• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘നിഖിൽ’ എന്ന പേരിൽ ലോഗിൻ ചെയ്ത വീഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറന്‍സിക് പരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കേസ് പരിഗണിച്ച 3 കോടതികളുടെ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും 3 തവണ മെമ്മറി കാർഡ് അനധികൃതമായി തുറന്ന് പരിശോധിച്ചെന്നാണ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാക്കുന്നത്.

ഹാഷ് വാല്യൂവിനൊപ്പം മെറ്റ ഡേറ്റയിലും മാറ്റം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറെ നിർണ്ണായക കണ്ടെത്താലാണ് ഇതെങ്കിലും ആര് കണ്ടു, എന്തിന് കണ്ടു എന്നത് കണ്ടെത്തില്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ നല്‍കുന്ന സൂചന.

'വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താൻ ഒരു കുറ്റവാളിക്ക് അവസരം ഒരുക്കി, ശ്രീലേഖ മാപ്പ് പറയണം''വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താൻ ഒരു കുറ്റവാളിക്ക് അവസരം ഒരുക്കി, ശ്രീലേഖ മാപ്പ് പറയണം'

മെമ്മറി കാർഡ് അങ്കമാലി മജിസട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ

മെമ്മറി കാർഡ് അങ്കമാലി മജിസട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9 ന് രാത്രി 9.58 നാണ് തുറന്ന് പരിശോധിച്ചത്. ലാപ്ടോപ്പിലിട്ടാണ് ഈ സമയത്ത് പരിശോധിച്ചതെന്ന ഫോറന്‍സിക് പരിശോധന ഫലം വ്യക്തമാക്കുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അന്‍ഡ്രോയ്ഡ് ഫോണിലിട്ടാണ് കാർഡ് പരിശോധിച്ചത്. 2018 ഡിസംബർ 13നു രാത്രി 10.58നായിരുന്നു ഇത്.

'ഹോ എന്നാ ഒരു ഭംഗി ആണെന്നേയെന്ന് റിമി ടോമി'; ബനാറസ് സാരിയില്‍ കിടുക്കി അനുശ്രി

വിചാരണക്കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2021 ജൂലൈ 19

വിചാരണക്കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2021 ജൂലൈ 19 നു ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ജിയോ സിംകാർഡ് ഉപയോഗിക്കുന്ന ഫോണിലിട്ടായിരുന്നു മെമ്മറി കാർഡ് പരിശോധിച്ചത്. മെസേജിങ്- വീഡിയോ ഗെയിം ആപ്പുകള്‍ ഫോണില്‍ ആക്ടീവ് ആയിരുന്ന സമയത്താണ് മെമ്മറി കാർഡ് വിവോ ഫോണില്‍ ഉപയോഗിച്ചതെന്നാണ് ഗുരുതരമായ കണ്ടെത്തല്‍.

ഈ സമയത്ത് ഫോണില്‍ ‘നിഖിൽ’ എന്ന പേരിൽ ലോഗിൻ

ഈ സമയത്ത് ഫോണില്‍ ‘നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം ഉണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തില്‍ മെമ്മറി കാർഡ് അനധികൃതമായ പരിശോധിക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്, കമ്പനിയുടെ പേര് ലഭിക്കാത്ത ആൻഡ്രോയ്ഡ് ഫോൺ, വിവോ ഫോണ്‍ എന്നിവയുടെ ഉടമകളുടെ കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലെ അടുത്ത വെല്ലുവിളി.

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കോടതി

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയ പരിധി നാളെയാണ് അവസാനിക്കുന്നത്. എന്നാല്‍ അന്വേഷണത്തിനായി 3 ആഴ്ച അധിക സമയം ചോദിച്ച് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതടക്കമുള്ള പുതിയ കാര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

തുടരന്വേഷണത്തിന്റെ ഭാഗമായി നടിയെ പീഡിപ്പിച്ച കേസിലെ

തുടരന്വേഷണത്തിന്റെ ഭാഗമായി നടിയെ പീഡിപ്പിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് കുറ്റക്കാരനല്ലെന്ന അഭിപ്രായപ്രകടനം നടത്തിയ മുന്‍ ഡി ജി പി ആർ ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ശ്രീലേഖ പുറത്തുവിട്ട യുട്യൂബ് വിഡിയോയുടെ 33 മുതൽ 34 മിനിറ്റ് വരെ പറയുന്ന കാര്യങ്ങളാണു കാരണം....

മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറാൻ ഇടയുള്ള

മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറാൻ ഇടയുള്ള സാഹചര്യത്തെ കുറിച്ചാണ് ഈ ഭാഗത്ത് ശ്രീലേഖ പറയുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതോടൊപ്പം തന്നെ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ പ്രോസിക്യൂഷനും തീരുമാനിച്ചിട്ടുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിനെ സംബന്ധിച്ച നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ നടപടി.

ശ്രീലേഖയ്ക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ

അതേസമയം, ശ്രീലേഖയ്ക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ ഒത്തുകളിയുണ്ടെന്ന് സംശയിക്കുന്നതായി ആരോപിച്ച് പ്രൊഫസർ കുസുമം ജോസഫ് ഉള്‍പ്പടേയുള്ളവർ രംഗത്ത് എത്തി. കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കം. വിവാദ പരാമർശം നടത്തിയ ശ്രീലേഖയുടെ പെൻഷൻ റദ്ദാക്കാൻ സർക്കാർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

 'അതുകൊണ്ടാണ് ദൃശ്യങ്ങൾ കൈയ്യിൽ ഉണ്ടെന്ന് പലരും പറഞ്ഞത്..വിശദമായി അന്വേഷിക്കണം';അഡ്വ ആശ ഉണ്ണിത്താൻ 'അതുകൊണ്ടാണ് ദൃശ്യങ്ങൾ കൈയ്യിൽ ഉണ്ടെന്ന് പലരും പറഞ്ഞത്..വിശദമായി അന്വേഷിക്കണം';അഡ്വ ആശ ഉണ്ണിത്താൻ

Recommended Video

cmsvideo
  മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala
  English summary
  Dileep actress case: Investigation to find Vivo phone and computer which used memory card
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X