Get Updates
Get notified of breaking news, exclusive insights, and must-see stories!

'മേമ്പൊടി ചേര്‍ക്കാന്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ചീത്ത പറയുന്നു', തുറന്നടിച്ച് ബൈജു കൊട്ടാരക്കര

നടിയെ ആക്രമിച്ച കേസിലെ വിധി എന്താകുമെന്ന് മുൻകൂട്ടി കണക്ക് കൂട്ടിയത് പോലെയുളള നീക്കങ്ങളാണ് എട്ടാം പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്നെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. റിപ്പോർട്ടർ ടിവിയിലെ എഡിറ്റേഴ്സ് അവറിൽ പങ്കെടുത്ത് സംസാരിക്കവേയാണ് സംവിധായകൻ ദിലീപിനെതിരെ തുറന്നടിച്ചത്.

ദിലീപിനെ അനുകൂലിക്കുന്നവർ വാങ്ങിയ പണത്തിന് നന്ദി കാണിക്കുകയാണെന്ന് പറഞ്ഞ ബൈജു കൊട്ടാരക്കര ശാന്തിവിള ദിനേശിനേയും രൂക്ഷമായി വിമർശിച്ചു. വിശദാംശങ്ങൾ ഇങ്ങനെ..

1

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ : '' കേസിലെ എട്ടാം പ്രതിയായ ദിലീപ് മലയാള സിനിമയിലെ പ്രശസ്തനായ ഒരു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ പടം ചെയ്യുന്നുണ്ട്. ആ പടം പകുതിയില്‍ കൂടുതല്‍ ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ദിലീപ് പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ച് പറഞ്ഞു, നീ ഒരു കാര്യം ചെയ്‌തോളൂ. മാര്‍ച്ച് 15ന് പടം ബാക്കിയുളളത് തുടങ്ങിക്കോളൂ. ഞാന്‍ റെഡിയാണ്. അപ്പോഴേക്ക് വിധിയും കാര്യങ്ങളുമൊക്കെ വന്ന് കഴിയും''.

2

''മുന്‍കൂട്ടി തീരുമാനിച്ചത് പോലെയാണ് പല കാര്യങ്ങളും. 'കോടതി വിധി തനിക്ക് അനുകൂലമായിരിക്കും', 'എല്ലാ കാര്യങ്ങളും പണം കൊടുത്ത് എങ്ങനെ വേണമെങ്കിലും നടത്താം' എന്നുളള ചിന്തയൊക്കെ പലര്‍ക്കുമുണ്ട്. അവരത് പുറത്ത് പറയുകയും ചെയ്യുന്നു. നേരിട്ട് അല്ലെങ്കിലും പരോക്ഷമായി ഈ വാര്‍ത്തകള്‍ അവര്‍ എല്ലായിടത്തും കൊടുക്കുന്നു. വിധി വന്നില്ല, വിചാരണയ്ക്ക് പ്രോസിക്യൂഷന്‍ സമയം കൂട്ടി ചോദിച്ചിരിക്കുന്നു''.

3

''വിചാരണയ്ക്ക് സമയം നീട്ടി ചോദിച്ചപ്പോള്‍ കോടതി പറഞ്ഞത് പ്രതിയായ ദിലീപിന് എതിര്‍പ്പ് ഉണ്ടെങ്കില്‍ വീണ്ടും ഹര്‍ജി കൊടുക്കാം എന്നാണ്. അങ്ങനെയൊക്കെയാണെങ്കില്‍ എന്താണ് ഈ കേസിന്റെ വിധി. കൊച്ചിയിലെ ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ സംഘടനയുണ്ട്. അവിടെ നിന്നാണ് ദിലീപിന്റെ ഉള്‍പ്പെടെയുളള പിആര്‍ വര്‍ക്കുകള്‍ പോകുന്നത്. സിനിമകളുടെ അടക്കം പിആര്‍ വര്‍ക്കുകള്‍ ഇവിടെ നിന്നാണ്''.

4

''ഇവരാണ് പല കുഴപ്പങ്ങള്‍ക്കും കാരണം. ആരും അന്വേഷിക്കാന്‍ പോയിട്ടില്ല. ഇവരൊക്കെ വാഴ്ത്തിക്കൊണ്ട് നടക്കുന്ന ഒരാള്‍ തിരുവനന്തപുരത്തുണ്ട്. ഒരു അശാന്തിവിള ദിനേശ്. അയാളാണ് ദിലീപിനെ പിന്തുണച്ചും പെണ്‍കുട്ടിക്ക് എതിരെ പറഞ്ഞും ചാനലുകളായ ചാനലുകളൊക്കെ കയറി ഇറങ്ങി നടക്കുന്നത്. എല്ലാം ഇന്നലെ മുളച്ച ചാനലുകളാണ്. ഇന്നലെയും ഇന്നുമായി രണ്ടോ മുന്നോ പുതിയ ചാനലുകളും വന്നിട്ടുണ്ട്''.

5

''എല്ലാത്തിലും ഇയാളുടെ അഭിമുഖം ആണ് ആദ്യം വരുന്നത്. എല്ലാത്തിലും പറയുന്നത് ദിലീപ് പാവാടാ, അയാളിത് ചെയ്യില്ല എന്നൊക്കെയാണ്. അതിനൊക്കെ മേമ്പൊടി ചേര്‍ക്കാന്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ചീത്ത പറഞ്ഞിരിക്കുന്നു. ഇതൊക്കെ കേള്‍ക്കാനും കമന്റ് ചെയ്യാനും ഇരിക്കുന്ന ആളുകളെയാണ് പറയേണ്ടത്. ആരെയും വിമര്‍ശിക്കാം. ഞാനും വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അധിക്ഷേപിച്ചിട്ടില്ല''.

Recommended Video

cmsvideo
    മലയാള സിനിമയിലേക്ക് ഭാവന ഉടൻ തിരിച്ചെത്തും : ആഷിഖ് അബു
    6

    ''ദിലീപിന് എതിരെ സംസാരിക്കുന്നു എന്നുളളത് കൊണ്ട് പിആര്‍ വര്‍ക്കിലൂടെ അധിക്ഷേപിക്കുന്നു. പക്ഷേ അനുകൂലമായി സംസാരിക്കുന്നവരെല്ലാം ദൈവം തമ്പുരാന്മാരാണ് എന്നാണ് പുതുതായി മുളച്ച് വരുന്ന ചാനലുകള്‍ എല്ലാം പറഞ്ഞ് കൊണ്ടിരിക്കുന്നത്. പിസി ജോര്‍ജും സജി നന്ത്യാട്ടുമൊക്കെ വന്നിരുന്ന് ഓരോന്ന് പറയുന്നു. ഉള്ളിന്റെ ഉളളില്‍ വാങ്ങിയ പണത്തിന് ഇവരൊക്കെ നന്ദി കാണിക്കുന്നു എന്ന് കരുതിയാല്‍ മതി. ഇതിലൊന്നും വേറൊന്നും ഇല്ല''.

    യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+