അങ്ങനേയെങ്കില്‍ കാവ്യാ മാധവന്‍ പ്രതിസ്ഥാനത്തേക്ക് വരാന്‍ സാധ്യത കൂടുതലാണ്; ജോർജ് ജോസഫ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിലേക്ക് വന്നുചേർന്നുവെന്ന് തെളിഞ്ഞാല്‍ അത് കേസില്‍ ഏറെ നിർണ്ണായകമായിരിക്കുമെന്ന് റിട്ട.എസ്പി ജോർജ് ജോസഫ്. ദൃശ്യം കണ്ടെത്തി കഴിഞ്ഞാല്‍ ഇവിടുത്തെ പ്രശ്നം തീർന്നു. ആ ദൃശ്യം എന്തിനാണ് ദിലീപിന്റെ കയ്യില്‍ എത്തിയത്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊന്നും കയ്യില്‍ എത്താതെ ആ ദൃശ്യം ദിലീപിലേക്ക് മാത്രം എത്തിയത് എന്തുകൊണ്ടാണ് എന്നതിന് വളരെ പ്രധാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു കേസിന്റെ വിചാരണ തീരാനിരിക്കെയാണ് മലപോലെ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിന് അകത്ത കോടതിക്ക് നേരെയുമൊക്കെ ആരോപണമുണ്ട്. എന്നാല്‍ അത് സത്യമാണോയെന്ന് നമുക്ക് അറിയില്ലെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ അടിസ്ഥാനമാക്കി

ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചില തെളിവുകളൊക്കെ ഇതിനോടകം വന്നിട്ടുണ്ട്. ഈ സമയത്ത് നമുക്ക് കോടതിയുടെ വില കളയാതിരിക്കണം. നമ്മള്‍ എല്ലാവരും ആശ്രയിക്കുന്നത് കോടതിയെയാണ്. അങ്ങനെയിരിക്കുമ്പോള്‍ കോടതി ഇതിനകത്ത് ഏതെങ്കിലും വകുപ്പ് വെച്ച് ഇതിനകത്ത് ഇടപെടേണ്ടതുണ്ട്. കോടതിക്ക് നേരെ പല ആരോപണങ്ങളും ഉയർന്നത് ശ്രദ്ധേയമാണെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

നാടന്‍ മാത്രമല്ല മോഡേണും ഇവിടെ വഴങ്ങും: അതിംഗംഭീര ഫോട്ടോഷൂട്ടുമായി നവ്യ നായർ

സമാനമായ രീതിയിലുള്ള കേസുകളില്‍ രാജ്യത്ത്

സമാനമായ രീതിയിലുള്ള കേസുകളില്‍ രാജ്യത്ത് കോടതികള്‍ ഇടപെട്ടിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. 407 സിആർപിസി പ്രകാരം കോടതിക്ക് ചില അധികാരങ്ങളുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. വിചാരണ നടക്കുന്ന കോടതിയിലടക്കം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. അതുകൊണ്ടാണ് വിചാരണ കോടതിയില്‍ മാറ്റാന്‍ പറ്റുമോയെന്ന് ചോദിക്കുന്നതെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

ഒരു കേസില്‍ 202 ലേറെ സാക്ഷികളെ വിസ്തരിച്ചതിന് ശേഷം

ഒരു കേസില്‍ 202 ലേറെ സാക്ഷികളെ വിസ്തരിച്ചതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ മാത്രം വിസ്തരിക്കാനുള്ള സാഹചര്യത്തിലാണ് മലപോലെ തെളിവുകള്‍ വരുന്നത്. അങ്ങനെ വന്ന് കഴിഞ്ഞതോടെ പുതുതായി രണ്ട് പ്രതികള്‍ കൂടി വരുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുപോലെ സായി ശങ്കർ കൂടി പ്രതിചേർക്കപ്പെടും. ഇതുപോലുള്ള കാര്യങ്ങള്‍ എങ്ങനെയാണ് വിചാരണക്കോടതിയില്‍ കൊണ്ടുവരികയെന്നാണ് പ്രധാനം.

കുറ്റകൃത്യം ആരോപിക്കപ്പെട്ടിട്ടുള്ളത് ദിലീപിന്റെ

കുറ്റകൃത്യം ആരോപിക്കപ്പെട്ടിട്ടുള്ളത് ദിലീപിന്റെ പേരിലാണെങ്കിലും ആർക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന പ്രസക്തമായ ചോദ്യം അവിടെ വരുന്നുണ്ട്. ബാലചന്ദ്രകുമാർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തല്‍ പ്രധാനമാണ്. കാവ്യാ മാധവനെ ഏതായാലും ചോദ്യം ചെയ്യേണ്ടി വരും. കാവ്യയുടെ ലക്ഷ്യയെന്ന സ്ഥാപനത്തിലേക്കാണ് പള്‍സർ സുനി ഓടിപ്പോയത്. ഇത് നേരത്തെ അന്വേഷിച്ചിട്ടുള്ളതാണ്. എങ്കിലും പുതിയ തെളിവുകക്ക് പ്രസക്തി കൂടിയിട്ടുണ്ടെങ്കില്‍ കാവ്യ പ്രതിസ്ഥാനത്തേക്ക് വരാന്‍ സാധ്യതകൂടുതലാണെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

അതേസമയം നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപും

അതേസമയം നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപും കോടതിയില്‍ നിന്ന് കണ്ടെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്ത നിർമ്മാതാവ് സജി നന്ത്യാട്ടിന്റെ അവകാശാവാദം. നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപും അഭിഭാഷകരുമൊക്കെ കണ്ടെന്നാണ് റിപ്പോർട്ടുകള്‍. അതിനെക്കുറിച്ച് അവർ ഫോണിലൂടെ സംസാരിച്ചതായും പറയുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ വേണമെന്ന് പറഞ്ഞ് ദിലീപ് ഹൈക്കോടതിയില്‍ പോയിട്ടുണ്ട്.

ദിലീപും അഭിഭാഷകന്‍ രാമന്‍പിള്ളയും അദ്ദേഹത്തിന്റെ

ദിലീപും അഭിഭാഷകന്‍ രാമന്‍പിള്ളയും അദ്ദേഹത്തിന്റെ അസിസ്റ്റന്‍സും മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ആ ദൃശ്യങ്ങള്‍ അങ്കമാലി കോടതിയില്‍ വെച്ച് കണ്ടുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിന്റെ സംഭാഷണങ്ങളാണ് വലിയ കാര്യത്തില്‍ ഇപ്പോള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം തെറ്റാണെങ്കില്‍ തിരുത്തിക്കോ. അങ്കമാലി കോടതിയില്‍ വെച്ച് ദൃശ്യങ്ങള്‍ കണ്ടതിനെക്കുറിച്ചാണ് അവർ പറയുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കിയതെന്നും അദ്ദേഹം പറയുന്നു.

ദൃശ്യങ്ങള്‍ അവർ കണ്ടിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ പുറത്ത് വന്ന

ഓരോ ദിവസം രണ്ട് തെളിവുകള്‍ വെച്ചാണ് ചാനലുകള്‍ പുറത്ത് വിടുന്നത് ഇതെല്ലാം സത്യമാണെങ്കില്‍ മൂന്ന് ദിലീപ് ഉണ്ടായാല്‍ പോലും ഈ കേസിന്റെയെല്ലാം ശിക്ഷ അനുഭവിക്കാന്‍ ഈ ജന്മം കൊണ്ട് തീരില്ല. ദൃശ്യങ്ങള്‍ അവർ കണ്ടിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ പുറത്ത് വന്ന സംഭാഷണങ്ങള്‍ എന്ന് പറയുന്നത് അതേക്കുറിച്ചുള്ളതാണെന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു.

നടി ആക്രമിക്കപ്പെട കേസിലെ നാലാം പ്രതി ലീജിഷ്

നടി ആക്രമിക്കപ്പെട കേസിലെ നാലാം പ്രതി ലീജിഷ് ഇന്ന് പുറത്തിറങ്ങിയിട്ടുണ്ട്. ദിലീപുമായി തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതൊന്നും ആരും റിപ്പോർട്ട് ചെയ്യുന്നില്ല. ഇവിടെ സാക്ഷികള്‍ കൂറുമാറിയെന്ന് പറയുന്നു. എന്നാല്‍ ഏതെങ്കിലും പ്രധാനപ്പെട്ട സാക്ഷികള്‍ കൂറുമാറിയോ. ഒരു വാക്ക് പോരെ ഒരാളെ ശിക്ഷിക്കാനെന്നും അദ്ദേഹം ചോദിക്കുന്നു. അതേസമയം ദൃശ്യങ്ങള്‍ ദിലീപ് കോടതിയില്‍ നിന്നും കണ്ടിട്ടില്ലെന്നായിരുന്നു അവതാരകന്‍ നികേഷ് കുമാർ വ്യക്തമാക്കിയത്.

അന്ന് ഗ്ലാമർ മോഡേണെങ്കില്‍ ഇന്ന് തിളക്കം സാരിയില്‍: ഏത് ഡ്രസിലും സുന്ദരിയായി ആര്യ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+