലിപ്പ് വര്‍ഗീസുമാണ് വാഹനത്തിലുള്ളത് എന്ന് റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രയുടെ റൂട്ട് വാഹനത്തിലെ മറ്റുള്ളവര്‍ക്ക് വിശദീകരിച്ച് നല്‍കുന്നത് സുജേഷ് മേനോനാണ് എന്നാണ് ദൃശ്യത്തിലെ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടര്‍ ടി വി പറയുന്നത്.

വിജയ് ബാബുവിന്റെ ഒളിസങ്കേതം എവിടെ? ഫോണ്‍ നമ്പറുകള്‍ ട്രാക്ക് ചെയ്യാന്‍ പൊലീസ്വിജയ് ബാബുവിന്റെ ഒളിസങ്കേതം എവിടെ? ഫോണ്‍ നമ്പറുകള്‍ ട്രാക്ക് ചെയ്യാന്‍ പൊലീസ്

1

വാഹനം ഓടിക്കുന്നത് ശരത്താണെന്നും ഇതിനിടെ ചില സംശയങ്ങള്‍ ചോദിക്കുന്നത് ഫിലിപ്പ് വര്‍ഗീസുമാണെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കിടയില്‍ ദിലീപിന്റെ സംസാരവും വ്യക്തമായി കേള്‍ക്കാം എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത് എന്ന് റിപ്പോര്‍ട്ടര്‍ ടി വി പറയുന്നു. പുറത്ത് വന്ന ദൃശ്യങ്ങളില്‍ ആരുടേയും മുഖം വ്യക്തമല്ല. കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ആലുവയിലെ ജയിലില്‍ എത്തിക്കാന്‍ പദ്ധതിയിട്ടു എന്നാണ് സംഭാഷണം സൂചിപ്പിക്കുന്നത്.

2

സുനിലിനെ ആലുവ ജയിലിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ നല്‍കണം എന്നാണ് സംഘത്തിലെ ഒരാള്‍ ആവശ്യപ്പെടുന്നത്. ഈ സമയം ആലുവ സബ് ജയിലിന്റെ മുന്നിലൂടെ ആണ് വാഹനം സഞ്ചരിക്കുന്നത്. സുപ്രണ്ടിനെ കണ്ട് ജയിലിലേക്ക് കയറിയാലോ എന്ന് വാഹനത്തിലെ മറ്റൊരാള്‍ ചോദിക്കുന്നുമുണ്ട്. അപ്പോള്‍ മറ്റൊരു വ്യക്തി സുനി ഇവിടെ അല്ലെന്നും വിയ്യൂരിലാണെന്നും പറയുന്നു.

3

ഇതിന് ശേഷമാണ് സുനിലിനെ വിയ്യൂരില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുവരാന്‍ അപേക്ഷ നല്‍കണം എന്ന് ആവശ്യപ്പെടുന്നത് എന്നതും ആലുവ ജയില്‍ സൂപ്രണ്ടുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നതും ഈ ദൃശ്യത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അതേസമയം ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ ദിലീപ് കോടതിയില്‍ മറുപടി നല്‍കിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കളളത്തെളിവുകള്‍ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നുമാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്.

4

ദൃശ്യത്തിലെ സംഭാഷണങ്ങള്‍ ഇങ്ങനെയാണ്..

ഇതാ... ജയിലൊക്കെ വരുന്ന സ്ഥലമല്ലേ..

അതേ..അതേ..അതിന്റെ മുമ്പിക്കൂടെ പോയെന്നാണ് പറയുന്നത്

ജയിലിന്റെ മുന്നിലൂടെ ചിത്രപ്പുഴ പാലത്തിന് സമീപം

ഇവിടെ അവന്‍ ഉണ്ട്... അല്ലേ?

ഇവിടാന്നോ അവന്‍..?

5

ആ...സൂപ്രണ്ട് ഇവിടെയാണ് താമസം..

എവിടെ?

നമ്മുടെ ഇതിന്റെ സൈഡില്‍...

അല്ല ഇവനിവിടാണെന്ന് തോന്നുന്നല്ലോ... സുനി?

ആ സുനി ഇവിടെ ഉണ്ട്... അങ്ങനെ ആണെങ്കില്‍ നമുക്ക് സൂപ്രണ്ടിനോട് പറഞ്ഞ് കേറി കണ്ടിട്ട്...

6

അല്ല സുനി തിരിച്ച് ഇവിടെ വന്നോ? അവന്‍ വിയ്യൂരാ...

ഒരപേക്ഷ കൊടുത്തിട്ട്....

ഇത് നമ്മുടെ ലാല്‍ മീഡിയ ഒക്കെ കഴിഞ്ഞ് വരുന്ന ആ വഴിയല്ലേ...?

അല്ല..അടുത്ത റൈറ്റാണെന്ന് തോന്നുന്നു ആ വഴി

7

വ്യവസായ മേഖലയുടെ ചുറ്റുമതിലിന് അരികിലൂടെ റോഡില്‍ സഞ്ചരിച്ച്... ഈച്ച മുക്കിന്

അത് അങ്ങ് ചെല്ലുമ്പോഴാ... ഇവിടെ നിന്ന് റൈറ്റേ...റൈറ്റ് റൈറ്റ്

പുതിയ ഒരു റോഡുണ്ട്...

ഇതല്ലേ...

ആ ആ... പുതിയ ഒരു റോഡില്‍ കേറണം... ഇത് മറ്റേ സെസിന്റെ മതിലിന്റെ സൈഡില്‍ കൂടി പോകുന്നതാണ്...

8

കഴിഞ്ഞ ദിവസം നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംംഘം കാവ്യാ മാാധവന്റെ മൊഴിയെടുത്തത്. എസ് പി മോഹന ചന്ദ്രനും ഡി വൈ എസ് പി ബൈജു പൗലോസും അടങ്ങുന്ന സംഘമാണ് കാവ്യയുടെ മൊഴി രേഖപ്പെടുത്തിയത്. മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല, ഓര്‍മയില്ല എന്ന ചോദ്യങ്ങളാണ് കാവ്യ മാധവന്‍ മറുപടി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.

cmsvideo
  ചോദ്യം ചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍, കാവ്യ പ്രതിയാകുമോ

  ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്; അന്‍സിബയുടെ വൈറല്‍ ചിത്രങ്ങള്‍

  English summary
  Dileep Actress Case: Dileep and his team reconstructed the day of the assault against the actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X