ദിലീപ് വിഷമിച്ചിരിക്കുന്ന സമയത്ത് മോശം പറയരുതല്ലോ: പക്ഷെ ഈ കേസിലൊന്നും അദ്ദേഹത്തിന് പങ്കില്ല
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കത്തില്‍ ഏറെ നാള്‍ നീണ്ട് നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു നടന്‍ ദിലീപിനെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ദിലീപ് കൊടുത്ത ക്വട്ടേഷന്‍ പ്രകാരം പള്‍സർ സുനി നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് വാദം. കേസില്‍ അറസ്റ്റ് ചെയ്ത ദിലീപിന് 85 ദിവസത്തോളം റിമാന്‍ഡ് തടവുകാരനായി ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ ദിലീപിനെ എതിർത്തുകൊണ്ടും പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് സിനിമ രംഗത്ത് നിന്നും മുന്നോട്ട് വന്നത്. ഞാനറിയുന്ന ദിലീപ് അത്തരമൊരു കുറ്റം ചെയ്യില്ലെന്നായിരുന്നു പലരുടേയും വാദം. അക്കൂട്ടത്തിലേക്കാണം നിർമ്മാതാവ് ചന്ദ്രകുമാറും വരുന്നത്. ഐ കാന്‍ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയില്‍ 36 വർഷമായി വിവിധ മേഖലകളില്‍ പ്രവർത്തിച്ച് വരുന്ന വ്യക്തിയാണ് ചന്ദ്രകുമാർ. ദിലീപിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോണ്‍, പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്ന സിംഹാസനം എന്നീ രണ്ട് ചിത്രങ്ങലുടെ നിർമ്മാതാവ് കൂടിയാണ് ചന്ദ്രകുമാർ.

പെട്ടെന്ന് തട്ടിക്കൂട്ടിയ പടമായിരുന്നു ഡോണ്‍. എന്ത് തന്നെയായാലും ആ സിനിമകൊണ്ടാണ് ഒരു പ്രൊഡ്യൂസറായി മാറിയത്. അതില്‍ നിന്ന് ലാഭം ഒന്നും ഉണ്ടായില്ല. ദിലീപിനൊക്കെ എങ്ങനെ ശമ്പളം കൊടുത്തു എന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്നും പറയുന്നില്ല. പുള്ളി ഇപ്പോള്‍ വിഷമിച്ചിരിക്കുന്ന സമയമാണ്. ആ സമയത്ത് ഞാന്‍ ഓരോ നമ്പറും കൊണ്ട് വന്നാല്‍ അത് ശരിയാണോ.

ദിലീപിന്റെ സ്വഭാവം എനിക്ക് അറിയാം. ഈ കേസിലൊന്നും (നടി ആക്രമിക്കപ്പെട്ട) പങ്കില്ലെന്നും എനിക്ക് അറിയാം. ഇത് കാണുമ്പോള്‍ ചിലരൊക്കെ വന്ന് മറുപടി പറയും. അവരൊക്കെ ധൈര്യമുണ്ടേല്‍ നേരിട്ട് വന്ന് പറയട്ടെ. എന്നെ ചിലർ വഞ്ചിട്ടുണ്ട്. അതിനൊക്കെ ഞാന്‍ മറുപടി ചോദിക്കും. ആരെയും അങ്ങനെ വെറുതെ വിടില്ലെന്നും നിർമ്മാതാവ് പറയുന്നു.

നേരത്തെ മദ്രാസില്ലായിരിക്കുമ്പോള്‍ മകന് ചില അസുഖങ്ങള്‍ വന്ന് നാട്ടിലേക്ക് വരേണ്ടി വന്ന സമയത്ത് ചെക്കുക്കള്‍ ഒപ്പിട്ട് ഒരാളെ ഏല്‍പ്പിച്ചു. അതെല്ലാം അവർ അടിച്ചോണ്ട് പോയി. അതിനെല്ലാം ഞാന്‍ മറുപടി പറയിക്കും. കഷ്ടപ്പെട്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. എന്റെ കയ്യില്‍ നിന്ന് എടുത്ത പൈസ ഞാന്‍ വാങ്ങിച്ചിരിക്കും.

സാഹചര്യം കണ്ട് നിന്ന് കളയുക എന്നുള്ള ഒരു സ്വഭാവം സിനിമയിലുണ്ട്. ഒരു നടനെങ്ങാനും രണ്ട് ദിവസം വന്നില്ലെങ്കില്‍ നമ്മുടെ കൂട്ടത്തില്‍ ഉള്ള ആളുകള്‍ തന്നെ അസോസിയേഷനില്‍ പരാതി കൊടുക്കാന്‍ പറയും. എന്നിട്ട് അവന്‍ തന്നെ മറ്റേയാളെ വിളിച്ച് പറയും, പരാതിയും കൊണ്ട് അങ്ങോട്ട് വന്നിട്ടുണ്ടേ, ഞാന്‍ പോവണ്ടാ പോവണ്ടാ എന്ന് പറഞ്ഞതാണെന്നും. നമ്മള്‍ പ്രൊഡ്യൂസറാണെങ്കില്‍ വലിയ കപ്പില്‍ ചായ കൊണ്ടുതരും. പ്രൊഡ്യൂസറല്ലെങ്കില്‍ അത് ആറ് വർഷം പഴക്കമുള്ള സ്റ്റീല്‍ ഗ്ലാസിലായിരിക്കുമെന്നും ചന്ദ്രകുമാർ പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി അടുത്ത ദിവസം പരിഗമിക്കും. കേസിലെ വിചാരണ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യപ്പെട്ടാണ് ദിലീപിന്റെ ഹരജി. അതേസമയം, കോടതി മാറ്റമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരായ നടി നല്‍കിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.












Click it and Unblock the Notifications