'ചെന്നായ്ക്കളെ മേയാൻ വിട്ട് മുറിവേറ്റവരെ മാറ്റി നിർത്തുന്ന നാട്ടുനടപ്പ് പൊളിച്ചെഴുതുകയാണ് നടി''
തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവവും പിന്നിടുള്ള അതിജീവനവും വ്യക്തമാക്കി 2017 ല്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ആ സംഭവത്തിന് ശേഷം വളരെ വലിയ ബുദ്ധിമുട്ടുകളിലൂടെയായിരുന്നു കടന്ന് പോയത്. ഒരു വിഭാഗം മാധ്യമങ്ങളിലൂടേയും മറ്റും വലിയ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിന്നു. കേസ് താനുണ്ടാക്കിയ നാടകമാണെന്ന് വരെ പറഞ്ഞുവെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
ഒറ്റപ്പെടുത്താന്‍ ചിലർ ശ്രമിച്ചപ്പോള്‍ ഡബ്ല്യൂസിസിയും ആഷിഖ് അബുവും പൃഥ്വിരാജും ഉള്‍പ്പടേയുള്ളവരും കുടുംബം ഒന്നടങ്കവും തനിക്കൊപ്പം നിന്നുവെന്നും നടി കൂട്ടിച്ചേർത്തിരുന്നു. ഈ വെളിപ്പെടുത്തലിന് പിന്നാലെ താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. അവയില്‍ കൂടതല്‍ ശ്രദ്ധേയമായ ചിലരുടെ കുറിപ്പുകള്‍ ഇങ്ങനെ..

'അകത്തളങ്ങളിൽ ഒതുങ്ങേണ്ടതും പൊതു ഇടങ്ങളിൽ നിന്നും മാറി മാനസീക സമ്മർദങ്ങളോടെ ഒറ്റപ്പെട്ട് കഴിയേണ്ടതും ആക്രമിക്കപ്പെട്ടവരല്ലെന്ന് ഉറക്കെ പറയാൻ ധൈര്യം കാണിച്ച് തുറന്നു പറയുകയാണ് നടി. ചെന്നായ്ക്കളെ മേയാൻ വിട്ട് മുറിവേറ്റവരെ മാറ്റി നിർത്തപ്പെടുന്ന നാട്ടു നടപ്പിനെ പൊളിച്ചെഴുതാൻ മുന്നിട്ടിറങ്ങുക തന്നെയാണ്. ഇതൊരു തുടക്കമാവട്ടെ'-എന്നായിരുന്നു ഷമീം എന്നയാള്‍ മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.
ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

ടാറ്റൂ ചെയ്യാൻ പോയവളും, സന്ധ്യാസമയത്ത് പുറത്തിറങ്ങിയവളും, ഇറക്കം കുറഞ്ഞ ഡ്രസ് ഇട്ടവളുമെല്ലാമാണ് കുറ്റക്കാരെന്ന് ഒര് ലജ്ജയുമില്ലാതെ നവ മാധ്യമങ്ങളിൽ പോലും ചർദ്ദിച്ചു വെക്കുന്ന സമൂഹത്തിൽ മാറി നിൽക്കാനല്ലാതെ മറ്റെന്തിനാണ് മാനസ്സു കൊണ്ടും,ശരീരം തളർന്നവർക്ക് സാധിക്കുന്നത്. അവിടെയാണ് തന്റെ റ്റ്റൊമാറ്റിക് ടൈമുകളെയെല്ലാം കഷ്ടപ്പെട്ടും വളരെ ആർജവത്തോടെയും ശക്തമായ് അതിജീവിച്ച് ഇതേ സമൂഹത്തിന് മുന്നിൽ തലയുയർത്തി പ്രതികരിക്കുന്നത്.
പ്രതികൾക്ക് അപ്പുറം നീണ്ടകാലത്തോളം തന്നെ ബ്ലെയിം ചെയ്തവർ,മറുവശത്തെ പവ്വറും സകല പ്രിവിലേജുകളും കണ്ട് വേട്ടക്കാർക്ക് വേണ്ടി പ്രാർത്ഥിച്ചവർ,കൂടെ നിൽക്കേണ്ട സമയത്ത് മറുകണ്ടം ചാടിയവർ സകലർക്കും നൽകുന്ന മറുപടിയാണ് നടി 'വീ ദ വുമൺ' പ്ലാറ്റ്ഫോമിൽ സധൈര്യം തുറന്നു പറയുന്നത്.

കഠിനമായ വഴികളിലും സന്ധിയില്ലാതെ പിന്മാറാതെ മുന്നോട്ട് തന്നെ പോരാടാനുറച്ചതിന്റെ റിസൾട്ടുകൾ അവൾക്കൊപ്പമാണെന്നും 'സ്റ്റാൻഡ് വിത്ത്' എന്നുമൊക്കെ ഹാഷ്ടാഗ് ഇട്ട് ഗത്യന്തരമില്ലാതെ കൂടെ ചേരേണ്ടി വന്ന പ്രമുഖന്മാരിലൂടെ നാം കണ്ടതാണല്ലോ. "I am A Survivor. am not not a Victim anymore." എന്ന് സ്വയം തിരിച്ചറിഞ്ഞ് ഉറച്ചു പറയുന്ന ഈ ശബ്ദത്തിൽ ഏറെ പ്രതീക്ഷകളുണ്ട്. വിക്റ്റ്യം ബ്ലെയിമിങ്ങും സാമൂഹിക ഒറ്റപ്പെടുത്തലുകളിലൂടെ ഒന്നും ഇനിയും ഒതുങ്ങിക്കൂടാൻ ആവില്ല. ഒതുക്കാൻ ശ്രമിച്ചാലും ഇത്തരം പ്രതികരണങ്ങളിലൂടെ ശക്തമായ് തിരിച്ചു വരിക തന്നെ ചെയ്യുമെന്ന പ്രചോദനം കൂടിയാണ് നടിയുടെ ഈ സംഭാഷണം.

കൂടെ നിന്നവർ കുടുംബം, തനിക്ക് വേണ്ടി ശബ്ദിച്ച WCC ഇത്തരം പ്രതീക്ഷകളേയും പറയാൻ മറന്നില്ല.സാഹചര്യം നോക്കി എത്രമാത്രം കംഫേട്ടാക്കി കൂടെ ഇരിക്കുന്നവരെ ഇന്റർവ്യൂ ചെയ്യാം എന്ന്കൂടെ മനോഹരമായ് ചെയ്ത് കാണിക്കുകയാണ് ബർഖ ദത്ത്. ഇനിയും കണ്ടഭാവം നടിക്കാതെ കൂടെ നിൽക്കാതെ എത്ര കാലം അവഗണിക്കാനാവും..? അവരെന്തായാലും നീതി തേടി ഡീപ് എക്സ്റ്റൻഷൻ വരേ പോവുമെന്നതിൽ സംശയമില്ല. എത്രയും പെട്ടെന്ന് നീതി ലഭിക്കട്ടെ എന്ന് ആശംസിക്കുകയെങ്കിലും ചെയ്തില്ലെങ്കിൽ വേട്ടകാരന്റെ പക്ഷത്തിന് ഇനിയും കനമാകും നമ്മളുമെന്നും ഷമീം തന്റെ കുറിപ്പില്‍ കൂട്ടിച്ചേർക്കുന്നുണ്ട്.

ട്രയൽ എന്നത് ട്രോമ ആണെന്ന് ഒരു അതിജീവിത, പരാതിക്കാരി തന്നെ പറയുന്നത് ഇന്നാട്ടിലെ ജുഡീഷ്യറിയുടെയും ഭരണവ്യവസ്ഥയുടെയും പരാജയത്തെ ചൂണ്ടിക്കാണിക്കുന്നുവെന്നായിരുന്നു പ്രമുഖ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ പ്രതികരണം. കള്ളപ്പരാതിക്കാർക്ക് ഏത് തരം വിചാരണയും നേരിടാം, അതല്ല സത്യത്തിൽ ഇരയായ മനുഷ്യരുടെ കാര്യം. അവർക്ക് ഈ സിസ്റ്റത്തിലുള്ള വിശ്വാസം നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഈ സിസ്റ്റം പുതുക്കി പണിയണം. വിചാരണാ മുറികളിൽ വിചാരണ നേരിടേണ്ടത് പ്രതികളാണ്, പരാതിക്കാരല്ല. Survivor friendly ആയ കോടതി മുറികൾ ഉണ്ടെങ്കിലേ യഥാർത്ഥ ഇരകൾ പരാതിയുമായി മുന്നോട്ടുവരൂ. ഇന്ത്യയിലെ അഭിഭാഷക സമൂഹം ഇക്കാര്യം ഗൗരവമായി ആലോചിക്കണം. ഇതല്ലാതെ എന്ത് തരം വനിതാദിനമാണ് നാം നമ്മുടെ സഹജീവികൾക്ക് ഒരുക്കുന്നത്? ട്രയലിൽ ക്രോസ് എക്സാമിനേഷൻ നേരിടേണ്ടത് പ്രതിയായിരിക്കണം എന്നല്ല ഞാൻ എഴുതിയതെന്ന് കൂടി ഹരീഷ് വാസുദേവന്‍ തന്റെ കുറിപ്പില്‍ കൂട്ടിച്ചേർക്കുന്നുണ്ട്.

അതേസമയം, താരത്തിന്റെ ഈ തുറന്നു പറച്ചിൽ കേവലം അവർക്ക് വേണ്ടി മാത്രമല്ലെന്നായിരുന്നു സൂരജ് എന്നയാള്‍ കുറിച്ചത്. നാളെകളിൽ ജീവിക്കുന്ന എല്ലാ പീഡിപ്പിക്കപ്പെടുന്നവർക്കും വേണ്ടിയുള്ള ഉറച്ച കാൽ വെപ്പാണ് . പ്രതികൾക്ക്ക് നേരെയുള്ള ഗർജ്ജനമാണ്. ഇരയാക്കപ്പെടുന്നവരുടെ കരുത്തുറ്റ ശബ്ദമാണ് താങ്കളിലൂടെ പുറത്തു വരുന്നത്. . ഇര മറഞ്ഞിരിക്കേണ്ടവളല്ല.. മറിച്ച് നീതിക്ക് വേണ്ടി ശബ്ദമുയർത്തേണ്ടവളാണ് / മറക്ക് പിന്നിൽ ജീവിതം ഹോമിക്കപ്പെടേണ്ടത് പീഡകനാണ്./ ക്രിമിനലാണ് .

അത്കൊണ്ട് താങ്കൾ ധൈര്യമായി മുന്നേറുക. കോവാലൻറെ കാളരാത്രികൾ അസ്തമിക്കാൻ പാടില്ല. കാരണം അവൻപോലുള്ളവർ ജയിലിനു പുറത്ത് ജീവിക്കുന്നത് സാധാരണക്കാരായ സ്ത്രീ സമൂഹത്തിന്റെ സുരക്ഷയാണ് ഇല്ലാതാക്കുന്നത്. നമ്മുടെ സഹോദരിമാർക്ക് നിര്ഭായരായി ജീവിക്കണമെങ്കിൽ ഇവനെപ്പോലുള്ളവർ മാർതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും സൂരജ് കൂട്ടിച്ചേർക്കുന്നു.

"നിങ്ങളെ അസ്വസ്ഥപ്പെടുത്തുകയോ നിങ്ങളെ സംഘർഷത്തിലാഴ്ത്തുകയോ ചെയ്യുന്ന ഒരു ചോദ്യവും ഇവിടെ നിന്നുണ്ടാവില്ല എന്ന് ആദ്യമായി നിങ്ങൾക്കുറപ്പു തരുന്നു"എന്നാണ് മാധ്യമ പ്രവർത്തക ബർക്കദത്ത് നടിയുമായി സംസാരിച്ചു തുടങ്ങുന്നതിന്റെ മുന്നേ പറഞ്ഞു വെക്കുന്നത്. ഒരുപക്ഷേ ആ തീർച്ച കൊണ്ട് കൂടിയായിരിക്കണം,ആ ഉറപ്പ് കൊണ്ട് കൂടിയായിരിക്കണം നൂറ് കണക്കിന് മലയാള മാധ്യമങ്ങൾ ഉണ്ടായിട്ടും ഭാവന ആദ്യമായി അവരോട് തന്നെ തുറന്നു സംസാരിക്കാൻ തയ്യാറായതെന്നുമാണ് ഷമീർ ടിപി എന്ന പ്രമുഖ ഫേസ്ബുക് ഐഡി ചൂണ്ടിക്കാട്ടുന്നത്.
(നിയമപരമായ തടസ്സങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ മേല്‍കൊടുത്ത കുറിപ്പുകളില്‍ നിന്നും നടിയുടെ പേര് പറഞ്ഞ ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. "
ക്യൂട്ട് അഹാനക്കുട്ടി...: വൈറാലായി അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications