Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി നമുക്ക് അവരോട് ചോദിക്കാം'പോയി ചത്തൂടെ' എന്ന് : നടിയുടെ പോരാട്ടം ചരിത്രത്തിലേക്ക്: ആലപ്പി അഷ്റഫ്

തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ചും അതിന് ശേഷമുള്ള അതിജീവനത്തേക്കുറിച്ചു തുറന്ന് പറഞ്ഞ് ദിലീപ് പ്രതിയായ കേസിലെ അക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കേസില്‍ വിജയം കാണുന്നത് വരെ പോരാടുമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകയായ ബർക്കാ ദത്ത് അവതരിപ്പിക്കുന്ന ദി വുമണ്‍ പരിപാടിയിലൂടെ നടി വ്യക്തമാക്കിയിരുന്നു.

തുറന്ന് പറച്ചിലിന് പിന്നാലെ താരത്തെ അഭിനന്ദിച്ചും പിന്തുണച്ചും നിരവധി പേരായിരുന്നു രംഗത്ത് എത്തിയത്. ചവിട്ടിമെതിക്കപ്പെട്ട പെൺകുട്ടികളുടെ , ഒരിക്കലും വെളിയിൽ വരാത്തവരുടെ ശബ്ദങ്ങൾ അവളിലൂടെ വെളിയിൽ വരുന്നുവെന്നായിരുന്നു വനിതാ ദിനത്തില്‍ താരത്തെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന്‍ ആലപ്പി അഷ്റഫ് ഫേസ്ബുക്കില്‍ കുറിച്ചത്.

അമ്മയേയും പെങ്ങളേയും സ്നേഹിക്കുന്ന ഒരോ പുരുഷനും

അമ്മയേയും പെങ്ങളേയും സ്നേഹിക്കുന്ന ഒരോ പുരുഷനും നിന്നോടൊപ്പം എന്നുമുണ്ടാകും. ഈ കൊച്ചു കേരളം മാത്രമല്ല , ഭാരതം മുഴുവനും ഇപ്പോൾ ലോകം മുഴുവനും നിന്നോടൊപ്പം അണിചേരാനൊരുങ്ങുന്നു. നിൻ്റെ ഈ പോരാട്ടം ചരിത്രത്തിൽ തങ്കലിപികളാൽ കുറിക്കപ്പെടും. എന്നും എപ്പോഴും ഒപ്പമുണ്ടെന്നും ആലപ്പി അഷ്റഫ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പെയിന്റിങ് പോലെ സുന്ദരം: വിന്റേജ് ഗ്ലാമറസ് ലുക്കില്‍ പ്രിയ നടി മഡോണ സെബാസ്റ്റ്യന്‍

അവൾക്കിത് അതിജീവനം അവർക്കിത് ഉപജീവനം

അവൾക്കിത് അതിജീവനം അവർക്കിത് ഉപജീവനം.ഈ ദിനത്തിൽ നീയാണ് താരം. നീയൊരു പുതുപുത്തൻ നക്ഷത്രമായ് ഉദിച്ചുയരും. "ഇങ്ങിനെയൊക്കെ അനുഭവിച്ചവൾ ഒന്നുകിൽ ആത്മഹത്യ ചെയ്യണം അല്ലങ്കിൽ മിണ്ടാതിരിക്കണം... " ചിലർ ആ പെൺകുട്ടിക്കു കൊടുത്ത ഉപദേശമാണ്. ആത്മഹത്യ ചെയ്യാൻ കഴിയത്തതിനാൽ, മിണ്ടാതിരുന്നു... നീണ്ട 5 വർഷം. നീതി ലഭിക്കും എന്ന പ്രതീക്ഷയോടെ കാത്തിരുന്നു.

പ്രതീക്ഷകൾ കൈവിട്ടപ്പോൾ അവൾ പൊരുതാനുറച്ചു

പ്രതീക്ഷകൾ കൈവിട്ടപ്പോൾ അവൾ പൊരുതാനുറച്ചു.അവളുടെ ഉള്ളിലെ തീക്കനൽ നാളെയൊരുപക്ഷേ ഒരു തീപ്പന്തമായി മാറിയേക്കാം. ചവിട്ടിമെതിക്കപ്പെട്ട പെൺകുട്ടികളുടെ , ഒരിക്കലും വെളിയിൽ വരാത്തവരുടെ ശബ്ദങ്ങൾ അവളിലൂടെ വെളിയിൽ വരുന്നു.'ഞാനെന്തിന് തല കുനിക്കണം തല കുനിക്കേണ്ടത് ഇതിൽ പങ്കെടുത്തവരാണ് '.

പണവും സ്വാധീനവുമുള്ളവർക്ക് പിച്ചിചീന്താനുള്ളതല്ല

പണവും സ്വാധീനവുമുള്ളവർക്ക് പിച്ചിചീന്താനുള്ളതല്ല സ്ത്രീയുടെ മാനം...എന്ന സന്ദേശംകൂടിയാണ് അവൾ ഈ പോരാട്ടത്തിലൂടെ നല്കുന്നത് . അനുഭവിച്ച പീഢനത്തിന് ശേഷം ചിതറി തെറിച്ച അഭിമാനവും, തകർന്നടിഞ്ഞ മനസ്സും മുറിവേറ്റ ഹൃദയവുമായ് കഴിയുമ്പോൾ പിന്നെയും പിന്നെയും ക്രൂരവാക്കുകൾ കൊണ്ടവളെ ചിലർ മുറിവേൽല്പിച്ചപ്പോൾ, അത് മലയാളികളുടെ മനസ്സാക്ഷിയെ പോലും മരവിപ്പിച്ചു.

സത്യത്തിൽ അത്തരക്കാർ നേട്ടങ്ങൾ കൊയ്യാനായ്

സത്യത്തിൽ അത്തരക്കാർ നേട്ടങ്ങൾ കൊയ്യാനായ് വന്നവരാണ് , അവളുടെ അതിജീവനമല്ല അവരുടെ ഉപജീവനമാണ് ലക്ഷ്യം . അത്തരക്കാരോട് ഇനി നമ്മുക്ക് ചോദിക്കാം " പോയിചത്തൂടെ " എന്ന്. ലോകത്തിലെ തന്നെ ആദ്യത്തെ ബലാൽസംഗ കോട്ടേഷൻ കേസിൽ , യജമാനനെ ഏല്പിക്കാനായ് എടുത്ത അതിക്രമ ദൃശ്യങ്ങൾ , നീതിദേവത കുടികൊള്ളുന്ന ഇടത്തിൽ നിന്നും ചിലർ കവർന്നെടുത്തപ്പോൾ, നീതിദേവത തുലാസും പിടിച്ച് രണ്ടു കണ്ണുകളും കറുത്ത തുണികൊണ്ട് കെട്ടിമറച്ചത് ഒരു പക്ഷേ ഇതൊക്കെ കാണാതിരിക്കാനാകാം.

വെളിച്ചവും സത്യവും ഇല്ലാതാകുന്നില്ല തല്ക്കാലം മറച്ചു പിടിക്കാൻ പറ്റും

വെളിച്ചവും സത്യവും ഇല്ലാതാകുന്നില്ല തല്ക്കാലം മറച്ചു പിടിക്കാൻ പറ്റും. കാലം എല്ലാത്തിനും കണക്കുതീർക്കാതെ ഒരിക്കലും കടന്നു പോകാറില്ല.. സ്ത്രീകൾക്കെല്ലാം നിന്നോട് ഒത്തിരി സ്നേഹമുണ്ട് മോളേ. അമ്മയേയും പെങ്ങളേയും സ്നേഹിക്കുന്ന ഒരോ പുരുഷനും നിന്നോടൊപ്പം എന്നുമുണ്ടാകും. ഈ കൊച്ചു കേരളം മാത്രമല്ല , ഭാരതം മുഴുവനും ഇപ്പോൾ ലോകം മുഴുവനും നിന്നോടൊപ്പം അണിചേരാനൊരുങ്ങുന്നു. നിൻ്റെ ഈ പോരാട്ടം ചരിത്രത്തിൽ തങ്കലിപികളാൽ കുറിക്കപ്പെടും. എന്നും എപ്പോഴും ഒപ്പമുണ്ട്. സ്ത്രീകളുടെ മുന്നേറ്റത്തിൻ്റെ ഓർമ്മപ്പെടുത്ത ഈ നാളിൽ...
വനിതാദിന ആശംസകളോടെ ആലപ്പി അഷറഫ്

ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+