'ദിലീപിലേക്കെത്താനുള്ള വഴിയൊരുക്കിയത് മഞ്ജു തൊടുത്ത ആ സ്പാര്‍ക്ക്, സാക്ഷികളില്‍ പ്രധാനി'; പ്രിയദര്ശന് തമ്പി
പള്‍സര്‍ സുനിയുടെ പരാതിയില്‍ കാതലുണ്ട്. സുനി ഉന്നയിക്കുന്ന ആവശ്യം അയാളുടെ അവകാശമാണ് എന്നതില്‍ സംശയമില്ലെന്നും പ്രിയദര്ശന് തമ്പി

കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയായാണ് പ്രോസിക്യൂഷന് കാണുന്നത് എന്ന് അഡ്വ പ്രിയദര്ശന് തമ്പി. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്സ് അവറില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്ശന് തമ്പി. കേസ് എട്ടാം പ്രതിയിലേക്ക് എത്തുന്നതിനുള്ള സ്പാര്‍ക്ക് ആദ്യം ഉണ്ടാകുന്നത് മഞ്ജു വാര്യരിലൂടെയാണ് എന്നും പ്രിയദര്ശന് തമ്പി കൂട്ടിച്ചേര്‍ത്തു. പ്രിയദര്ശന് തമ്പിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
നടിയെ ആക്രമിച്ച കേസ് അതിന്റെ എല്ലാ തീവ്രതയോടെയും മുന്നോട്ട് പോവുകയാണ് എന്ന് തന്നെ കരുതാം. ഈ കേസ് പലവഴികളിലൂടെ സഞ്ചരിച്ച് ഇവിടെ വരെ എത്തി. ഇപ്പോള്‍ സുപ്രീംകോടതി തന്നെ ഈ കേസില്‍ നേരിട്ട് ഇടപെടുകയും അതിന്റെ അടിസ്ഥാനത്തില്‍ മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ളവരെ വീണ്ടും വിസ്തരിക്കുന്ന അവസരമൊക്കെ ഉണ്ടായി. ഇനിയും ഇരുകൂട്ടരും സഹകരിച്ച് കൊണ്ട് പ്രോസിക്യൂഷനായാലും പ്രതിഭാഗമായാലും സഹകരിച്ച് കൊണ്ട് മുന്നോട്ട് പോകണം.

പള്‍സര്‍ സുനി ഉന്നയിച്ചത് പ്രധാനപ്പെട്ട കാര്യം
കാരണം ഇത് അനന്തമായി ഇനിയും നീണ്ട് പോകാനും പറ്റില്ല. രണ്ട് കൂട്ടര്‍ക്കും തുല്യമായ അവസരങ്ങള്‍ നല്കി കൊണ്ട് വേണം പോകാന്‍. ഇതെല്ലാം വളരെ ബാലന്‍സ്ഡ് ആയി വേണം ഇനി മുന്നോട്ട് പോകാന്‍. വളരെ ജനുവിനായിട്ടുള്ള ഒരു കണ്ടന്‍ഷന്‍ ആണ് ഈ കേസിലെ ഒന്നാം പ്രതി റേസ് ചെയ്തിട്ടുള്ളത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍. പ്രതി എത്ര ക്രൂരമായ കാര്യങ്ങള്‍ ചെയ്താലും അയാള്‍ക്ക് ഒരു കേസ് നടത്താനുള്ള അവസരം നല്‍കുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

സുനിയെ ഹാജരാക്കണം
ഈ കേസിലെ പ്രതിയെ അഭിഭാഷകന് ആവശ്യപ്പെട്ടാല്‍ ഫിസിക്കലായിട്ട് തന്നെ കോടതിയില്‍ ഹാജരാക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കാരണം ഈ ഒരു കേസിലെ തെളിവുകള്‍ വരുമ്പോള്‍ ഇതിന്റെ ചീഫ് വിസ്താരം, ക്രോസ് വിസ്താരം ആ ചീഫ് വിസ്താരത്തിലും ക്രോസ് വിസ്താരത്തിലും ക്രിമിനല്‍ കേസിലെ പ്രതിക്ക് എതിരെ ആ പ്രതിക്ക് ഇന്‍ക്രിമിനേറ്റിംഗ് ആയിട്ടുള്ള എന്തെങ്കിലും എവിഡന്‍സ് വരികയാണെങ്കില്‍ പ്രോസിക്യൂഷന് എവിഡന്‍സിന് ശേഷം ആ ഇന്‍ക്രിമിനേറ്റിംഗ് ആയിട്ടുള്ള എവിഡന്‍സിനെ കുറിച്ച് വിശദീകരണം ചോദിക്കണം എന്നുള്ളത് ക്രിമിനല്‍ നടപടിക്രമത്തിലെ 313-ാം വകുപ്പില്‍ പറയുന്നുണ്ട്.

സുനിയുടെ പരാതിയില്‍ കാതലായ കാര്യങ്ങളുണ്ട്
സാക്ഷി എന്താണ് പറയുന്നത് എന്ന് കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രതിക്ക് അതില്‍ എങ്ങനെ മറുപടി പറയാന്‍ കഴിയും. അങ്ങനെയുള്ള അവസരങ്ങളൊക്കെ കൊടുക്കണം. പള്‍സര്‍ സുനിയുടെ പെറ്റീഷനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ചില ഗ്രൗണ്ടുണ്ട് എന്നതില്‍ സംശയമില്ല. പ്രതിയില്‍ നിന്ന് അഭിഭാഷകന് പ്രോപ്പര്‍ ആയിട്ടുള്ള ഇന്‍സ്ട്രക്ഷന്‍സ് കിട്ടിയിട്ടില്ല എന്നുണ്ടെങ്കില്‍ ആ പെറ്റീഷന്‍സില്‍ തന്നെ പറയുന്നത് പോലെ ആ ഡോക്യുമെന്റ്സ് അതിനെ ഒപ്പോസ് ചെയ്യണമെങ്കില്‍ അയാളുടെ ഫിസിക്കലായിട്ടുള്ള പ്രസന്‍സ് വേണം.

മഞ്ജു വാര്യര്‍ ഒരു പ്രധാനപ്പെട്ട ഒരു സാക്ഷി
ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ആവശ്യപ്പെടുകയാണെങ്കില് അതിനുള്ള അവകാശം അയാള്‍ക്ക് ഉണ്ട്. മഞ്ജു വാര്യരുടെ എവിഡന്‍സ് ഏത് തരത്തിലുള്ളതാണ് എന്ന് അറിയില്ല. മഞ്ജു വാര്യര്‍ ഒരു പ്രധാനപ്പെട്ട ഒരു സാക്ഷിയാണ് എന്നതില്‍ സംശയമില്ല. ഈ കേസിലെ എട്ടാം പ്രതിയുടെ മോട്ടീവിനെ കണക്ട് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സ്പാര്‍ക്ക് ആദ്യം പുറപ്പെടുവിക്കുന്നത് മഞ്ജു വാര്യര്‍ തന്നെയാണ്.

മഞ്ജുവിനെ പ്രോസിക്യൂഷന് ആശ്രയിക്കുന്നു
അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആ തരത്തിലേക്ക് പോയത്. അവരെ പ്രോസിക്യൂഷന് ഏറെ ആശ്രയിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് വീണ്ടും വിസ്തരിക്കണം എന്നുള്ളത് ആവശ്യപ്പെടുന്നത്. ആ സാക്ഷിയെ വിസ്തരിക്കരുത് എന്ന് ഡിഫന്‍സ് ഒരു കണ്ടന്‍ഷന്‍ എടുത്തു. അത് സുപ്രീംകോടതിയില്‍ നിന്നില്ല. കേസില്‍ ഇപ്പോള്‍ എല്ലാവരും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു എന്നുള്ളത് പോസിറ്റീവായ കാര്യമാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications