കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തമായ തെളിവുള്ള കാര്യങ്ങളും നിഷേധിച്ചു; കാവ്യ മാധവന്റെ ബാങ്ക് ലോക്കര്‍ പരിശോധിച്ച് പൊലീസ്

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും നടിയുമായ കാവ്യ മാധവന്റെ ബാങ്ക് ലോക്കര്‍ പരിശോധിച്ച് പൊലീസ്. പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കറാണ് പൊലീസ് പരിശോധിച്ചത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയിലാണ് പൊലീസ് നടപടി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ നിര്‍ദേശ പ്രകാരം കാവ്യ മാധവന്റെ പേരില്‍ തുറന്ന ലോക്കറാണ് പരിശോധിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലേയും വൈകീട്ടുമായി രണ്ട് പൊലീസ് സംഘങ്ങളാണ് ബാങ്കിലെത്തി പരിശോധന നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബാങ്ക് ലോക്കറില്‍ നിന്ന് എന്താണ് ലഭിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. കാവ്യ മാധവനെ ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ സംഘം ബാങ്ക് ലോക്കര്‍ പരിശോധിച്ചത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമാണ് കാവ്യ മാധവനെ നാലര മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുള്ള കാര്യങ്ങള്‍ പോലും നിഷേധിക്കുന്ന മൊഴികളാണ് കാവ്യ മാധവന്‍ നല്‍കിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

നടിയെ ആക്രമിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചു? ദൃശ്യങ്ങള്‍ പുറത്ത്നടിയെ ആക്രമിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചു? ദൃശ്യങ്ങള്‍ പുറത്ത്

1

കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത തേടുന്നതിനായി അന്വേഷണ സംഘം കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴിയും അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിന്റെ സഹോരദീ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം അടക്കമുള്ളവ നിരത്തിയായിരുന്നു അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍.

2

നടിയെ ആക്രമിക്കാന്‍ കാവ്യ മാധവനാണ് മുന്‍കൈ എടുത്തതെന്ന തരത്തിലുള്ള ശബ്ദ സന്ദേശം പുറത്തായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്തത്. എന്നാല്‍ നടിയെ ആക്രമിച്ച കേസിലോ വധഗൂഢാലോചന കേസിലോ തനിക്ക് അറിവോ പങ്കോ ഇല്ലെന്നാണ് കാവ്യ മാധവന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് കാരണം ദിലീപിന്റെ ചില സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നും കാവ്യ മാധവന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

3

പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ല എന്നും കാവ്യ മാധവന്‍ പറഞ്ഞു. അതേസമയം കാവ്യ മാധവന്റെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എന്ന നിലപാടാണ് കാവ്യ മാധവന്‍ പലപ്പോഴും മൊഴി നല്‍കുന്നതിനിടെ സ്വീകരിച്ചത്.

4

ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടില്‍ വെച്ചായിരുന്നു കാവ്യ മാധവനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ കാവ്യ മാധവന്റെ മൊഴി നേരത്തെയും രേഖപ്പെടുത്തിയതാണ്. എന്നാല്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചതോടെ കാവ്യ മാധവനെതിരായ ചില ശബ്ദരേഖകളും ഫോണ്‍ സംഭാഷണങ്ങളും പുറത്തായിരുന്നു. ഇതോടെയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

5

നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല. താന്‍ കേസില്‍ സാക്ഷിയാണെന്നും അതിനാല്‍ ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യ മാധവന്റെ നിലപാട്. പ്രൊജക്ടര്‍ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ഇത് വേണ്ടെന്ന് വെച്ചിരുന്നു.

6

എന്നാല്‍ നിലപാടില്‍ കാവ്യാ മാധവന്‍ ഉറച്ച് നിന്നതോടെയാണ് ആലുവയിലെ വീട്ടില്‍ വെച്ച് തന്നെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. എസ് പി മോഹനചന്ദ്രന്‍, ഡി വൈ എസ് പി ബൈജു പൗലോസ് തുടങ്ങിയവരടങ്ങിയ അന്വേഷണ സംഘമാണ് ചോദ്യം ചെയ്യലിനെത്തിയത്. പൊലീസ് എത്തുന്നതിന് മുമ്പ് കാവ്യാ മാധവന്റെ അമ്മ ഉള്‍പ്പെടെയുള്ളവരും ആലുവയിലെ വീട്ടിലെത്തിയിരുന്നു.

Recommended Video

cmsvideo
ചോദ്യം ചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍, കാവ്യ പ്രതിയാകുമോ

ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്; അന്‍സിബയുടെ വൈറല്‍ ചിത്രങ്ങള്‍

English summary
Dileep Actress Case: New Twist? Police checked Actress Kavya Madhavan's bank locker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X