കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനോടൊപ്പമെങ്കില്‍ അത് നന്നായി എന്ന് പറയും: മഞ്ജു വാര്യർക്കെതിരെ കേസ് ഏറ്റെടുത്തോ: ആളൂർ പറയുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലപ്പെടുന്നവർക്കും ആക്രമണത്തിന് വിധേയരാവുന്നർക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി ഉണർന്ന് പ്രവർത്തിക്കേണ്ടത് സർക്കാർ സംവിധാനങ്ങളാണെന്ന് പ്രമുഖ അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂർ. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ മാറുന്ന അവസ്ഥ നാം കണ്ടതാണല്ലോ. എന്തുകൊണ്ടാണ് അവർക്ക് മാറേണ്ടി വന്നതെന്നും ആളൂർ ചൂണ്ടിക്കാണിക്കുന്നു.

പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് കേസ് നടത്താന്‍ സാധിക്കുന്നില്ല. സർക്കാർ സംവിധാനം ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്നുള്ളതാണ് ഇതിന്റെ അർത്ഥമെന്നും ബി എ ആളൂർ പറയുന്നു. ഇന്ത്യഗ്ലിറ്റ്സ് ആള്‍ട്ടെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിഭാഷകന്‍.

ദിലീപിനോടൊപ്പമാണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍

ദിലീപിനോടൊപ്പമാണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ ഈ സാഹചര്യം നന്നായി എന്ന് പറയും. എന്നാല്‍ അതിജീവിതയോടൊപ്പമാണെങ്കില്‍ അങ്ങനെ ആയിരിക്കില്ല. കേസിലെ രണ്ട് അഭിഭാഷകർ മാറിപ്പോയെന്നും, എനിക്ക് അതിനേക്കാള്‍ വലിയ അഭിഭാഷകനെ വേണമെന്നും പറഞ്ഞ് ഈ വിഷയത്തില്‍ അതിജീവിതയ്ക്ക് സുപ്രീംകോടതി വരേ പോവേണ്ടി വന്നല്ലോയെന്നും ബിഎ ആളൂർ ചോദിക്കുന്നു.

അതിന്റെ എല്ലാ ക്രെഡിറ്റും റിയാസിന്: ബിഗ് ബോസില്‍ ഞാന്‍ ഓവർ റിയാക്ട് ചെയ്തിട്ടില്ലെന്നും ജാസ്മിന്‍ മൂസഅതിന്റെ എല്ലാ ക്രെഡിറ്റും റിയാസിന്: ബിഗ് ബോസില്‍ ഞാന്‍ ഓവർ റിയാക്ട് ചെയ്തിട്ടില്ലെന്നും ജാസ്മിന്‍ മൂസ

മഞ്ജു വാര്യർ നല്‍കിയ പരാതിയില്‍ സംവിധായകന്‍

മഞ്ജു വാര്യർ നല്‍കിയ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാർ ശശിധരനെ എന്റെ ജൂനിയർ അഭിഭാഷകന്‍ പോയി കണ്ട് കേസ് തന്നെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു എന്നുള്ളതൊക്കെ തെറ്റായ പ്രചരണമാണ്. ഒരു പ്രതിയെ അറസ്റ്റ് ചെയ്താല്‍ ഒരിക്കലും അദ്ദേഹത്തിന് ഫോണ്‍ കൊടുത്തുകൊണ്ട് നിനക്ക് ഇഷ്ടമുള്ള വക്കീലിനെ പോയി വിളിച്ചോ എന്ന് പറയുന്നില്ല.

മലയാള നടന്മാർ പച്ചക്ക് ചതിച്ചെന്ന് ബാല: കുടുംബജീവിതം രണ്ടാമതും തകര്‍ന്നു; മാധ്യമങ്ങള്‍ക്കും വിമർശനംമലയാള നടന്മാർ പച്ചക്ക് ചതിച്ചെന്ന് ബാല: കുടുംബജീവിതം രണ്ടാമതും തകര്‍ന്നു; മാധ്യമങ്ങള്‍ക്കും വിമർശനം

കേസുകള്‍ പ്രതികള്‍ നേരിട്ടും ഏല്‍പ്പിക്കാറുമില്ല

കേസുകള്‍ പ്രതികള്‍ നേരിട്ടും ഏല്‍പ്പിക്കാറുമില്ല. പല വഴികളിലൂടെയാണ് കേസ് നമ്മുടെ അടുത്തേക്ക് എത്തുന്നത്. സ്വപ്ന സുരേഷിന്റെ കേസ് ഏറ്റെടുക്കണമെന്ന് ഒരു വ്യക്തി എന്നോട് ആവശ്യപ്പെട്ടത് പ്രകാരം ഞാന്‍ അവിടെ ചെന്നപ്പോള്‍ അവർ എന്നോട് പറഞ്ഞത് എനിക്ക് വേറെ അഭിഭാഷകനുണ്ടെന്നായിരുന്നു. ഇതോടെ പ്രതി കൈമലർത്തിയെന്നും, ആളൂർ കണ്ടം വഴി ഓടിയെന്നുമൊക്കെ പ്രചരണം ഉണ്ടായെന്നും ആളൂർ ചൂണ്ടിക്കാണിക്കുന്നു.

എന്നെ ഒരാള്‍ കേസ് ഏല്‍പ്പിച്ചാല്‍, ആ കേസ്

എന്നെ ഒരാള്‍ കേസ് ഏല്‍പ്പിച്ചാല്‍, ആ കേസ് ഏല്‍പ്പിച്ച വ്യക്തിക്ക് വേണ്ടി കോടതി വരെ പോകാനെങ്കിലും ഞാന്‍ സന്മനസ്സ് കാണിച്ചാല്‍ തീർച്ചയായും അത് ആ വ്യക്തിയുടെ വിജയമാണ്. ഒരുപക്ഷെ ഇവിടെ ആരെങ്കിലും എന്റെ ജൂനിയർ അഭിഭാഷകരോട് പറഞ്ഞിട്ടുണ്ടാകാ അഡ്വ.ബിഎ ആളൂർ കേസ് നടത്തണമെന്ന്. ഒരിക്കലും ഞാനിത് വിശ്വസിക്കുന്നില്ലെങ്കിലും ചിലപ്പോള്‍ അവർ പോയി എന്നിരിക്കാം.

കഴിഞ്ഞ ദിവസം ഒരു അഭിഭാഷകന്‍ എന്നെ വിളിച്ചു

കഴിഞ്ഞ ദിവസം ഒരു അഭിഭാഷകന്‍ എന്നെ വിളിച്ചു. എന്റെ ഏതോ ഒരു ജൂനിയർ അഭിഭാഷകന്‍ ജയിലില്‍ പോയി ഒരാളെ ജാമ്യത്തില്‍ എടുക്കാമെന്ന് വ്യക്തമാക്കിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ഒരു വ്യക്തിയെ ഞാനെങ്ങോട്ടും പറഞ്ഞ് വിട്ടിരുന്നില്ല. ആരെങ്കിലും എന്റെ പേരുകള്‍ പറഞ്ഞ് കേസ് ഏറ്റെടുക്കുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല.

റൊണാള്‍ഡ് റീഗന്‍ മുതല്‍ അർനോള്‍ഡും ക്ലിന്റ് ഈസ്റ്റ്വുഡും വരെ: ഹോളിവുഡില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയവർ

അത്തരത്തില്‍ ഒരു കേസാണ് കൊല്ലം ഭാഗത്ത്

അത്തരത്തില്‍ ഒരു കേസാണ് കൊല്ലം ഭാഗത്ത് നിന്നും ഉണ്ടായത്. ഒരു അഭിഭാഷകന്‍ കോടതിയുടെ കമ്മീഷ്ണറായി ഒരു വീട്ടിലേക്ക് പോയപ്പോള്‍ ആ വീട്ടിലെ ഭാര്യയും ഭർത്താവും കൂടെ അടിച്ച് കൊന്നു. ഇതോടെ ആ ബാറിലെ അഭിഭാഷകർ പറഞ്ഞു ഞങ്ങളാരും കേസ് ഏറ്റെടുക്കില്ലെന്ന്. ഇതോടെയാണ് എന്റെ ഒരു സുഹൃത്ത് അഡ്വ. ബിഎ ആളൂർ കേസ് ഏറ്റെടുക്കുമെന്നും പറഞ്ഞ് പ്രതികളെ സമീപിച്ച് ലക്ഷങ്ങളോളും ഫീസ് വാദിച്ച് വക്കാലത്ത് ഫയല്‍ ചെയ്തു. ഈ കാര്യം ഞാനറിയുന്നത് ഒന്ന് രണ്ട് മാസത്തിന് ശേഷം. അത്തരത്തിലുള്ള പ്രചരണമായിരിക്കും മഞ്ജുവാര്യറുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായതെന്നും ബിഎ ആളൂർ കൂട്ടിച്ചേർക്കുന്നു.

English summary
dileep actress case: If you with Dileep, it will be fine: Did take up Manju Warrier's case?: ba aloor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X