Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനെ കുടുക്കിയത് ദിലീപ് തന്നെ..നടൻ തെറ്റ് ചെയ്തെന്ന് വിശ്വസിക്കാൻ കാരണം അതാണ്;അഡ്വ മിനി

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 15 ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.മൂന്ന് തവണ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നൽകിയിരുന്നു.

'എല്ലാവരും ഇഷ്ടപ്പെട്ടില്ലേങ്കിലും പ്രശ്നമാക്കേണ്ടെന്നേ..ഗുഡ് ടേസ്റ്റ് എല്ലാവർക്കും കാണില്ലാലോ?'..വൈറലായി ആര്യയുടെ ചിത്രങ്ങൾ

1

അന്വേഷണം പുരോഗമിക്കവേ കേസിൽ സത്യം തെളിഞ്ഞ് വരികയാണെന്ന് പറയുകയാണ് അഭിഭാഷകയായ അഡ്വ മിനി. ഹൈക്കോടതിയിൽ അതിജീവിതയുടെ അഭിഭാഷകയാണ് മിനി.കേസിൽ ഇപ്പോഴുണ്ടായ പുരോഗതികൾ പ്രകൃതിയുടെ ഇടപെടലാണെന്ന് മാത്രമേ തനിക്ക് പറയാനാകൂവെന്ന് മിനി പറഞ്ഞു. മാതൃഭൂമി.കോമിന് നൽകിയ അഭിമുഖത്തിലാണ് മിനിയുടെ പ്രതികരണം.

2

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസിൽ ദിലീപിനെതിരായ അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പ്രകൃതിയുടെ കൈയ്യൊപ്പാണെന്ന് മിനി പറയുന്നു. കേസിൽ രണ്ട് ഘട്ടങ്ങളിലായി സത്യം തെളിയുകയാണ്. ആദ്യത്തെ അന്വേഷണത്തിൽ സംഭവിച്ച വീഴ്ചകളാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്ന് മിനി ചൂണ്ടിക്കാട്ടുന്നു.

3

2017 ഫെബ്രുവരി 17 നായിരുന്നു ഓടുന്ന കാറിൽ വെച്ച് നടിക്കെതിരായ ക്രൂര ആക്രമണം നടന്നത്. ദിവസങ്ങൾക്കുള്ളിലായിരുന്നു ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ളവർ കസ്റ്റഡിയിൽ ആകുന്നത്. ആദ്യം ദിലീപിലേക്ക് കേസന്വേഷണം എത്തിയിരുന്നു. പിന്നീട് ജുലൈ 10 നായിരുന്നു നടനെ അറസ്റ്റ് ചെയ്തത്.

4

'നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ആദ്യം കുറ്റപത്രത്തിൽ വന്നിരുന്നില്ല. തിരക്ക് പിടിച്ച് കേസിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. എന്നാൽ കേസിൽ നിർണായകമായത് ദിലീപിന് പൾസർ സുനി അയച്ച കത്തും ദിലീപിനെ തേടിയുള്ള സുനിയുടെ ഫോൺ കോളുമാണ്. തന്നെ സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് അന്നത്തെ ഡി ജി പി ആയിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിരുന്നു'

5

ഈ പരാതി അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ഡി ജി പി ബെഹ്റ ഫോർവേഡ് ചെയ്തതതോടെയാണ് കേസിൽ പല നിർണായക കണ്ടെത്തലുകളും വരുന്നത്, മിനി പറഞ്ഞു. കത്തിനെ ചുറ്റിപ്പറ്റി ബൈജു പൗലോസ് നടത്തിയ അന്വേഷണത്തിൽ പൾസർ സുനി മൊബൈൽ ഉപയോഗിക്കുന്നതും കത്തെഴുതുകയും ചെയ്യുന്നത് ഉൾപ്പെടെ കണ്ടത്തിയതാണ് ദിലീപിന് കുരുക്കായത്,അഭിഭാഷക പറഞ്ഞു.

6

'പ്രതിയായ ദിലീപ് തന്നെ ദിലീപിനെതിരായ വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകുന്ന അവസ്ഥയായിരുന്നു അത്. അങ്ങനെയൊണ് പിന്നീട് ദിലീപിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ നീളുന്നത്.കേസിൽ രണ്ടാമത്തെ നിർണായ ഇടപെടൽ സംവിാധയകൻ ബാലചന്ദ്രകുമാറിന്‌റെ ഭാഗത്ത് നിന്നാണ് ഉണ്ടാകുന്നത്. ബാലചന്ദ്രകുമാർ യാതൊരു കാരണവശാലും മൊഴി മാറ്റില്ല. കേസന്വേഷണം ശക്തമായ രീതിയിൽ തന്നെ മുന്നോട്ട് പോകുകയണ്. വലിയ പ്രതീക്ഷയാണ് തങ്ങൾക്ക് ഉള്ളതെന്നും മിനി പറഞ്ഞു.

7

വിചാരണ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴായിരുന്നു ബാലചന്ദ്രകുമാറിന്റെ കേസിലെ നിർണായക വെളിപ്പെടുത്തൽ ഉണ്ടാകുന്നത്. കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നതിനുള്ള തെളിവുകൾ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കിയിരുന്നു. കേസിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന് ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകൾ ബാലചന്ദ്രകുമാർ നടത്തിയിരുന്നു.

8


ഒരു നിരപരാധിയും കേസിൽ ശിക്ഷിക്കപ്പെടണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്ന് മിനി പറയുന്നു. എന്നാൽ തെറ്റ് ചെയ്തിട്ടില്ലേങ്കിൽ എന്തുകൊണ്ടാണ് ദിലീപ് വീണ്ടും വീണ്ടും തെറ്റ് ചെയ്യുന്നതെന്ന് അവർ ചോദിച്ചു.അതുകൊണ്ട് കൂടിയാണ് ദിലീപ് ഈ കേസിൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.

Recommended Video

cmsvideo
    ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+