കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിവോ ഫോൺ ഉപയോഗിക്കുന്നില്ല, ദൃശ്യങ്ങൾ കണ്ടത് ജഡ്ജിയുടെ സാന്നിദ്ധ്യത്തിൽ'; പൾസർ സുനിയുടെ അഭിഭാഷകൻ

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വീഡിയോയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒരു ലാപ്‌ടോപ്പില്‍ കുത്തി ജഡ്ജിയുടെ മുന്നില്‍ വച്ചാണ് കണ്ടതെന്ന് അഭിഭാഷകന്‍ വി വി പ്രതീഷ് കുറുപ്പ് പറഞ്ഞു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ല. ഹാഷ് വാല്യൂവില്‍ മാറ്റം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും താന്‍ വിവോ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും പ്രതീഷ് കുറുപ്പ് വ്യക്തമാക്കി.

'പച്ചപ്പനന്തത്ത ഇന്ന് ചുവപ്പിലാണല്ലോ'; അമേയയുടെ ഗ്ലമാറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍

മെമ്മറികാര്‍ഡ് കോടതിക്ക് ആക്സസ് ചെയ്യണമെങ്കില്‍ പാലിക്കേണ്ടിയിരുന്നത് സുപ്രീംകോടതിയുടെ ഈ ചട്ടങ്ങള്‍മെമ്മറികാര്‍ഡ് കോടതിക്ക് ആക്സസ് ചെയ്യണമെങ്കില്‍ പാലിക്കേണ്ടിയിരുന്നത് സുപ്രീംകോടതിയുടെ ഈ ചട്ടങ്ങള്‍

1

നടിയെ ആക്രമിച്ച കേസ് അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയുമായി ബന്ധപ്പെട്ട് പുതിയ വിവാദം പുറത്തുവരുന്നത്. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനവും. മെമ്മറി കാര്‍ഡ് മൂന്ന് തവണ പരിശോധിച്ചെന്നാണ് ഫോറന്‍സിക് പരിശോധന ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്. 2021 ജൂലായ് 19ന് ആണ് അവസാനമായി പരിശോധിച്ചിരിക്കുന്നത്.

2

ആ ദിവസം ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെയുള്ള സമയത്ത് ഒരു വിവോ ഫോണിലിട്ടാണ് മെമ്മറി കാര്‍ഡ് തുറന്നതെന്ന് ഫലത്തില്‍ പറയുന്നു. 2018 ജനുവരി 9ന് ആണ് ആദ്യം ഹാഷ് വാല്യു മാറിയിരിക്കുന്നത്. അന്നേ ദിവസം 9.58ന് ഒരു കമ്പ്യൂട്ടറിലാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചിരിക്കുന്നത്. 2018 ഡിംസംബര്‍ 13ന് ആണ് ഹാഷ് വാല്യു പിന്നീട് മാറിയിരിക്കുന്നത്.

3

മെമ്മറി കാര്‍ഡില്‍ ആകെ എട്ട് വീഡിയോ ഫയലുകലാണുള്ളത്. വാട്‌സാപ്പ്, ടെലഗ്രാം അടക്കമുള്ള ആപ്പുകളും ഈ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. പ്രോസിക്യൂഷന്‍ നിഗമനമനുസരിച്ച് ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ പക്കലും രണ്ടാമത് എറണാകുളം ജില്ലാ കോടതിയുടെ പക്കലും ഒടുവില്‍ വിചാരണക്കോടതിയുടെ പക്കലും ഉണ്ടായിരുന്നപ്പോഴാണ് ഹാഷ് വാല്യു മാറിയത്.

4

എട്ട് ജി ബി ശേഷിയുള്ള സാന്‍ഡ് ഡിസ്‌കിന്റെ മെമറി കാര്‍ഡില്‍ എട്ട് വീഡിയോകളാണുള്ളത്. ഈ ദൃശ്യങ്ങള്‍ എല്ലാം തന്നെ നടിയെ ആക്രമിച്ച സമയത്ത് എടുത്തതാണ്. മെമ്മറി കാര്‍ഡ് മൂന്ന് തവണ ഉപയോഗിച്ചതോടെയാണ് ഹാഷ് വാല്യുവില്‍ മാറ്റുമുണ്ടായത്. കൂടാതെ മെമ്മറി കാര്‍ഡില്‍ പുതിയ ഫോള്‍ഡര്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.

5

പൊലീസിന്റെ പക്കലോ, കോടതിയിലേ സൂക്ഷിക്കുന്ന മെമ്മറി കാര്‍ഡ് ഏതെങ്കിലും ഘട്ടത്തില്‍ തുറക്കേണ്ട ആവശ്യം വന്നാല്‍ അതിന്റെ ഹാഷ് വാല്യു രേഖപ്പെടുത്തും. ഇങ്ങനെ രേഖപ്പെടുത്താതെ ഹാഷ് വാല്യുു മാറിയിട്ടുണ്ടെങ്കില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

6

ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ രംഗത്തെത്തിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒരു ലാപ്‌ടോപ്പില്‍ കുത്തി ജഡ്ജിയുടെ മുന്നില്‍ വച്ചാണ് കണ്ടതെന്ന് അഭിഭാഷകന്‍ വി വി പ്രതീഷ് കുറുപ്പ് പറഞ്ഞു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ല. ഹാഷ് വാല്യൂവില്‍ മാറ്റം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും പ്രതീഷ് കുറിപ്പ് പറഞ്ഞു.

'അതുകൊണ്ടാണ് ദൃശ്യങ്ങൾ കൈയ്യിൽ ഉണ്ടെന്ന് പലരും പറഞ്ഞത്..വിശദമായി അന്വേഷിക്കണം';അഡ്വ ആശ ഉണ്ണിത്താൻ'അതുകൊണ്ടാണ് ദൃശ്യങ്ങൾ കൈയ്യിൽ ഉണ്ടെന്ന് പലരും പറഞ്ഞത്..വിശദമായി അന്വേഷിക്കണം';അഡ്വ ആശ ഉണ്ണിത്താൻ

Recommended Video

cmsvideo
ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

English summary
Dileep Actress Case: Pulsar Suni's Lawyer Says footage was seen on a laptop in front of judge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X