ദിലീപിന്റെ 75 ലക്ഷം സ്വാഹയെന്ന് ബൈജു കൊട്ടാരക്കര: കാര്യങ്ങള്‍ കൂടുതല്‍ കുളമാവുമെന്നും ബോധ്യമായി
ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായ മുകുള്‍ റോത്തഗിയുടെ ഒരു സിറ്റിങ്ങിന്റെ ഫീസിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് സമൂഹത്തിലുള്ളത്

നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാർ, മഞ്ജു വാര്യർ എന്നിവരെ വിസ്തരിക്കാനുള്ള നീക്കം തടയാന്‍ നോക്കിയ എട്ടാം പ്രതിദിലീപിനും സംഘത്തിനും സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. തന്റെ വാദം അംഗീകരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, വലിയ ധനനഷ്ടവുമാണ് ദിലീപിന് ഉണ്ടായിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്.

ബാലചന്ദ്രകുമാർ അസുഖം ബാധിച്ച് ചികിത്സയിലാണെങ്കിലും
ബാലചന്ദ്രകുമാർ അസുഖം ബാധിച്ച് ചികിത്സയിലാണെങ്കിലും അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നത് കള്ളമാണെന്ന വാദമാണ് ഈ കേസിന്റെ വിജയത്തിന് വേണ്ടി പ്രതിഭാഗം വക്കീലന്മാർ സുപ്രീംകോടതിയില്‍ കൊണ്ടുപോയി കൊടുത്തിരിക്കുന്നത്. എന്നാല്‍ ബാലചന്ദ്രകുമാർ സമർപ്പിച്ച മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചാല്‍ എല്ലാവർക്കും സത്യാവസ്ഥ ബോധ്യമാവും.

പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ കൊടുത്തിരിക്കുന്ന ഹർജി അനുസരിച്ച് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് തന്നെ വിചാരണ ചെയ്യാനാണ് സാധ്യത. അങ്ങനെ വിചാരണ തിരുവനന്തപുരത്തേക്ക് മാറ്റുകയാണെങ്കില്‍ അതും ദിലീപിന് തിരിച്ചടിയായി മാറും. അടുത്തതായി വിസ്തരിക്കാന്‍ പോവുന്ന ഒരു സാക്ഷി സായി ശങ്കറാണ്. അദ്ദേഹം ഇതുവരെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെ കൃത്യതയുള്ളതിനാല്‍ അതും ദിലീപിനെതിരെ വരും എന്നുള്ളത് പ്രതിഭാഗത്തിന് നന്നായി അറിയാം.

മഞ്ജു വാര്യർ, സായി ശങ്കർ, തുടങ്ങിയ സാക്ഷികള്‍
പ്രതിഭാഗം എന്തൊക്കെ പറഞ്ഞാലും അതിനെ എല്ലാം സത്യംകൊണ്ട് നേരിടാന്‍ സാധിക്കും. സായി ശങ്കറിനെ വിസ്തരിച്ചാല്‍ കാര്യം കൂടുതല്‍ കുളമാവും എന്ന് അറിയാം. അതുകൊണ്ടാണ് മഞ്ജു വാര്യർ, സായി ശങ്കർ, തുടങ്ങിയ ആളുകളെ വിചാരണ ചെയ്യാനുള്ള നീക്കത്തെ മുടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നിസ്സാരനാണെന്ന് കരുതി തള്ളിക്കളയരുതെ: ഊർജ്ജം നല്‍കും വീരനാണ് റോബസ്റ്റ പഴം, വില തുച്ഛം, ഗുണമേറെ

ഈ നീക്കം ദിലീപ് സുപ്രീംകോടതി വഴി നടത്തിയെങ്കിലും കോടതി അത് തള്ളി. ഇത്തരം കാര്യങ്ങള്‍ വിചാരണ കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. അതായത് ഒരു കേസിനകത്ത് പുതിയ സാക്ഷികള്‍ വരുമ്പോള്‍, അല്ലെങ്കില്‍ പുതിയ തെളിവുകളുമായി അന്വേഷണ സംഘം വരുമ്പോള്‍ അവരെ വിസ്തരിക്കേണ്ടത് കോടതിയുടെ കൂടെ ഒരു ആവശ്യമാണെന്നാണ് ഞാന്‍ കരുതുന്നത്.

മേല്‍ക്കോടതിയില്‍ നിന്നും ദിലീപിന് കനത്ത തിരിച്ചടി
ചുരുക്കിപറഞ്ഞാല്‍ മേല്‍ക്കോടതിയില്‍ നിന്നും ദിലീപിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. എന്താണെങ്കിലും മുകുള്‍ റോത്തഗിയെ പോലുള്ള ഒരു വക്കീലിനെ വെച്ച് നടത്തിയ നീക്കം വിജയിച്ചില്ല. ഒരു ദിവസം എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ഫീസ് എന്നാണ് പറയുന്നത്. ആ പണം സ്വാഹ എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്.

അതിജീവിതയ്ക്ക് വേണ്ടി ഹാജരായത്
അതിജീവിതയ്ക്ക് വേണ്ടി ഹാജരായത് കേരള ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന അഡ്വക്കറ്റ് ബസന്താണ്. തന്റെ വാദമുഖങ്ങളില്‍ വളരെ വ്യക്തമായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കീഴ്ക്കോടതിയുടെ അധികാര പരിധിയില്‍ നില്‍ക്കുന്ന കാര്യങ്ങളാണ് ഇതെന്നും ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടാന്‍ ഇത്തരം കാര്യങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം വാദിച്ചു.

എന്തൊക്കെയാണെങ്കിലും ഇനിയും കോടികള്‍ കൊടുത്ത് ഇതുപോലുള്ള പരാതികള്‍ ചെന്നേക്കാം. എന്നാല്‍ എത്രയൊക്കെ പരാതികള്‍ ചെന്നാലും ഈ മാർച്ച് 31 ന് അകം ഈ കേസ് വിചാരണയുടെ പുരോഗതി അറിഞ്ഞതിന് ശേഷം സമയം പരിധി നിട്ടിക്കൊടുക്കുന്നത് ആലോചിക്കാം എന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. എന്തായാലും ഞങ്ങള്‍ നേരത്തെ പറഞ്ഞത് പോലെ വിറളി പിടിച്ചിരുന്നവർക്ക് മേല്‍ അതിന്മോല്‍ ആധിയായിട്ടാണ് ഈ വിധി വന്നരിക്കുന്നത്. അതിനോടൊപ്പം തന്നെ ധനനഷ്ടവും ഉണ്ടാവുന്നു എന്നുള്ള കാര്യം മറച്ച് വെക്കേണ്ടതില്ലെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications