അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? പരിഹാസത്തോടെ സിദ്ദിഖിന്റെ മറുപടി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പരിഹാസത്തോടെ മറുപടി നല്കി നടന് സിദ്ദിഖ്. അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നാണ് സിദ്ദിഖിന്റെ പരിഹാസം. അതിജീവിത ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത് സംബന്ധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അതിജീവിത തിരഞ്ഞെടുപ്പില്‍ നില്ക്കുന്നില്ലല്ലോ, അത് പിന്നെ പറയാണെന്ന് പരിഹാസ രൂപത്തില്‍ സിദ്ദിഖ് മറുപടി നല്‍കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസ് തൃക്കാക്കര തിരഞ്ഞെടുപ്പില്‍ വിഷയമാക്കിയത് എന്തിനാണ് എന്ന് പോലും തനിക്ക് അറിയില്ല. കോടതിയില്‍ നില്ക്കുന്ന സംഭവം ആണ്. അപ്പോള്‍ നീതി കിട്ടില്ല എന്നുളള സംശയം പ്രകടിപ്പിക്കേണ്ട കാര്യം ഇപ്പോഴില്ല.. വിധി വരട്ടെ എന്നും സിദ്ദിഖ് പറഞ്ഞു. ആ വിധിയില്‍ തൃപ്തരല്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കും. ആ വിധിയിലും തൃപ്തരല്ലെങ്കില്‍ അതിനും മേലെയുളള കോടതിയെ സമീപിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.

തനിക്കെതിരെ ഒരു കേസ് കോടതിയില്‍ ഉണ്ടെങ്കില്‍ ആ ജഡ്ജി ശരിയല്ലെന്നും ആ ജഡ്ജിയില്‍ നിന്ന് തനിക്ക് നീതി കിട്ടില്ലെന്നും ജഡ്ജിയെ മാറ്റി പുതിയ ജഡ്ജിയെ കൊണ്ടുവരണം എന്നും താന്‍ പറയില്ല. ആ ജഡ്ജിയുടെ വിധി തനിക്ക് അനുകൂലം അല്ലെങ്കില്‍ അനുകൂലമായ വിധി കിട്ടുമെന്ന് പ്രതീക്ഷിച്ച് താന്‍ മേല്‍ക്കോടതിയെ സമീപിക്കും. ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ നമ്മള് പാലിച്ച് പോരുന്ന മര്യാദ അതാണ്. അങ്ങനെയാണ് ചെയ്യേണ്ടതും എന്നും സിദ്ദിഖ് പറഞ്ഞു.
എന്റേതെന്ന് അമൃത, ചേർത്ത് പിടിച്ച് ഗോപി സുന്ദർ, മകൾക്കൊപ്പവും, ചിത്രങ്ങൾ വൈറൽ
Recommended Video
-
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ












Click it and Unblock the Notifications