കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസ്;'ആര് ഏതളവിൽ കുറ്റം ചെയ്തെന്ന നിലപാട് വേണം',എഎംഎംഎയ്ക്കെതിരെ എംഎൻ കാരശ്ശേരി

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഉൾപ്പെടെ താരസംഘടനയായ എ എം എം എ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് എഴുത്തുകാരൻ എംഎൻ കാരശ്ശേരി.പരാതിപ്പെടുന്ന ആളോടും കുറ്റാരോപിതരോടും സ്വീകരിക്കേണ്ട നിലപാടെന്താണ് എന്നത് സംബന്ധിച്ച് ഇവർക്കൊരു മാനദണ്ഡമില്ല. അത്തരം പ്രശ്നങ്ങളിൽ ഞങ്ങൾ ഇടപെടുന്നില്ല, വിഷയത്തിൽ കോടതി പറയട്ടെ എന്ന നിലപാടല്ല സംഘടന സ്വീകരിക്കേണ്ടതെന്നും കാരശേരി പറഞ്ഞു. ന്യൂസ് 7 മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

ഭാവന ഈസ് ബാക്ക്...സാരിയിൽ അപ്പപ്പ എന്തൊരു ലുക്ക്, ';വൈറൽ ഫോട്ടോസ്

1

'ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ എ എം എം എ ഇത്തരം കേസുകളിലൊക്കെ വളരെ നിരുത്തരവാദപരമായാണ് പെരുമാറുന്നത്. കാരണം പ്രശ്നത്തെ പറ്റി പരാതി ഉയർന്നാൽ പരാതിപ്പെടുന്ന ആളോടും കുറ്റാരോപിതരോടും സ്വീകരിക്കേണ്ട നിലപാടെന്താണ് എന്നത് സംബന്ധിച്ച് ഇവർക്കൊരു മാനദണ്ഡമില്ല. അത്തരം പ്രശ്നങ്ങളിൽ ഞങ്ങൾ ഇടപെടുന്നില്ല, വിഷയത്തിൽ കോടതി പറയട്ടെ എന്ന നിലപാടല്ല സംഘടന സ്വീകരിക്കേണ്ടത്. സംഘടനയ്ക്ക് നേരിട്ട് അറിയുന്ന ആളുകളാണ് ഇതിനകത്തുള്ളത്'.

2

'നടീ നടൻമാരായാലും സാങ്കേതിക പ്രവർത്തകരായാലും ഇനി സർഗാത്മകത മേഖലയിൽ പ്രവർത്തിക്കുന്നവർ ആണെങ്കിലും അവർക്കൊരു നിലപാട് ഇത്തരം വിഷയങ്ങളിൽ ഉണ്ടാകണം. സംഘടനയ്ക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് നാട്ടുകാരായ ഞങ്ങൾക്ക് അറിയില്ല. എന്നാൽ അവർക്ക് ഇതിനെ കുറിച്ച് അറിയാമല്ലോ. ഇതിൽ ആര് ഏത് അളവിൽ കുറ്റം ചെയ്യം ചെയ്യാതിരിക്കാം എന്നത് സംബന്ധിച്ച് നിലപാട് വേണ്ടതാണ്'.

3

'പല കേസുകൾ വന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ സംഘടന കൈക്കൊണ്ട നിലപാടല്ല നിർമ്മാതാവ് ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് മറ്റൊരു പെൺകുട്ടി നൽകിയ പരാതിയിൽ ചിലർ സ്വീകരിച്ചത്. നിലപാടുകൾക്ക് ഐക്യം വേണം,അത് നീതിക്ക് വേണ്ടി നിൽക്കുന്നതാകണം. കാരണം ഇവരൊക്കെ അഭിനയിക്കുന്ന സിനിമകളിൽ എല്ലാം അക്രമിക്കുന്നവർക്ക് എതിരായി അക്രമിക്കപ്പെട്ടവരുടെ കൂടെയാണ് ഇവരുടെ കഥാപാത്രങ്ങൾ നിൽക്കുന്നത്. അത്തരം സിനിമകളുടെ ഭാഗമായാണ് അവർ കൈയ്യടി നേടുന്നത്',എംഎൻ കാരശേരി പറഞ്ഞു.

4

'കേരളീയർക്ക് നാണക്കേട് തോന്നേണ്ടുന്ന ഒന്നാമത്തെ കാര്യം നടി ആക്രമിക്കപ്പെട്ടത് പോലൊരു സംഭവം ഇവിടെ നടന്നുവെന്നതാണ്.രണ്ടാമത്തെ കാര്യം ആ അതിജീവിതയ്ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ലെന്നാണ്. മൂന്നാമത്തെ കാര്യം ഈ കേസുമായി ബന്ധപ്പെട്ട് വക്കീലൻമാരും ജഡ്ഡിമാരുമടക്കം ആരോപണങ്ങൾക്ക് വിധേയമായി ജനങ്ങൾക്ക് മുൻപിൽ നിൽക്കുകയാണ്. മുൻ ഡിജിപിയായിരുന്ന ആർ ശ്രീലേഖ യുട്യൂബ് ചാനലിൽ നടത്തിയ പ്രസ്താവന ആ നടൻ നിരപരാധിയാണെന്നാണ്.
ദിലീപിനെതിരെ കോടതി പരിഗണിച്ച തെളിവുകൾ പോലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് അവർ ആരോപിച്ചത്'.
നീതി ബോധത്തെ പരിഹസിക്കുന്ന ഒന്നാണത്. പോലീസ് വ്യാജമായി തെളിവുകൾ ഉണ്ടാക്കും ആളുകളെ കേസിൽ കുടുക്കും എന്നാണല്ലോ അവർ പറഞ്ഞ് വെക്കുന്നത്. അന്ന് അവർ എന്ത് ചെയ്യുകയായിരുന്നു. എന്തുകൊണ്ടായിരുന്നു അറിയുന്ന കാര്യങ്ങൾ അവർ പറയാതിരുന്നത്'.

5

'കേസിലെ പ്രതിയായ പൾസർ സുനി മറ്റ് നടിമാരോടും ഇങ്ങനെ ചെയ്തത് അറിയാമെന്നാണ് അവർ പറഞ്ഞത്. അവർ ഒരു പോലീസ് ഉദ്യോഗസ്ഥയാണ്. എന്തുകൊണ്ടാണ് അവർ ഇതൊന്നും അന്ന് പറയാതിരുന്നത്.ശ്രീലേഖയുടെ വെളിപ്പെടുത്തലുകളൊക്കെ അമ്പരപ്പെടുത്തുന്നതാണ്. എന്താണ് നീതി, നിയമം, ക്രമം എന്നത് നിശ്ചയമില്ലാത്ത ആളാണോ ശ്രീലേഖ'.

6

'ശ്രീലേഖയ്ക്കെതിരെ നടപടിയെടുക്കേണ്ട കാര്യങ്ങൾ അവരുടെ വെളിപ്പെടുത്തലിൽ ഉണ്ടെന്നാണ് താൻ വിശ്വസിക്കുന്നത്. കാരണം അവർ തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയിട്ടുണ്ട്. കള്ളത്തരം തന്റെ മുന്നിൽ നടക്കുമ്പോൾ മിണ്ടാതിരുന്ന ശേഷം വിരമിച്ച് കഴിഞ്ഞ് അതിനെ കുറിച്ച് തുറന്ന് പറയുക, ഇതിന്റെ അർത്ഥമെന്താണ്. നടനെ ജയിലിൽ സന്ദർശിച്ചതിനെ കുറിച്ചൊക്കെ അവർ പറയുന്നുണ്ട്. നടൻ അനുഭവിക്കുന്ന കഷ്ടപാടുകളെയൊക്കെ കുറിച്ച് അവർഹൃദയസ്പർശിയായ രീതിയിൽ സംസാരിക്കുന്നുണ്ട്.മറ്റ് തടവുകാർക്ക് എന്തുകൊണ്ടാണ് ഈ ദയവൊന്നും കിട്ടാത്തത്'.

7

'ശ്രീലേഖ പറയുന്നത് സത്യമാണോയെന്നത് തന്നെയാണ് പ്രശ്നം.ശ്രീലേഖ എന്തുകൊണ്ടാണ് അന്ന് അത് പറയാതിരുന്നത്? ഇന്നത് എന്തിന് പറഞ്ഞു, അത് പറഞ്ഞത് കൊണ്ട് ഇപ്പോൾ ആർക്കാണ് ദോഷം ഇതൊക്കെ വളരെ വിചിത്രമാണ്. കോടതി, പോലീസ്, നീതിന്യായ വ്യവസ്ഥ തന്നെ എങ്ങനെയാണ് പ്രവർത്തിക്കുന്നത് , അതിൽ വ്യക്തി താത്പര്യങ്ങളും രാഷ്ട്രീയ സ്വാധീനങ്ങളും ധനപരമായ സ്വാധീനങ്ങളുമാണോ പ്രവർത്തിക്കുന്നത് തുടങ്ങിയ പ്രശ്നം മലയാളികൾക്ക് ഉണ്ട്'.

{document1}

English summary
Dileep Actress Case; MN Karassery Says AMMA needs to be a stand as who did wrong and how extend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X