ദിലീപിന്റെ മകള്‍ മീനാക്ഷിയെ ഉള്‍പ്പടെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നു; രാഹുല്‍ ഈശ്വർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് പൊലീസിന് മൂന്ന് മാസം കൂടിയെങ്കിലും സമയം നീട്ടി കിട്ടണമെന്ന വാദം ആവർത്തിച്ച് റിട്ട. എസ്പി ജോർജ് ജോസഫ്. കേസുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ മൂന്ന് ഓഡിയോ ക്ലിപ്പുകള്‍ പൊലീസ് ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഏപ്രില്‍ 15 നകം തുടരന്വേഷണം തീർക്കണമെന്നാണ് ഹൈക്കോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
പക്ഷെ പുതിയ തെളിവുകളൊക്കെ പുറത്ത് വരുന്ന ഈ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞത് ഒരു മൂന്ന് മാസം കൂടിയുണ്ടെങ്കില്‍ മാത്രമേ പൊലീസിന് ഇപ്പം കണ്ടെടുത്ത തെളിവുകളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം പൂർത്തിയാക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറയുന്നു. 24 ന്യൂസ് ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കൊട്ടേഷന്‍ ദിലീപും കാവ്യാമാധവനും കൂടെ ചേർന്ന് നല്‍കിയാതാണെന്ന് പൊലീസ് കോടതിയില്‍ പറയണേയെന്നാണ് എന്റെ പ്രാർത്ഥന. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരല്‍ കുറച്ച് കൂടി എളുപ്പമാണ്. കാവ്യയുടെ ജീവിതത്തിലെ ഏറ്റവും പോസിറ്റിവായ കാര്യമായ ദിലീപുമായുള്ള കല്യാണം നടക്കാന്‍ കാരണക്കാരിയായ അതിജീവിതയ്ക്കെതിരെ കാവ്യയും കൊട്ടേഷന്‍ കൊടുത്തുവെന്ന് പറഞ്ഞാല്‍ അത് ഏത് സാമാന്യബുദ്ധിക്കാണ് അംഗീകരിക്കാന്‍ കഴിയുകയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

ദിലീപിന്റെ ആദ്യഭാര്യയുമായുള്ള ബന്ധമില്ലാതാക്കിയതിനുള്ള പ്രതികാരമായിട്ടാണ് ദിലീപ് ഈ കൃത്യം ചെയ്തതെന്നാണ് ഈ കേസിന്റെ ആത്മാവ്. അല്ലെങ്കില്‍ ഇത്രയും കാലമായി പൊലീസ് പറഞ്ഞുകൊണ്ടിരുന്നത്. അതിലേക്ക് കാവ്യാ മാധവനും കൂടെ വന്നാല്‍ മൊത്തം ഫോക്കസും പോവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഈ രംഗത്ത് നില്‍ക്കുന്നവർക്കിടയില്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഇത്തരം പ്രശ്നങ്ങള്‍ ഇപ്പോള്‍ മാത്രമല്ല മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവരൊന്നും ഇങ്ങനെ ചെയ്യുന്നവരല്ല. കാവ്യയെപ്പോലുള്ള ഒരാള്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്ന് അവരുമായി ഒന്നോ രണ്ടോ തവണ സംസാരിച്ചിട്ടുള്ളവർക്ക് അറിയാം.

സുരാജിന്റെ ഈ വാക്കുകള്‍ വിശ്വസിച്ച് പൊലീസ് അത് കോടതിയില്‍ പോയി പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. യഥാർത്ഥത്തില്‍ ഇത് ദിലീപിന് ഗുണകരമായി മാറുമോയന്ന സംശയത്തിലാണ് അദ്ദേഹത്തിനെ എതിർക്കുന്നവർ പോലുമെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഈശ്വർ.

ഫോണില്‍ സംസാരിക്കുമ്പോള്‍ ഒരു സംഭവത്തെക്കുറിച്ച് പലരും അവരുടേതായ വാദങ്ങളും വീക്ഷണങ്ങളും ഒക്കെ പറയുന്നത് സാധാരണാണ്. അതിനൊന്ന് നിയമപരമായ നിലനില്‍പ്പുണ്ടാവില്ല. ഏകപക്ഷീയമായ വേട്ടയാടലാണ് ഈ കേസില്‍ നടക്കുന്നത്. ദിലീപിന്റെ മകള്‍ മീനാക്ഷിയെ അടക്കം കേസിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും പ്രതിരോധം ഉണ്ടാവില്ലേ.

ഈ കേസ് ദിലിപീനെതിരെ നിലനില്‍ക്കില്ലെന്ന ബോധ്യം പൊലീസിന് വന്നതോടെയാണ് അവർ കാവ്യയ്ക്ക് നേരെ ഈ കേസ് തിരിച്ച് വിടാന്‍ നോക്കുന്നത്. ദിലീപ് നിരപരാധിയാണെന്ന് പൊലീസ് പറയുമെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ പരമാവധി പ്രചരണം നടത്തി ദിലീപിനെ ഇകഴ്ത്തിക്കാട്ടാനും കോടതികളെ സമ്മർദത്തിലാക്കാനും നോക്കുകയാണെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൌലോസിന്റെ നേതൃത്വത്തിലായിരുന്നു മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി നാല് മണിക്കൂറോളം എടുത്തു. കേസുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്ത് വന്നതും അല്ലാത്തുമായ ഓഡിയോയിലെ ശബ്ദങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications