Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കുടുക്കിലേക്ക്, അവസാനഘട്ടത്തില്‍ ചിരി പ്രോസിക്യൂഷന്: ഇനിയും കളിമാറുമെന്ന് ജോർജ് ജോസഫ്

 cover

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ്, അനിയന്‍ അനൂപ്, ശരത് എന്നിവരുടെ ശബ്ദം മഞ്ജുവാര്യർ തിരിച്ചറിയുന്നത് കൂടി കേസ് പുതിയൊരു മാനത്തിലേക്ക് കയറുകയാണെന്ന് റിട്ട. എസ്പി ജോർജ് ജോസഫ്. ഈ കേസ് വിട്ടുപോകും വിട്ടുപോകുമെന്ന് പലരും പറയുമായിരുന്നു, അങ്ങനെ വിശ്വസിക്കുന്നുവരുമുണ്ട്. എന്റെ കാഴ്ച്ചപ്പാടില്‍ ബാലചന്ദ്രകുമാർ വന്നതിന് ശേഷം കേസില്‍ ധാരാളം തെളിവുകള്‍ വന്നു. തുടരന്വേഷണത്തില്‍ 35 സാക്ഷികളും വന്നു.

ആ സാക്ഷിക്കൂട്ടത്തിലുള്ള വ്യക്തിയാണ് മഞ്ജുവാര്യർ. ഇതിന് പുറമെ ഏതാനും പേരെകൂടി വിസ്തരിക്കുന്നതോടെ വിചാരണ പൂർത്തിയാവും. അതിന് ശേഷം അന്വഷണ ഉദ്യോഗസ്ഥന്‍ മാത്രമേ വിചാരണയ്ക്കായി ബാക്കിയുണ്ടാവുകയുള്ളുവെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു. മലയാളി വാർത്ത ഇന്‍സൈഡറെന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ്

വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ്

വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത് ഈ കേസ് പൂർത്തിയാവാന്‍ ആറ് മാസം കൂടെ വേണമെന്നാണ്. കേസ് മനപ്പൂർവ്വം വലിച്ച് നീട്ടാനാണെന്ന ആക്ഷേപമായിരുന്നു സുപ്രീംകോടതിയില്‍ ദിലീപ് ഉന്നയിച്ചത്. അതുപോലെ മഞ്ജു വാര്യറെ വിസ്തരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി അത് അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർക്കുന്നു.

ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണം

ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണം എന്ന കാര്യം തീരുമാനിക്കുന്നത് വിചാരണക്കോടതിയാണെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. ഒരോ കേസിലേയും സാക്ഷികളുടേയും പ്രാധാന്യം നോക്കിയിട്ടാവും കോടതി സാക്ഷികളെ വിസ്തരിക്കുക. ചിലപ്പോള്‍ പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം ആ സാക്ഷികളെ വീണ്ടും വിസ്തരിച്ചെന്ന് വരാം.

ദിലീപ് ഉള്‍പ്പടേയുള്ളനടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണവരുടെ ശബ്ദം തിരിച്ചറിയാന്‍

ദിലീപ് ഉള്‍പ്പടേയുള്ളനടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണവരുടെ ശബ്ദം തിരിച്ചറിയാന്‍

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഏകദേശം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം പതിനഞ്ച് ദിവസത്തോളം ഉണ്ടാവുമെന്നാണ് വിചാരിക്കുന്നത്. തുടക്കം മുതല്‍ അവസാനം വരേയുള്ള കാര്യങ്ങള്‍ പ്രതിഭാഗത്തിന് അദ്ദേഹത്തോട് ചോദിക്കേണ്ടതായി വരും. പ്രതിഭാഗത്തിന് ഒരു വക്കീലല്ല, എട്ട് പത്ത് വക്കീലന്മാരോളമുണ്ട്.

മധുരമില്ലെങ്കിലും ഡ്രാഗണ്‍ ഫ്രൂട്ട് വിട്ട് കളയരുതെ: നിങ്ങള്‍ക്ക് നല്‍കും 'അടിമുടി' ഗുണങ്ങള്‍

എല്ലാ വക്കീലന്‍മാരും അന്വേഷണ ഉദ്യോഗസ്ഥനെ

എല്ലാ വക്കീലന്‍മാരും അന്വേഷണ ഉദ്യോഗസ്ഥനെ

എല്ലാ വക്കീലന്‍മാരും അന്വേഷണ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നത് കൂടെ ഇതിന് മാത്രം രണ്ടാഴ്ചയോളം സമയമെടുക്കുമെന്നാണ് വിചാരിക്കുന്നത്. അതിന് ശേഷം വാദികളുടേയും പ്രതികളുടേയും വാദപ്രതിവാദം കോടതിയിലുണ്ടാവും. അതിന് ശേഷം മാത്രമാവും അന്തിമ വിധി പറയുന്നതെന്നും ജോർജ് ജോസഫ് പറയുന്നു.

ബാലചന്ദ്രകുമാറിനെ ചിലപ്പോള്‍ തിരുവനന്തപുരത്ത്

ഈ കേസിന്റെ മുന്നോട്ടുള്ള പോക്കുകള്‍ പരിശോധിക്കുമ്പോള്‍ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരം ഇതുവരെ പൂർത്തിയായിട്ടില്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തിന് വിചാരണയ്ക്കായി എറണാകുളത്ത് എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് സാക്ഷികളുടെ വിസ്താരം എല്ലാം പൂർത്തിയായി കഴിഞ്ഞാല്‍ ബാലചന്ദ്രകുമാറിനെ ചിലപ്പോള്‍ തിരുവനന്തപുരത്ത് എത്തി വിസ്തരിക്കും. അതേക്കുറിച്ചുള്ള തീരുമാനം ഉടന്‍ പുറത്ത് വരും.

പ്രോസിക്യൂഷന് നല്ല ആത്മവിശ്വാസമുണ്ട്

കേസ് അവസാനഘട്ടത്തോട് അടുക്കുംന്തോറും പ്രോസിക്യൂഷന് നല്ല ആത്മവിശ്വാസമുണ്ട്. നേരത്തെ കാലുവാരിയ പലരും കോടതിയില്‍ വന്ന് സത്യം പറയുന്നതാണ് നമ്മള്‍ കാണുന്നത്. അതുപോലെ ബാലചന്ദ്രകുമാറിന്റെ മൊഴി അവിശ്വസനീയമാണെന്ന് പ്രതിഭാഗം പറഞ്ഞുവെങ്കിലും ബാലചന്ദ്രകുമാർ നിരവധി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ചെറിയൊരു ഭാഗമാണെങ്കിലും ഇന്ത്യന്‍ തെളിവ്

ചെറിയൊരു ഭാഗമാണെങ്കിലും ഇന്ത്യന്‍ തെളിവ് നിയമം അനുസരിച്ച് ആ തെളിവ് സ്വീകരിക്കാവുന്നതാണ്. ബാലചന്ദ്രകുമാർ നല്‍കിയ സൈബർ തെളിവിന്റെ മുഴുവന്‍ ഭാഗങ്ങള്‍ ഇല്ലെങ്കിലും അതിന്റെ ചെറിയ ഭാഗം കിട്ടിയാലും പ്രതിക്കെതിരായി അത് കോടതി ഉപയോഗിക്കുമെന്നും ജോർജ് ജോസഫ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+