Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് പാളിയോ? തിടുക്കം കാട്ടിയത് തിരിച്ചടിയായി? വധഗൂഢാലോചന കേസിൽ നിയമോപദേശം ഇങ്ങനെ

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഇനിയുള്ള അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ വളരെ ഗൗരവത്തോടെയാണ് ഉറ്റുനോക്കപ്പെടുന്നത്. കേസിൽ കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെ ഇനി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. കൂറുമാറിയ സാക്ഷികളെ ചോദ്യം ചെയ്യാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ

അതിനിടെ വധഗൂഢാലോചന കേസിൽ ഹൈക്കോടതി വിധിക്കെതിരെ ഉടൻ കോടതിയെ സമീപിക്കേണ്ടെന്ന നിർദ്ദേശമാണ് ദിലീപിന് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. വിശദമായി വായിക്കാം

1


നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണവും നടത്തുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ദിലീപിനെ ഒന്നാം പ്രതിയാക്കി പോലീസ് വധഗൂഢാലോചന കേസ് എടുത്തത്.

2


സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സൈബർ വിദഗ്ധൻ സായ് ശങ്കർ എന്നിവരാണ് കേസിലെ മറ്റ് പ്രതികരൾ. നേരത്തേ കേസന്വേഷണം പുരോഗമിക്കവെ വധഗൂഢാലോചന കേസിൽ എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഇത്.

3


കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിന്റെ ആരോപണം. മാത്രമല്ല ബാലചന്ദ്രകുമാറിന്റെ മൊഴികൾക്ക് വിശ്വാസ്യത ഇല്ലെന്നും ദീലീപ് ആരോപിച്ചിരുന്നു. കേസ്‌ റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈക്കോടതി ദിലീപിന്റെ ഹർജി തള്ളുകയായിരന്നു.

4


അതേസമയം ഹൈക്കോടതി വിധിക്കെതിരെ ദിലീപ് ഉടൻ അപ്പീൽ നൽകിയേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിന് മുതിരേണ്ടതില്ലെന്ന നിയമോപദേശമാണ് മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗി നൽകിയിരിക്കുന്നതെന്ന് മംഗളം ഓൺലൈൻ റിപ്പോർട്ട് ചെയ്തു. അപ്പീലുമായി ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചാൽ തിരിച്ചടിക്ക് സാധ്യത ഉണ്ടെന്നാണ് റോത്തഗിയുടെ നിലപാട്.

5


ജാമ്യം ലഭിച്ചതിന് പിന്നാലെ തന്നെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് തിടുക്കത്തിലായി പോയെന്നാണ് റോത്തഗിയുടെ നീരീക്ഷണം. കേസന്വേഷണം പുരോഗമിക്കവേ ഈ ഘട്ടത്തിൽ ഇടപെട്ടാൽ സുപ്രീം കോടതി അപ്പീൽ തള്ളിയേക്കും. അത് കേസിൽ വീണ്ടും തിരിച്ചടിയാകും. മാത്രമല്ല അപ്പീൽ നൽകിയാൽ കേസിൽ കാലതാമസം വരുന്നതിനും കാരണമാകും.

6


മെയ് അവസാനമാണ് തുടരന്വേഷണത്തിന് കോടതി സമയം അനുവദിച്ചിരിക്കുന്നത്. വധഗൂഢാലോചന കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രം ഇനി അപ്പീൽ നൽകുന്നത് സംബന്ധിച്ച സാധ്യത പരിശോധിക്കാമെന്നാണത്രേ റോത്തഗിയുടെ നിർദ്ദേശം. തുടക്കത്തിൽ കേസിൽ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വധഗൂഢാലോചന കേസിൽ ദിലീപിനെതിരെ പ്രോസിക്യൂഷൻ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടായിരുന്നത്. എന്നാൽ ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങൾ കൂടി കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. ഇത് വിശധമായി പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതി വധഗൂഡാലോചന കേസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയത്.

7


അതിനിടെ കഴിഞ്ഞ ദിവസം വധഗൂഢാലോചന കേസിൽ സായ് ശങ്കറിനെ മാപ്പ് സാക്ഷിയാക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത് പ്രകാരമാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതെന്ന് സായ് ശങ്കർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഫോണിൽ നിന്നും നീക്കിയ വിവരങ്ങളിൽ കോടതി രേഖകൾ ഉൾപ്പെടെ ഉണ്ടെന്നായിരുന്നു അന്വേഷണ സംഘത്തോട് സായ് ശങ്കർ വെളിപ്പെടുത്തിയത്.

Recommended Video

cmsvideo
    പ്രകാശ് രാജും ഷബ്‌ന ആസ്മിയും കൊച്ചിയിലെത്തും | Oneindia Malayalam
    8


    അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ 12 പേരെ ഇനിയും ചോദ്യം ചെയ്യാൻ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇവരെ ഉടൻ വിളിച്ച് വരുത്തിയേക്കും. എന്നാൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇപ്പോഴും പോലീസ് സംഘം അന്തിമ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം. നേരത്തേ കാവ്യയ്ക്ക് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും വീട്ടിലെത്തി മൊഴിയെടുക്കണമെന്ന നിലപാടിലായിരുന്നു കാവ്യ. എന്നാൽ ഇത് സാധിക്കില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+