'പോലീസ് പിടിച്ചെടുത്ത ഫോണിലായിരിക്കും മെമ്മറി കാർഡ് ഇട്ടിട്ടുണ്ടാവുക; പക്ഷെ അക്കാര്യം ഇവിടെ നടന്നില്ലല്ലോ'
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും ശക്തമായ തിരിച്ചടിയായിരുന്നു ഏല്‍ക്കേണ്ടി വന്നത്. കേസ് നിലവിലെ വിചാരണ കോടതിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജി തള്ളിയ സുപ്രീംകോടതി നടി ആരോപിക്കുന്നത് പോലെ കേസിലെ എട്ടാംപ്രതി ദിലീപിനും വിചാരണ കോടതി ജഡ്ജിക്കും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നടിയുടെ ആവശ്യം നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയില്‍ ജഡ്ജിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നടി ഉന്നയിച്ചെങ്കിലും ആവശ്യം അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.

ജയവും തോല്‍വിയുമൊക്കെ ഈ യുദ്ധത്തിന്റെ അവസാനമേ നമുക്ക് തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. ഈ യുദ്ധം എത്രകാലം നീണ്ടും നില്ക്കും എത്ര മാത്രം സുഖമമാവും എന്നതൊക്കെയായിരുന്നു ഈ ഒരു പടി തീരുമാനിക്കിരുന്നത്. നമ്മളൊക്കെ കാണുന്ന കാര്യങ്ങള്‍ അതേപോലെ കോടതിക്ക് കാണാന്‍ പറ്റുന്നില്ലെന്നും പ്രകാശ് ബാരെ അഭിപ്രായപ്പെടുന്നു.

ഒരു വലിയ ആനപ്പുറത്ത് നില്ക്കുമ്പോള് മറ്റ് കാര്യങ്ങളെല്ലാം ചർച്ച ചെയ്തിട്ട് ആനയെ മാത്രം കാണുന്നില്ല, അല്ലെങ്കില്‍ കണ്ടതായി നടിക്കുന്നില്ലെന്ന സ്ഥിതിയുണ്ട്. അത് തീർച്ചയായും നിരാശ തന്നെയാണ്. എന്തുകൊണ്ടാണ് നമ്മളൊക്കെ കാണുകയും, നമുക്കൊക്കെ മനസ്സിലാവുകയും ചെയ്യുന്ന കാര്യങ്ങള്‍ കോടതിക്ക് മനസ്സിലാവാത്തത്.

ഒരു ജഡ്ജിയെ മാറ്റാനും മറ്റുമുള്ള കോടതിയുടെ ക്രൈറ്റീരിയ എന്താണെന്ന് സാധാരണക്കാരന് എന്ന നിലയില്‍ നമുക്ക് അറിയില്ല. എന്നാല്‍ തെളിവുകള്‍ കോടതിയില്‍ നിന്ന് ചോർന്ന് പോവുകയും ജഡ്ജിന്റെ ഈ കേസിനോടുള്ള സമീപനത്തിലെ പ്രശ്നങ്ങളുമൊക്കെ നമുക്ക് അറിയാവുന്ന കാര്യമാണ്. തെളിവുകള്‍ ഒരു കോടതിയില്‍ ഹാജരാക്കി ശുദ്ധീകരിച്ചെടുത്തിട്ടില്ലെങ്കില് പോലും പൊതുജന മധ്യത്തില്‍ കാണുന്ന തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ ഇത് സംഭവം ശരിയല്ലെന്നും പ്രകാശ് ബാരെ അഭിപ്രായപ്പെടുന്നു.

വേറെ അത് ജഡ്ജി ഈ കേസ് നോക്കികഴിഞ്ഞാലും നിലവിലെ ജഡ്ജി ചെയ്തതിനേക്കാള്‍ ബെറ്റർ ആയിരിക്കുമെന്നത് സാധാരണക്കാരനെന്ന നിലയില്‍ വ്യക്തമായ കാര്യമാണ്. ജയമോ, തോല്‍വിയോ എന്നുള്ള ഒരു അവസാന വാക്കിലേക്ക് ഇതുകൊണ്ടുപോയി ചുരുക്കാനുള്ള പോയന്റിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. യുദ്ധം ഇനിയും ഒരുപാട് ബാക്കി നില്‍ക്കുന്നുണ്ട്. ഈ സമരം ഇനിയും ഒരുപാട് പോകാനുള്ളതാണ്.

ഇതുപോലുള്ള കേസില്‍ ഒരു ജഡ്ജിയില്‍ നിന്നും നീതി കിട്ടില്ലെന്ന ആശങ്ക അതിജീവിതയ്ക്കുണ്ടാകുമ്പോള് ആ കോടതി മാറ്റാന്‍ സുപ്രീംകോടതി തയ്യാറാവുമെന്നായിരുന്നു നമ്മളൊക്കെ ആഗ്രഹിച്ചിരുന്നത്. അനധികൃതമായ സമയത്ത്, അനധികൃതമായി തന്നെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ആ അന്വേഷണം നടക്കുന്നില്ല എന്നിടത്താണ് പ്രശ്നങ്ങള്‍ മുഴുവന്‍ കിടക്കുന്നത്.

ഈ മെമ്മറി കാർഡിലേക്ക് വേറെ കാര്യങ്ങള്‍ കൂട്ടിച്ചേർത്തിട്ടുണ്ടോ? അതുമല്ലെങ്കില്‍ ഇതിലുള്ളതെന്തെങ്കിലും ഡിലീറ്റ് ചെയ്തിട്ടുണ്ടോ? ഏതെങ്കിലും വഴി പുറത്തേക്ക് പോയിട്ടുണ്ടോ എന്നൊന്നും അന്വേഷിക്കാതെ അതൊന്നും സാരമില്ല എന്ന മട്ടാണ്. സാധാരണ ഗതിയില്‍ കോടതിയില്‍ നടക്കുന്ന കാര്യങ്ങളല്ലാലോ ഇത്. ചിലപ്പോള്‍ പൊലീസ് പിടിച്ചെടുത്ത ഫോണില്‍ തന്നെയായിരിക്കും ഈ മെമ്മറി കാർഡ് ഇട്ടിട്ടുണ്ടാവുക. അതുപോലും കണ്ടുപിടിക്കാനുള്ള അന്വേഷണം നടത്താന്‍ കഴിയില്ലെങ്കില്‍ എങ്ങനെയാണ് സമൂഹത്തിന്റെ ആത്മവിശ്വാസം നിയമ പ്രക്രിയയില്‍ ഉണ്ടാവുകയെന്നും പ്രകാശ് ബാരെ ചോദിക്കുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications