ദിലീപ് കേസില്‍ ഉന്നത ഇടപെടല്‍!! അന്വേഷണ സംഘത്തിന് പിടിവീണു; കാവ്യയെ ചോദ്യം ചെയ്യുന്നത് നീട്ടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ ചോദ്യം ചെയ്യുന്നത് ഉടനില്ല. അടുത്ത തിങ്കളാഴ്ചയ്ക്ക് ശേഷമാകും ചോദ്യം ചെയ്യല്‍. വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കാവ്യ പറയുന്ന സ്ഥലത്ത് അന്വേഷണ സംഘമെത്തുമെന്നാണ് ഒടുവിലെ വിവരം. അതേസമയം, കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ നടപടി തല്‍ക്കാലം മരവിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.
ഹൈക്കോടതി തീരുമാനം വന്ന ശേഷമാകും തുടര്‍നീക്കം. ദിലീപിനും അദ്ദേഹവുമായി ബന്ധമുള്ളവര്‍ക്കും താല്‍ക്കാലികമായ ആശ്വാസമാണിപ്പോള്‍. ഏപ്രില്‍ 18 വരെ കാവ്യയെ ചോദ്യം ചെയ്‌തേക്കില്ല. കേസില്‍ ഉന്നത തലത്തില്‍ ചില ഇടപെടല്‍ നടന്നുവെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ...

കാവ്യമാധവനെ കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് ആദ്യം ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കാവ്യ തടസം അറിയിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റി. എന്നാല്‍ ബുധനാഴ്ച ചോദ്യം ചെയ്യല്‍ നടന്നില്ല. അടുത്ത തിങ്കളാഴ്ചയ്ക്ക് ശേഷമേ ഇനി ചോദ്യം ചെയ്യലുണ്ടാകു എന്നാണ് ഏറ്റവും പുതിയ വിവരം. ചോദ്യം ചെയ്യുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ ഇതിനകം തീരുമാനമുണ്ടാകും.

ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ മാധവന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. കാവ്യ ഇവിടെയാണ് താമസം. മറ്റൊരു സ്ഥലത്തേക്കും താനില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെയെത്തി ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് ചില തടസങ്ങളുണ്ട്. ഇരുവിഭാഗത്തിനും സാധ്യമായ സ്ഥലം അറിയിക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു.

ചോദ്യം ചെയ്യലിന് അനിയോജ്യമായ സ്ഥലം കാവ്യ മാധവന്‍ ഏപ്രില്‍ 18 വരെ അറിയിച്ചില്ലെങ്കില്‍ പത്മസരോവരം വീട്ടില്‍ അന്വേഷണ സംഘമെത്തും. പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വച്ചാകും ചോദ്യം ചെയ്യല്‍. മാത്രമല്ല, സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കാവ്യയ്‌ക്കൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലും അന്വേഷണ സംഘത്തിന്റെ ആലോചനയിലുണ്ട്.

മഞ്ജുവാര്യയെ ചോദ്യം ചെയ്ത പോലെ ഏതെങ്കിലും ഹോട്ടല്‍ തിരഞ്ഞെടുക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ ആലോചന. എന്നാല്‍ കാവ്യ ഇക്കാര്യം സമ്മതിച്ചേക്കില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത ചൊവ്വയോ ബുധനോ അന്വേഷണ സംഘം ആലുവയിലെ കാവ്യയുടെ വീട്ടിലെത്തും. അടുത്ത തിങ്കളാഴ്ച ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് വിചാരണ കോടതിയില്‍ സമര്‍പ്പിക്കും.
കറുപ്പില്‍ ഗ്ലാമറായി റായ് ലക്ഷ്മി; നടിയുടെ മാലിദ്വീപ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അതേസമയം, ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കത്തിന് തടസം നേരിട്ടു എന്നാണ് മറ്റൊരു വിവരം. ഉന്നതതലത്തില്‍ ചില ഇടപെടലുകള്‍ നടന്നുവെന്നും അതുകാരണമാണ് അഭിഭാഷകരെ ചോദ്യം ചെയ്യുന്നത് മാറ്റിവച്ചതെന്നും സൂചനയുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിനും മറ്റംഗങ്ങള്‍ക്കുമെതിരെ ദിലീപിന്റെ അഭിഭാഷകര്‍ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.

വധഗൂഢാലോചന കേസ് റദ്ദാക്കണം എന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം മതി ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ നീക്കം എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദേശമത്രെ. കേസിലെ ചില തെളിവുകള്‍ അഭിഭാഷകര്‍ തന്നെ നശിപ്പിച്ചുവെന്ന സംശയത്തിലാണ് ഇവരെ ചോദ്യം ചെയ്യാനിരുന്നത്.

ദിലീപിന്റെ ബന്ധുക്കളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ഹാജരായിട്ടില്ല. അന്വേഷണ സംഘത്തിന് കോടതി നല്‍കിയ സമയ പരിധി വെള്ളിയാഴ്ച അവസാനിക്കുകയാണ്. മൂന്ന് മാസം കൂടി അധിക സമയം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഇക്കാര്യം കോടതി പരിഗണിച്ചാല്‍ കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിന് കൂടുതല്‍ സമയം ലഭിക്കും. അതിനിടെ, ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ശക്തമായി ഉന്നയിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.












Click it and Unblock the Notifications