കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസില്‍ ത്വരിത നീക്കം; 20 പേരെ വീണ്ടും വിളിക്കുന്നു... മൊഴി മാറ്റിയവര്‍ക്ക് മുമ്പില്‍ തെളിവ് വയ്ക്കും

Google Oneindia Malayalam News

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നു. ഹൈക്കോടതി അനുവദിച്ച സമയം തീരുന്ന സാഹചര്യത്തിലാണിത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ നോട്ടീസ് നല്‍കി അന്വേഷണ സംഘം വിളിപ്പിക്കും. ദിലീപിന്റെ ഭാര്യയായ നടി കാവ്യമാധവനെ ചോദ്യം ചെയ്യുന്നതിനുള്ള അവസരവും പോലീസ് തേടുന്നുണ്ട് എന്നാണ് വിവരം.

നേരത്തെ കേസില്‍ കൂറുമാറിയവരെയാണ് അന്വേഷണ സംഘം വിളിപ്പിക്കുന്നത്. കാവ്യമാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സാഗര്‍ വിന്‍സെന്റിനെ ചോദ്യം ചെയ്യുകയാണ്. സിനിമാ മേഖലയിലുള്ളവരെയാണ് ഇനി പ്രധാനമായും വിളിപ്പിക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ...

നടന്‍ സൂര്യയ്‌ക്കെതിരെ കേസെടുത്തു; ജ്യോതികയും പ്രതി... 5 കോടി നല്‍കേണ്ടി വരുമോ?നടന്‍ സൂര്യയ്‌ക്കെതിരെ കേസെടുത്തു; ജ്യോതികയും പ്രതി... 5 കോടി നല്‍കേണ്ടി വരുമോ?

1

നടി ആക്രമിക്കപ്പെട്ട കേസ് വേഗത്തില്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘം ആദ്യം കരുതിയത്. 2017 ഫെബ്രുവരിയില്‍ സംഭവമുണ്ടായ ഉടനെ തന്നെ പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത് പോലീസിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ദിലീപ് കേസില്‍ പ്രതിയായി വന്നതോടെയാണ് അന്വേഷണ സംഘം വെല്ലുവിളി നേരിട്ടത്. അന്വേഷണത്തിലെ ഓരോ പാളിച്ചകളും കോടതിയില്‍ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി.

2

ആക്രമിക്കപ്പെടുന്ന വേളയില്‍ നടിയുടെ ഡ്രൈവര്‍ ആയിരുന്ന മാര്‍ട്ടിനെ മണിക്കൂറുകള്‍ക്കകം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങള്‍ക്കകം കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെയും സഹായിയെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ് സുനി അറസ്റ്റിലായത്. പിന്നീടാണ് കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്.

3

സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കേസിലെ സാക്ഷികളില്‍ കൂടുതലും സിനിമാ ബന്ധമുള്ളവരായിരുന്നു. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കുരുക്കാകുന്ന പല മൊഴികളും അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിചാരണ ഘട്ടത്തില്‍ പലരും കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമാകുന്ന രീതിയില്‍ മൊഴി മാറ്റി. ഇതാണ് കേസിനെ കൂടുതല്‍ ദുര്‍ബലമാക്കിയത്.

4

കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായിരുന്നു സാഗര്‍ വിന്‍സെന്റ്. കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തി ഒരു കവര്‍ കൈമാറി എന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. നടി ആക്രമിക്കപ്പെട്ട പിന്നാലെയാണ് ഈ മൊഴി നല്‍കിയത്. താന്‍ പറയാത്ത കാര്യങ്ങളാണ് പോലീസ് തന്റെ മൊഴിയായി രേഖപ്പെടുത്തിയത് എന്ന് പിന്നീട് കോടതിയില്‍ ഇയാള്‍ മൊഴി മാറ്റി.

ദുബായില്‍ വിജയ് ബാബുവിന് കുരുക്ക്; താമസ സ്ഥലത്ത് പോലീസ് എത്തും... പണം വന്ന വഴി തേടുന്നുദുബായില്‍ വിജയ് ബാബുവിന് കുരുക്ക്; താമസ സ്ഥലത്ത് പോലീസ് എത്തും... പണം വന്ന വഴി തേടുന്നു

5

സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന് തെളിയിക്കുന്ന ശബ്ദരേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ശബ്ദരേഖകള്‍ നിര്‍ണായകമായിരുന്നു. ഇതോടെയാണ് സാക്ഷികളുടെ കൂറുമാറ്റം കൂടുതല്‍ സംശയകരമാക്കിയത്. ഇപ്പോള്‍ കിട്ടിയ തെളിവ് വച്ചാകും ഇനി സാക്ഷികളെ ചോദ്യം ചെയ്യുക.

6

പോലീസിന് ലഭിച്ച പല ശബ്ദരേഖകളും അതീവ നിര്‍ണായകമാണ്. ഇവ കേള്‍പ്പിച്ചുകൊണ്ട് സാക്ഷികളെ വീണ്ടും ചോദ്യം ചെയ്യാനാണ് ആലോചന. ഇതില്‍ സിനിമാ രംഗത്തുള്ള പ്രമുഖരും ഉള്‍പ്പെടും. തെളിവുകള്‍ മുന്നില്‍ വച്ചാകും ഇനി മൊഴിയെടുക്കല്‍. അതേസമയം, പോലീസ് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അന്വേഷണത്തിന് ബാക്കിയുള്ളത്.

ഡ്രസ്സില്‍ അല്ല കാര്യം; ആ ക്യൂട്ട് ചിരിയിലാണ്... അടിപൊളി ചിത്രവുമായി നടി മിയ ജോര്‍ജ്

7

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണത്തിന് മെയ് 30 വരെയാണ് ഹൈക്കോടതി സമയം നല്‍കിയിരിക്കുന്നത്. സമയം നീട്ടി നല്‍കരുതെന്നും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. ഇക്കാര്യം തള്ളിയാണ് ഹൈക്കോടതി മെയ് 30 വരെ സമയം നീട്ടിയത്. ഇനി കൂടുതല്‍ സമയം ചോദിക്കരുത് എന്നും കോടതി വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ച്ചയ്ക്കകം നിരവധി സാക്ഷികളെ വിളിപ്പിക്കണം, മൊഴി രേഖപ്പെടുത്തണം, കാവ്യമാധവനെ ചോദ്യം ചെയ്യുകയും വേണം. ഈ സാഹചര്യത്തിലാണ് നടപടികള്‍ ത്വരിതപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

Recommended Video

cmsvideo
നടിയുടെ പൊട്ടിക്കരച്ചില്‍ പിടി തോമസിന് സഹിക്കാനായില്ല, ഉമയുടെ വാക്കുകള്‍ | Oneindia Malayalam

English summary
Dileep Actress Case: Police Crucial Move Soon Will Deliver Notice Witness Once Again including Actors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X