• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് നോട്ടീസ് കൈപ്പറ്റിയില്ല; പുതിയ നീക്കം ഇങ്ങനെ... വിചാരണ വൈകുമെന്ന് ആശങ്ക

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നിലച്ചിട്ട് മാസങ്ങളായി. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് വിചാരണ നിര്‍ത്തിവച്ചത്. തുടരന്വേഷണത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ വിചാരണ വീണ്ടും ആരംഭിക്കാന്‍ പോകുകയാണ്. ഇതിന് മുന്നോടിയായി കേസിലെ എട്ടാം പ്രതിയായ ദിലീപിന് ഹൈക്കോടതി നോട്ടീസ് അയച്ചു.

നേരത്തെ കോടതി അയച്ച നോട്ടീസ് ദിലീപ് കൈപ്പറ്റിയിരുന്നില്ല. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ച സാഹചര്യത്തില്‍ വീണ്ടും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചു. വിചാരണ വൈകിയേക്കുമെന്ന ആശങ്കയ്ക്ക് ഇതിടയാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഈ വര്‍ഷം ആദ്യത്തിലാണ് ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് അടുക്കവെയായിരുന്നു പുതിയ വെളിപ്പെടുത്തല്‍. ഇതോടെ വിചാരണ നിര്‍ത്തിവയ്ക്കുകയും വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.

2

ദിലീപിന്റെ സുഹൃത്തും ബിസിനസുകാരനുമായ ശരത്തിനെ പ്രതി ചേര്‍ത്താണ് അന്വേഷണ സംഘം തുടരന്വേഷണത്തിന് ശേഷം കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഇനി നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പുനരാരംഭിക്കാന്‍ പോകുകയാണ്. വ്യാഴാഴ്ച മുതല്‍ വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മറ്റു ചില സംഭവങ്ങള്‍.

3

സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ദിലീപ് ശ്രമിച്ചു എന്നാണ് പ്രോസിക്യഷന്റെ ആരോപണം. അതുകൊണ്ടുതന്നെ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വിചാരണ കോടതി ഈ ആവശ്യം തള്ളി. തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി പ്രതികരണം തേടി ദിലീപിന് നോട്ടീസ് അയച്ചു.

4

ഈ നോട്ടീസ് ദിലീപ് കൈപ്പറ്റിയില്ല. അതുകൊണ്ടുതന്നെ നോട്ടീസ് തിരിച്ചെത്തി. ഇക്കാര്യം ഇന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പുതിയ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ദിലീപിന്റെ അഭിഭാഷകന്‍ മുഖേനയാകും ഇനി നോട്ടീസ് അയക്കുക. ദിലീപിന്റെ പ്രതികരണം ലഭിച്ച ശേഷമാകും വിചാരണ നടപടികളിലേക്ക് കടക്കുക എന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ വിചാരണ ഇനിയും വൈകാനുള്ള സാധ്യതയുമുണ്ട്.

5

ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് പ്രോസിക്യൂഷന്റെ ഹര്‍ജി പരിഗണിക്കുന്നത്. വിചാരണ നാളെ ആരംഭിക്കാനിരിക്കെയാണ് പുതിയ നോട്ടീസ് അയക്കുന്നത്. അടച്ചിട്ട മുറിയിലാകും വിചാരണ നടപടികള്‍ പുരോഗമിക്കുക. സജിത്തിനെയാണ് ആദ്യം വിസ്തരിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു സജിത്ത്.

സാനിയ മിര്‍സയും ഷുഹൈബ് മാലികും ഇപ്പോള്‍ ഒരുമിച്ചല്ല; വിവാഹ മോചനത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍സാനിയ മിര്‍സയും ഷുഹൈബ് മാലികും ഇപ്പോള്‍ ഒരുമിച്ചല്ല; വിവാഹ മോചനത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

6

വിചാരണ നടപടികള്‍ ആരംഭിച്ചാല്‍ ആദ്യം വിസ്തരിക്കേണ്ടവരുടെ പട്ടിക പ്രോസിക്യൂഷന്‍ വിചാരണ കോടതിക്ക് കൈമാറിയിട്ടുണ്ട്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍, നിലവിലെ ഭാര്യ കാവ്യ മാധവന്‍, കാവ്യയുടെ വസ്ത്രശാലയിലെ മുന്‍ ജീവനക്കാരന്‍ സാഗര്‍, പള്‍സര്‍ സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന ജിന്‍സണ്‍ എന്നിവരടക്കമുള്ളവരെ ആദ്യം വിസ്തരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

7

തുടരന്വേഷണത്തിന് ശേഷം അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. 112 പുതിയ സാക്ഷികള്‍, 300 പുതിയ രേഖകള്‍ എന്നിവ അടങ്ങുന്നതാണ് കുറ്റപത്രം. ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറും പുതിയ സാക്ഷിപ്പട്ടികയിലുണ്ട്. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു എന്ന ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷന്‍. എന്നാല്‍ സാങ്കേതികമായ തെളിവുകള്‍ കോടതി മുഖവിലക്കെടുക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

ജിസിസി അടിമുടി മാറുന്നു; വിസ ഇളവ് ആദ്യ നടപടി... ഒപ്പം ജോലി പ്രഖ്യാപനവും, റെയില്‍വെ ശൃംഖല വേറെജിസിസി അടിമുടി മാറുന്നു; വിസ ഇളവ് ആദ്യ നടപടി... ഒപ്പം ജോലി പ്രഖ്യാപനവും, റെയില്‍വെ ശൃംഖല വേറെ

English summary
Dileep Actress Case: Kerala High Court Directed to Sent New Notice to Dileep Before Trial to be Start
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X