കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസില്‍ നിര്‍ണായക നീക്കം; പ്രമുഖ നടിയെ ഉടന്‍ ചോദ്യം ചെയ്യും... ഹര്‍ഷിത അട്ടല്ലൂരി ടീമില്‍

Google Oneindia Malayalam News

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടക്കുന്ന തുടരന്വേഷണത്തിനിടെ കണ്ടെത്തിയ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പോലീസ്. അന്വേഷണ സംഘത്തില്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി കൂടിയുണ്ടാകും. ഹര്‍ഷിതയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഈ മാസം 28ന് ഹാജരാകണമെന്ന് ദിലീപിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ പ്രമുഖ നടിയെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്...

നയന്‍താരക്കെതിരെ പോലീസ് കേസ്; റൗഡി പിക്‌ച്ചേഴ്‌സ് പൊല്ലാപ്പ്!! വിഘ്‌നേഷ് ശിവനും പ്രതിനയന്‍താരക്കെതിരെ പോലീസ് കേസ്; റൗഡി പിക്‌ച്ചേഴ്‌സ് പൊല്ലാപ്പ്!! വിഘ്‌നേഷ് ശിവനും പ്രതി

1

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നടക്കുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിന്റെ ആവശ്യം എതിര്‍ത്ത് ആക്രമണത്തിന് ഇരയായ നടിയും കോടതിയിലെത്തുകയുണ്ടായി. തുടര്‍ന്നാണ് അന്വേഷണം നടത്തി ഏപ്രില്‍ 15ന് റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ സംഘത്തോട് കോടതി നിര്‍ദേശിച്ചത്.

2

ഇതുപ്രകാരം ത്വരിതമായ അന്വേഷണമാണ് നടക്കുന്നത്. പുതിയ ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടത്രെ. അന്വേഷണ സംഘത്തിലുള്ള ഓഫീസര്‍മാരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ചില ചാറ്റുകളും രേഖകളും ഫോണില്‍ നിന്ന് നീക്കം ചെയ്തതായി കണ്ടെത്തി.

3

അന്വേഷണത്തിനിടെ ഉണ്ടായ ചില സംശയങ്ങള്‍ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ദിലീപ് തടസം അറിയിച്ചപ്പോള്‍ ഈ മാസം 28ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മകളുടെ പഠന ആവശ്യത്തിനായുള്ള യാത്രയുണ്ടെന്നും ശനിയാഴ്ച തിരിച്ചെത്തുമെന്നും ദിലീപ് പ്രതികരിച്ചു. തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

4

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നേരത്തെ ബന്ധമുണ്ട്, നടി ആക്രമിക്കപ്പെട്ട വീഡിയോ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപിന്റെ കൈവശമെത്തി തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ ഉന്നയിച്ചത്. തുടര്‍ന്നാണ് തുടരന്വേഷണം ആരംഭിച്ചതും ഫോണ്‍ പരിശോധിച്ചതും. തുടരന്വേഷണം നടക്കുന്നതിനാല്‍ കേസിന്റെ വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ദിലീപ് പ്രതിയായ കേസില്‍ സായ് ശങ്കറിന്റെ നീക്കം പാളി; കോടതിയില്‍ തിരിച്ചടി, പിടിക്കാന്‍ പോലീസ്ദിലീപ് പ്രതിയായ കേസില്‍ സായ് ശങ്കറിന്റെ നീക്കം പാളി; കോടതിയില്‍ തിരിച്ചടി, പിടിക്കാന്‍ പോലീസ്

5

അതിനിടെയാണ് പ്രമുഖ നടിയെ അന്വേഷണം സംഘം വിളിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ദിലീപിന്റെ ഫോണിലെ വിവരങ്ങളില്‍ വ്യക്തത വരുത്താനാണിത്. ദുബായിലായിരുന്ന നടി ഇപ്പോള്‍ കേരളത്തിലുണ്ട്. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ മായ്ച്ചുകളഞ്ഞുവെന്ന് നേരത്തെ അന്വേഷണ സംഘം ആരോപിച്ചിരുന്നു. അന്വേഷണത്തിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

6

അതിനിടെ, തുടരന്വേഷണത്തിന്റെ ഭാഗമായി സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ടു വനിതകളില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. രണ്ടു പേരും തിരുവനന്തപുരം സ്വദേശികളാണ്. ദിലീപും ഇവരും തമ്മില്‍ ആശയവിനിമയം നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് മൊഴിയെടുക്കല്‍. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 29ന് പരിഗണിക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്.

നിറങ്ങളില്‍ മുങ്ങി റിമ കല്ലിങ്കല്‍; ആഘോഷമെന്നാല്‍ ഇതാണ്... നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

7

അതേസമയം, ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ചു എന്ന് ആരോപിക്കപ്പെടുന്ന സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ ഇയാള്‍ കേസില്‍ പ്രതിയല്ല. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. കേസെടുത്താലും ജാമ്യം ലഭിക്കാവുന്ന വകുപ്പായിരിക്കും ചുമത്തുക എന്നും കോടതി നിരീക്ഷിച്ചു.

Recommended Video

cmsvideo
നടിയെ ചോദ്യം ചെയ്തതോടെ വഴിത്തിരിവ്,ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

English summary
Dileep Actress Case: Police Will Question Main Actress Who Live in Dubai and Now in Kerala Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X