Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് അകത്താകുമോ? പൂട്ടാന്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക്; ജാമ്യം റദ്ദാക്കണം എന്ന് ആവശ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും എട്ടാം പ്രതിയുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ ഇതേ ആവശ്യവുമായി ക്രൈം ബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതി ക്രൈംബ്രാഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

ഈ സാഹചര്യത്തില്‍ വിചാരണ കോടതി ഉത്തരവിനെതിരെയാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് കാട്ടിയാണ് വിചാരണ കോടതി ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളിയിരുന്നത്. ഏപ്രില്‍ നാലിനാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്.

1

ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവുകള്‍ നശിപ്പിച്ചു എന്നതില്‍ കൃത്യമായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്ന് വിലയിരുത്തിയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയിരുന്നത്. ജുഡീഷ്യല്‍ ഓഫീസറെ വരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന പ്രോസിക്യൂഷന്‍ കണ്ടെത്തലും ശരിയല്ല എന്നും വിചാരണ കോടതി നിരീക്ഷിച്ചിരുന്നു.

2

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ കോടതിക്ക് മുന്‍പാകെ ലഭിച്ചിട്ടില്ല എന്നും വ്യക്തമാക്കിയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ക്രൈംബ്രാഞ്ച് ആവശ്യം ഹൈക്കോടതി തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, കേസുമായി ബന്ധപ്പെട്ട പല ഡിജിറ്റല്‍ തെളിവുകളും നശിപ്പിക്കാന്‍ ശ്രമിച്ചു എന്നീ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചിരുന്നത്.

3

അതിനിടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന മറ്റൊരു കേസില്‍ ദിലീപ് പ്രതിയുമായി എന്നും ഇക്കാര്യങ്ങള്‍ പരിഗണിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സംവിധായകന്‍ ബാലചന്ദ്രകുമാറര്‍ ദിലീപിനെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയത്.

4

അതിന് പിന്നാലെ ദിലീപിനെതിരെ വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു പ്രോസിക്യൂഷന്‍ വാദങ്ങള്‍. അതിനിടെ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

5

അതേസമയം ദിലീപ്, കഴിഞ്ഞയാഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഫോറം ഷോപ്പിംഗിന് ശ്രമിക്കുന്നതായി ഹര്‍ജിയില്‍ പരാതിപ്പെട്ടിരുന്നു. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണം എന്ന സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പരാജയപ്പെടുത്താന്‍ പ്രോസിക്യൂഷനും അതിജീവിതയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു എന്നാണ് ദിലീപ് പറയുന്നത്.

6

വിചാരണ തടസ്സപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസര്‍ കേസില്‍ വിധി പറയില്ല എന്ന് ഉറപ്പാക്കാന്‍ അവര്‍ എല്ലാ ശ്രമങ്ങളും നടത്തി എന്നും മേല്‍ കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ട് വിചാരണ കോടതി ജഡ്ജി തന്റെ ഓഫീസ് ഒഴിയുന്നത് വരെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് പ്രോസിക്യൂഷന്റേയും അതിജീവിതയുടേയും ശ്രമം എന്നാണ് ദിലീപ് പറയുന്നത്. ഹര്‍ജി ഉടന്‍ തന്നെ സുപ്രീം കോടതി പരിഗണിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്

7

അതിജീവിത, തന്റെ മുന്‍ ഭാര്യ, ഡിജിപി റാങ്കിലുള്ള വനിത പൊലീസ് ഉദ്യോഗസ്ഥ, പ്രോസിക്യൂഷന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. തനിക്കും തന്റെ അഭിഭാഷകര്‍ക്കും വിചാരണ കോടതി ജഡ്ജിക്കും എതിരെ മാധ്യമ വിചാരണയാണ് നടക്കുന്നത് എന്നും ദിലീപ് ഹര്‍ജിയില്‍ വാദിക്കുന്നുണ്ട്.

മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍

Recommended Video

cmsvideo
    വിവാഹമോചനം നേടിയിട്ടും ദിലീപ് മഞ്ജുവിനെ വേട്ടയാടുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+