കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് കൈമാറിയത് എന്തൊക്കെ... കേസില്‍ നിര്‍ണായക നീക്കം; ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്

Google Oneindia Malayalam News

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന് എന്തെങ്കിലും പങ്കുണ്ടോ... ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ക്രൈംബ്രാഞ്ച് സംഘം. ദിലീപിന് അനുകൂലമായ തംരംഗം സൃഷ്ടിക്കാന്‍ ഉണ്ടാക്കിയതെന്ന് പോലീസ് സംശയിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ചാറ്റുകളാണ് പുതിയ അന്വേഷണത്തിന് ആധാരം.

ഇതില്‍ ചില ചാറ്റുകള്‍ ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍ നിന്നാണ് വന്നതെന്ന് പോലീസ് സംശയിക്കുന്നു. ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുകയാണിപ്പോള്‍. ബുധനാഴ്ച ഉച്ചയ്ക്ക് കോട്ടയം ഓഫീസില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കഴിഞ്ഞ ആഗസ്റ്റില്‍ ഷോണ്‍ ജോര്‍ജുമായി ബന്ധപ്പെട്ട ചില രേഖകള്‍ ലഭിക്കാന്‍ ഈരാറ്റുപേട്ടയിലെ പിസി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. രാവിലെ തുടങ്ങിയ പരിശോധന ഏറെ നേരം നീണ്ടു. ചില നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു എന്നാണ് അന്വേഷണ സംഘം നല്‍കിയ വിവരം. എന്നാല്‍ എന്തൊക്കെ പോലീസ് കൊണ്ടുപോയി എന്ന് ഷോണ്‍ ജോര്‍ജ് പിന്നീട് വിശദീകരിച്ചു.

2

ടാബ്, രണ്ടു മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ്, രണ്ടു ചിപ്പുകള്‍ എന്നിവയാണ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തതെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദിലീപുമായുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചു. ഭാര്യാ പിതാവ് ജഗതി ശ്രീകുമാര്‍ അപകടത്തില്‍പെടുന്നതിന് മുമ്പ് മുതല്‍ ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

3

പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിച്ചു. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി എന്നും അതിലെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിച്ചു എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് പോലീസ് പറയുന്നു.

4

താന്‍ ഇത്തരത്തില്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ് തീര്‍ത്തുപറയുന്നു. സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച ചില കാര്യങ്ങള്‍ ദിലീപിന് കൈമാറിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപുമായി തനിക്ക് അടുത്ത ബന്ധമില്ലെന്നും ഷോണ്‍ ജോര്‍ജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

5

വാട്‌സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണമാണ് ഷോണ്‍ ജോര്‍ജിലേക്ക് എത്തിയിരിക്കുന്നത്. പോലീസ് അന്വേഷിക്കുന്ന ഫോണ്‍ 2019ല്‍ നഷ്ടമായതാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്ന് തന്നെ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു എന്നും പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; സികെ ശ്രീധരന്‍ സിപിഎമ്മിലേക്ക്... സുധാകരന് കീഴില്‍ ഞാനില്ലെന്ന് നജീംകോണ്‍ഗ്രസിന് കനത്ത തിരിച്ചടി; സികെ ശ്രീധരന്‍ സിപിഎമ്മിലേക്ക്... സുധാകരന് കീഴില്‍ ഞാനില്ലെന്ന് നജീം

6

അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങള്‍, മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ശാസ്ത്രീയ തെളിവുകള്‍ എന്നിവ വച്ചാകും ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യല്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച രേഖകള്‍ കൈമാറി എന്നതുകൊണ്ട് ഷോണ്‍ ജോര്‍ജിന് കുരുക്കാകില്ല എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നല്‍കിയ നിര്‍ദേശം.

7

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപിനെതിരെ അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇക്കാര്യത്തിലെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും വിചാരണ ആരംഭിച്ചിരിക്കുകയാണിപ്പോള്‍. മാസങ്ങള്‍ക്കകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുമെന്നാണ് കരുതുന്നത്.

സ്വര്‍ണം വില്‍ക്കാന്‍ പറ്റിയ സമയം; വില കുതിച്ചുയരുന്നു!! ഇന്ന് റെക്കോര്‍ഡ് വില... അത്ര ശുഭകരമല്ലസ്വര്‍ണം വില്‍ക്കാന്‍ പറ്റിയ സമയം; വില കുതിച്ചുയരുന്നു!! ഇന്ന് റെക്കോര്‍ഡ് വില... അത്ര ശുഭകരമല്ല

English summary
Dileep Actress Case: Police Sent Notice to Shone George to Asked About WhatsApp Group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X