കാവ്യക്ക് കുരുക്ക് മുറുകുന്നു? ചോദ്യാവലിയൊരുക്കി ക്രൈംബ്രാഞ്ച്, ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് മഞ്ജു

കൊച്ചി: നടിയെ ആക്രമിച്ച കേസിില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്. നാളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും അസൗകര്യമുണ്ടെന്ന് നടി അറിയിക്കുകയായിരുന്നു. ബുധനാഴ്ച്ച നടിയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. എന്നാല്‍ നിരവധി കാര്യങ്ങളില്‍ നടി ഉത്തരം പറയേണ്ടതുണ്ട്. നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് നടി നല്‍കേണ്ടത്.

തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. അതേസമയം അന്വേഷണ സംഘം ഇന്ന് നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തിട്ടുണ്ട്. ദിലീപിന്റെ അടക്കം ശബ്ദം നടി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയത്.

1

2017ല്‍ കേസിന്റെ ആദ്യ ഘട്ടത്തില്‍ കാവ്യയുടെ സാന്നിധ്യം സംശയിക്കുന്ന യാതൊരു തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ തുടരന്വേഷണം കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്നതിനിടെയാണ് ഡിജിറ്റല്‍ തെലിവുകള്‍ പ്രകാരം കാവ്യയും പങ്കും അന്വേഷണ സംഘത്തിന്റെ സംശയത്തില്‍ വരുന്നതാണ്. കാവ്യയില്‍ നിന്ന് അതുകൊണ്ട് തന്നെ ലഭിക്കുന്ന ഓരോ വിവരങ്ങളും നിര്‍ണായകമാണ്. നടി ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പ്രതികള്‍ എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോള്‍ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പള്‍സര്‍ സുനിയായിരുന്നുവെന്നാണ് സൂചന.

2

പള്‍സര്‍ സുനിയുമായുള്ള ബന്ധം അടക്കം കാവ്യ ഉത്തരം പറയേണ്ട കാര്യങ്ങള്‍ നിരവധിയുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡ് എന്ന് അറിയാമെന്ന തരത്തിലായിരുന്നു ലക്ഷ്യയില്‍ അന്ന് കാവ്യയുടെ പെരുമാറ്റമെന്ന് ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയിലുണ്ട്. ശരത് ഈ ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോള്‍ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലും കാവ്യയില്‍ നിന്ന് അന്വേഷണ സംഘം വ്യക്തത തേടും. ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്നും, ഗായിക റിമി ടോമി വിളിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട വിവവരം അറിഞ്ഞതെന്നുമാണ് കാവ്യ പറഞ്ഞിരുന്നത്.

3

അതേസമയം കാവ്യ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ഹാജരാകാനില്ലെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ വെച്ചാണ് കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. നാളെ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നായിരുന്നു അന്വേഷണ സംഘം കാവ്യയോട് പറഞ്ഞിരുന്നത്. നേരത്തെ ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയായിരുന്നു കേസില്‍ കുടുങ്ങേണ്ടത് എന്ന പരാമര്‍ശവുമുണ്ടായിരുന്നു.

4

അതേസമയം നടി മഞ്ജു വാര്യറില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ റെക്കോര്‍ഡിലുള്ളത് ദിലീപിന്റെ ശബ്ദമാണെന്ന് മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞു. ഒരു പെണ്ണിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് താന്‍ ഈ ശിക്ഷ അനുഭവിക്കുന്നതെന്ന ദിലീപിന്റെ ഓഡിയോ അടക്കം ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ഓഡിയോകള്‍ സ്ഥിരീകരിക്കുന്നതിനാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. ദിലീപിന് പുറമേ അനൂപ്, സുരാജ്, അടക്കമുള്ളവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയതില്‍ രണ്ട് ശബ്ദമൊഴി ഒഴിച്ച് മറ്റൊന്നും തന്റേതല്ലെന്നായിരുന്നു ദിലീപിന്റെ മൊഴി. ഇക്കാര്യം മഞ്ജു വാര്യര്‍ തള്ളി. കേസിലെ ഡിജിറ്റല്‍ തെളിവുകളിലും മഞ്ജുവില്‍ നിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ട്.

5

2012 മുതല്‍ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനുള്ള പ്രശ്‌നത്തില്‍ ചില നിര്‍ണായക വിവരങ്ങളും മഞ്ജു വാര്യര്‍ അന്വേഷണ സംഘത്തെ അറിയിച്ചുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ദിലീപ് ഉള്‍പ്പെട്ട വധ ഗൂഢാലോചന കേസില്‍ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ നാളെ നോട്ടീസ് നല്‍കും. കേസിലെ ഗൂഢാലോചനയെ കുറിച്ച് കാവ്യക്ക് എല്ലാാം അറിയാമെന്നാണ് ബാലചന്ദ്രകുമാര്‍ അടക്കം മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിന് വേണ്ടി സാക്ഷിയായ ഡോക്ടര്‍ ഹൈദരലിയെ സ്വാധീനിക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണവും ഇതിനിടെ പുറത്തുവന്നിരുന്നു. നടി ആക്രമിക്കപ്പെടുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു എന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡോക്ടര്‍ ഹൈദരലിയും ദിലീപ് അഡ്മിറ്റ് അല്ലെന്നാണ് മൊഴി നല്‍കിയത്. ഈ മൊഴി തിരുത്താനാണ് സുരാജ് ശ്രമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+