'ദിലീപ് കേസിലെ ഇര അല്ല, മഞ്ജു അല്ലെങ്കിൽ മീനാക്ഷിക്കാണ് അക്കാര്യം തെളിയിക്കാൻ പറ്റുക'..പക്ഷേ';ബി എ ആളൂർ
മഞ്ജു വാര്യരെ വിസ്തരിക്കരുതെന്നും അവർക്ക് തന്നോട് വിരോധമുണ്ടെന്നുമായിരുന്നു ദിലീപ് സുപ്രീം കോടതിയിൽ പറഞ്ഞത്.

കൊച്ചി: ദിലീപിന്റെ ഹർജിയിലെ സുപ്രീം കോടതി വിധി ദിലീപിന് തിരിച്ചടിയോ അല്ലെങ്കിൽ പ്രോസിക്യൂഷന് വിജയമോ എന്ന് പറയുന്നതിനേക്കാൾ പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചെന്നാണ് പറയേണ്ടതെന്ന് അഡ്വ ബിഎ ആളൂർ പറഞ്ഞു. 'ആരെ വിസ്തരിക്കണം എന്ന് പ്രതി പറയേണ്ടയെന്ന ചിന്താഗതിയും കൂടിയാണ് സുപ്രീം കോടതിയിൽ നിന്നും വന്നതെന്നും റിപ്പോർട്ടർ ചാനൽ ചർച്ചയിൽ അഡ്വ ബി എ ആളൂർ പറഞ്ഞു.

ആറ് മാസമാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്
ദിലീപിന്റെ ആവശ്യം കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്നാണ്. കേസിൽ എന്തെല്ലാം തെളിവുകളാണ് തുടരന്വേഷണത്തിൽ ലഭിച്ചതെന്നും ഏതൊക്കെ സാക്ഷികളെ വിസ്തരിച്ചാണ് ആ തെളിവുകൾ ഉറപ്പിക്കാൻ ഉഉപോത്ഫലകമായിട്ടുള്ള രേഖകൾ ഹാജരാക്കിയത്, ഇതെല്ലാം കോടതിയെ ബോധ്യപ്പെടുത്തണം. ആറ് മാസമാണ് വിചാരണ കോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്', ആളൂർ പറഞ്ഞു.

ദിലീപും പൾസർ സുനിയും കുറ്റാരോപിതരാണ്
അതിനിടെ നടി കേസിൽ ദിലീപാണ് ഇരയെന്ന രാഹുൽ ഈശ്വറിന്റെ ചർച്ചയിലെ വാദത്തിനെതിരേയും ആളൂർ രംഗത്തെത്തി.ദിലീപും പൾസർ സുനിയും കുറ്റാരോപിതരാണ്. അവരെ ഒരു തലത്തിലും ഇപ്പോൾ ഇരയെന്ന് വിളിക്കാനാകില്ല. നാളെ കേസിൽ സുനിയും ദിലീപും കുറ്റവിമുക്തരായാൽ ദിലീപിനെ പിന്തുണയ്ക്കുന്നവർ ദിലീപാണ് ഇരയെന്ന് വേണമെങ്കിൽ അപ്പോൾ പറയാം. ഈ കേസിൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാതെ വരികയാണെങ്കിൽ ഒരുപക്ഷേ സുനിക്കെതിരെയുള്ള ആരോപണം ശക്തമായി തെളിയുകയും ചെയ്താൽ ഒരു പക്ഷേ ഈ കേസിലെ വിറ്റ്നസ് ആകേണ്ട ആളാണ് ദിലീപ് എന്ന് പ്രതിഭാഗത്ത് നിന്ന് ദിലീപിന് വാദിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ ദിലീപ് അങ്ങനെയൊന്നും ചെയ്തിട്ടില്ല.

സുപ്രധാന സാക്ഷി മഞ്ജു വാര്യരാണ്
ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദ രേഖയിലെ ദിലീപിന്റെ ശബ്ദങ്ങൾ തിരിച്ചറിയാൻ കഴിയുന്ന സുപ്രധാന സാക്ഷി മഞ്ജു വാര്യരാണ്. മറ്റൊരാൾ അത് പറയാൻ സാധിക്കില്ല. മറ്റൊരാൾ ദിലീപിന്റെ മകളാണ്. പക്ഷേ മകളെ കേസിലേക്ക് വലിച്ചിഴക്കാൻ കോടതി ആഗ്രഹിക്കുന്നില്ല. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളിലെ കഴമ്പ് എത്രത്തോളമുണ്ടെ് തെളിയിക്കാൻ ഒരുപക്ഷേ മഞ്ജുവാര്യർക്ക് സാധിക്കുമെങ്കിൽ തീർച്ചയായും അവർ വാല്യു ഉള്ള സാക്ഷി തന്നെയാണ്.

വളരെ അധികം ജാഗ്രത പുലർത്തണം
അതേസമയം കേസിൽ ഇത്തരം സാക്ഷികളെ കൊണ്ട് വരുമ്പോൾ പ്രോസിക്യൂഷൻ വളരെ അധികം ജാഗ്രത പുലർത്തണം. പ്രതിഭാഗത്തിന് കേസിൽ പുതിയൊരു വഴിവെട്ടാനുള്ള അവസരം ഉണ്ടാക്കരുത്. വളരെ സമർത്ഥരായിട്ടുള്ള അഭിഭാഷകരാണ് പ്രതിഭാഗത്ത് ഉള്ളത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സാക്ഷികളിൽ നിന്ന് അവർക്ക് വേണ്ട കാര്യങ്ങൾ സാക്ഷി വിസ്തരാത്തിനിടയിൽ നേടാൻ അവർക്ക് സാധിക്കും', ആളൂർ വിശദീകരിച്ചു.

നിരപരാധിയാണ് വരുത്താനുള്ള ക്യാമ്പെയ്ൻ നടത്തുകയാണ് ദിലീപ്
അതേസമയം സമൂഹത്തിൽ പല പ്രമുഖരായ ആളുകളുടെ കൈയ്യും കാലും പിടിച്ച് നിരപരാധിയാണ് വരുത്താനുള്ള ക്യാമ്പെയ്ൻ നടത്തുകയാണ് ദിലീപ് എന്ന് ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ പ്രകാശ് ബാരെ. തെളിവുകളുടെ കാര്യത്തിൽ കോടതിക്ക് പോലും രണ്ട് തവണ ആലോചിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് പോകേണ്ടി വരുന്ന തരത്തിലുള്ള ക്യാമ്പെയ്നാണ്. ഈ കേസിലെ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പറഞ്ഞത് കേസിലെ എട്ടാം പ്രതിയായ ദിലീപാണ്.
അദ്ദേഹത്തിന്റെ ആഗ്രഹം തന്നെ നടക്കട്ടെയെന്നും പ്രകാശ് ബാരെ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ.

41 പേരെ മാത്രം വിസ്തരിച്ചാൽ മതി
'പ്രോസിക്യൂഷൻ പറഞ്ഞത് 41 പേരെ മാത്രം വിസ്തരിച്ചാൽ മതി, 20 ദിവസം വേണമെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്. 41 സാക്ഷികളേയും വേണ്ടെന്നല്ല ചിലരെ കാണിച്ച് ഇവരെ വിസ്തരിക്കരുതെന്നാണ് പ്രതിഭാഗം പറയുന്നത്. ദിലീപിന്റെ വാദം അംഗീകരിക്കേണ്ടതല്ലെന്ന് സുപ്രീം കോടതിക്ക് രണ്ടാമതൊരു തവണ ആലോചിക്കേണ്ടി വന്നില്ല. ഇനി കേസ് നടക്കട്ടെ. ശബ്ദ രേഖയിലെ ശബ്ദം തിരിച്ചറിയാൻ എഫ് എസ് എൽ ഉദ്യോഗസ്ഥർ ഉണ്ട് എന്തിനാണ് മഞ്ജുവാര്യരെ കൊണ്ടുവരുന്നതെന്നാണ് ദിലീപ് കോടതിയിൽ പറഞ്ഞത്. എന്ത് തെളിവുകളാണ് ഈ കേസിൽ ഉള്ളതെന്ന് പൊതുജനത്തിന് അറിയില്ല'

മഞ്ജുവിനെ ഒഴിവാക്കണമെന്ന് ദിലീപ് സുപ്രീം കോടതിയിൽ
'പക്ഷേ മഞ്ജുവിനെ ഒഴിവാക്കണമെന്ന് ദിലീപ് സുപ്രീം കോടതിയിൽ പോയതോടെ വളരെ ശക്തമായ തെളിവുകളും പ്രോസിക്യൂഷൻ പ്രോസസും നടന്ന് കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. അവർ ഇനിയെന്ത് നടക്കുമെന്ന കാര്യത്തിൽ ആശങ്കാകുലരാണ്. നേരത്തേ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ച് പോയതാണ്. ഇപ്പോഴത്തെ പ്രോസിക്യൂട്ടർ വളരെ നല്ല രീതിയിലാണ് കേസ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാകാണ്', പ്രകാശ് ബാരെ പറഞ്ഞു.












Click it and Unblock the Notifications