Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെ ചെയ്താൽ രക്ഷപ്പെടുക ദിലീപ്,പൾസർ സുനി അല്ല..നടിക്കൊപ്പം എന്ന് പറയാത്ത ഒരു താരം ഗണേഷ് കുമാർ';അഡ്വ മിനി

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സമർപ്പിക്കുന്ന തെളിവുകൾക്ക് മുൻപിൽ വിചാരണ കോടതി കണ്ണടക്കുകയാണെന്ന് അഡ്വ ടിബി മിനി. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപും അയാളുടെ ഏജന്റുമാരും ശ്രമിച്ചതിന്റെ നിരവധി തെളിവുകൾ പ്രോസിക്യൂഷൻ ശേഖരിച്ച് കോടതിയിൽ സമർപ്പിച്ചതാണ്. പ്രോസിക്യൂഷന്റെ ആ നടപടിയ്ക്ക് കയ്യടിക്കുകയാണ് വേണ്ടത്. എന്നാൽ കോടതി പറയുന്നത് പ്രോസിക്യൂഷൻ തെളിവ് കൊണ്ടുവന്നിട്ടില്ലെന്നാണ്. പ്രോസിക്യൂഷനെ സംശയത്തിന്റെ നിഴലിൽ നിർത്തുമ്പോൾ മാത്രമേ പ്രതിക്ക് അനകൂലമായി കോടതിക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും മിനി വിമർശിച്ചു. 7 ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മിനിയുടെ പ്രതികരണം. വായിക്കാം

1


'നടി ആക്രമിച്ച കേസിൽ ദിലീപിനെതിരെ നേരിട്ട് തെളിവുകളൊന്നും പ്രോസിക്യൂഷന് സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിചാരണ കോടതി പറഞ്ഞത്. ഈ കേസിന് വേണ്ടി പണിയെടുക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറെ സംബന്ധിച്ച് അയാളുടെ വേദന കാണാതെ പോകരുത്. പ്രോസിക്യൂട്ടർ സമർപ്പിക്കുന്ന തെളിവുകൾ സ്വീകരിക്കണോ വേണ്ടയോ എന്ന് കോടതിക്ക് തീരുമാനിക്കാം. എന്നാൽ ദിലീപും അയാളുടെ ഏജന്റുമാരും സാക്ഷികളെ മൊഴിമാറ്റാൻ സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് ഇവിടുത്തെ പ്രധാന ചോദ്യം'.

അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും വിവാഹം കഴിഞ്ഞോ? സിന്ദൂരം തൊട്ട് മാലയണിഞ്ഞ് ചിത്രങ്ങൾ...ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെ

2


'പൾസർ സുനിയോടൊപ്പം സഹതടവുകരനായി ഇരുന്ന ആളാണ് വിപിൻ ലാൽ എന്ന സാക്ഷി. കേസിൽ അയാൾ കൂറുമാറിയിട്ടില്ല. ദിലീപിന് കൊടുക്കുന്നതിന് സുനി എഴുതിയ കത്ത് എഴുതുന്നത് വിപിൻ ലാൽ ആണ്. അതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വിപിൻ ലാൽ എന്നത് കേസലെ ഏറ്റവും നല്ല സാക്ഷിയാണ്. ആ വിപിൻ ലാലിനെ സ്വാധീനിക്കാൻ ഗണേഷ് കുമാർ എംഎൽഎയുടെ ഡ്രൈവറായ പ്രദീപ് കോട്ടത്തല ശ്രമിച്ചിരുന്നു'.

3

'ദിലീപ് കേസിൽ നടിയുടെ പക്ഷത്തെന്ന് ഒരിക്കൽ പോലും പറയാത്ത വ്യക്തിയാണ് ഗണേഷ് കുമാർ. മറ്റുള്ളവർ നടിയോടൊപ്പവും പ്രതിയോടൊപ്പവും എന്ന് പറയുമ്പോൾ ഗണേഷ് കുമാർ സത്യസന്ധത കൊണ്ടായിരിക്കാം ഒരുപക്ഷേ നടിയോടൊപ്പമെന്ന് ഇതുവരെ പറയാൻ തയ്യാറായിട്ടില്ല. എന്തിനാണ് പ്രദീപ് വിപിൽ ലാലിന്റെ ബന്ധുവായ ഗിരീഷിനെ കാണാൻ പോയത് എന്നത് ചോദ്യമാണ്'.

4


'ഗിരീഷിനെ അദ്ദേഹം ജോലി ചെയ്യുന്ന ജ്വല്ലറിയിൽ പോയാണ് അന്വേഷിച്ചത്. പ്രദീപ് ഗിരീഷിനെ കാണാൻ പോകുന്ന വഴിയിൽ ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണിയെ വിളിച്ചിട്ടുണ്ട്. പ്രദീപ് എന്തിന് അപ്പുണ്ണിയെ വിളിക്കണം? ഗിരീഷിനെ കണ്ട് പ്രദീപ് പറഞ്ഞത് വിപിൻ ലാലിന് വീടില്ലല്ലോ ദിലീപിന് അനുകൂലമായി മൊഴി പറഞ്ഞാൽ വീട് വെച്ച് തരാമെന്ന് അയാളോട് പറയണം എന്നാണ് പറഞ്ഞത്.ആ പറഞ്ഞതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിപിൻ ലാലും ഗിരീഷും ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുമുണ്ട്. ഇത് ഈ കേസിലെ നിർണായക തെളിവല്ലേ?'

5


'പ്രദീപ് കോട്ടതല അപ്പുണ്ണിയെ വിളിക്കുന്ന സിഡിആർ അടക്കം കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. അതിനെ കുറിച്ചൊരു അന്വേഷണം പോലും നടത്താൻ വിചാരണ കോടതി തയ്യാറായിരുന്നില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രോസിക്യൂഷൻ ആവർത്തിക്കുമ്പോൾ ഞാനൊന്നും കാണുന്നില്ലെന്ന് പറഞ്ഞ് നീതിപീഠം കണ്ണടച്ച് ഇരിക്കുമ്പോൾ അത് നീതി നിഷേധം തന്നെയാണ്'.

6


'വിപിൻ ലാൽ വഴങ്ങാതെ വന്നപ്പോൾ ഭീഷണിക്കത്തുകൾ അടക്കം വിപിൻ ലാലിനെ തേടി വന്നു. അത്തരത്തിൽ മൂന്ന് കത്തുകൾ വന്നപ്പോൾ അയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പൾസർ സുനി വിപിൻ ലാലിനെ കൊണ്ട് ദിലീപിന് എഴുതിച്ച കത്തിൽ കൃത്യമായി പറയുന്നുണ്ട് ദിലീപേട്ട ഞാൻ വളരെ അധികം ബുദ്ധിമുട്ടിലാണെന്ന്. ദിലീപിന് കൊടുക്കാൻ വേണ്ടിയാണ് പൾസർ സുനി ആ കത്ത് കൊടുത്തുവിട്ടത്. ഈ നാട്ടിൽ എത്ര മനുഷ്യരുണ്ട്. അവർക്കൊന്നും പൾസർ സുനി കത്ത് കൊടുത്തില്ലല്ലോ?'

7


'അപ്പുണ്ണിയെ വിളിച്ചാണ് വിപിൻ ലാൽ കത്ത് കൈമാറിയത്. ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണി അതുകൊണ്ട് തന്നെ കേസിൽ വലിയ ഫാക്ടർ ആണ്. ദിലീപ് ഈസ് ഈക്വൽ ടു അപ്പുണ്ണി എന്ന നിലയിൽ നിൽക്കുകയാണ്. ദിലീപ് എല്ലാ കാര്യങ്ങളും ഓപ്പറേറ്റ് ചെയ്തിരിക്കുന്നത് അപ്പുണ്ണിയുടെ നമ്പർ എന്ന നിലയിലുള്ള ഒരു നമ്പർ ഉപയോഗിച്ചാണ്'.

8


'പ്രദീപ് ഗീരീഷിനെ കാണാൻ പോയതിനും ഗിരീഷ് രത്ന സ്വാമി എന്ന് പറയുന്ന ആളുടെ ഫോണിൽ നിന്നും അപ്പുണ്ണിയെ വിളിച്ചു എന്ന് പറയുന്ന തെളിവ് ഇതെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിനെല്ലാം പ്രോസിക്യൂഷനെ അഭിനന്ദിക്കുകയാണ് വേണ്ടത്.എന്നാൽ കോടതി പറയുന്നത് പ്രോസിക്യൂഷൻ തെളിവ് കൊണ്ടുവന്നിട്ടില്ലെന്നാണ്. പ്രോസിക്യൂഷനെ സംശയത്തിന്റെ നിഴലിൽ നിർത്തുമ്പോൾ മാത്രമേ പ്രതിക്ക് അനകൂലമായി കോടതിക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ. തെളിവുകൾ ഒന്നും പരിഗണിക്കാതെ കോടതി പ്രോസിക്യൂട്ടർമാരെ അപമാനിക്കുകയാണ്. രണ്ട് പ്രോസിക്യൂട്ടർമാരാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നിന്നും രാജിവെച്ചത്'.

9


'കേസിൽ മറ്റൊരു സാക്ഷിയായ ജിംസൺ എന്ന് പറയുന്നയാളെ വിളിച്ചത് നാസർ എന്നയാളാണ്. രാമൻപിള്ള സാർ പറഞ്ഞു ദിലീപിന് അനുകൂലമായി പറഞ്ഞാൽ 25 ലക്ഷം രൂപ തരാമെന്നാണ് ജിംസണോട് പറഞ്ഞത്. ഇത് വെറുതേ പറയുകയായിരുന്നില്ല പ്രോസിക്യൂട്ടർ.നാസർ ജിംസണെ വിളിച്ചതിന്റെ ഫോൺ രേഖകൾ ഉൾപ്പെടെയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. നാസറിന് ദിലീപുമായോ രാമൻപിള്ളയുമായോ ബന്ധമില്ലെന്ന് വേണമെങ്കിൽ പറയാം. എന്നാൽ പൾസർ സുനിയുടെ സഹതടവുകാരനായ ജിംസണെ മൊഴിമാറ്റിച്ചാൽ ആരാണ് രക്ഷപ്പെടുക? അത് ദിലീപ് മാത്രമാണ് പൾസർ സുനി രക്ഷപ്പെടില്ല'

'ഇനിയെങ്കിലും പൂർണിമ ആ രഹസ്യം വെളിപ്പെടുത്തണം'..ഫോട്ടോസ് കണ്ട് കണ്ണു തള്ളി ആരാധകർ..വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+