കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂർണ്ണമായ സത്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ് നഷ്ടം: ദൃശ്യങ്ങള്‍ പകർത്തിയോ? രാഹുല്‍ ഈശ്വർ പറയുന്നു

Google Oneindia Malayalam News

നടി ആക്രമിപ്പെട്ട കേസിലെ തെളിവായ ദൃശ്യങ്ങള്‍ പകർത്തിയ മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ വിവോ ഫോണ്‍ വഴി തുറന്നിട്ടില്ലെന്ന വാദം ആവർത്തിച്ച് രാഹുല്‍ ഈശ്വർ. എഫ് എസ് എല്‍ റിപ്പോർട്ടിലെ ടേബിള്‍ 6 ല്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മെമ്മറി കാർഡിന്റെ അവസാന ആക്സസ് എന്ന് പറയുന്നത് 13.12.2018 എന്നാണ് ഈ ഭാഗത്ത് പറയുന്നത്. എന്നിട്ടും എങ്ങനെയാണ് ഇങ്ങനെ കള്ളം പറയുന്നത്. അത് വെച്ചിട്ടാണ് 2021 ജുലൈയില്‍ ദൃശ്യങ്ങള്‍ കണ്ടുവെന്നും കോപ്പി ചെയ്തുവെന്നും പറയുന്നത്. എന്തെങ്കിലും ഒരു മനസാക്ഷി വേണ്ടേ. മീഡിയ മൊത്തം കൂടെ നില്‍ക്കുന്നുവെന്ന് പറഞ്ഞ് ഇങ്ങനെ കള്ളം പറയമോയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തതിന്റെ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപും അനിയനും കൂടെ ദൃശ്യങ്ങള്‍ റീക്രിയേറ്റ് ചെയ്ത സംഭവം കൂടെ ഓർക്കേണ്ടതാണ്: ബൈജു കൊട്ടാരക്കരദിലീപും അനിയനും കൂടെ ദൃശ്യങ്ങള്‍ റീക്രിയേറ്റ് ചെയ്ത സംഭവം കൂടെ ഓർക്കേണ്ടതാണ്: ബൈജു കൊട്ടാരക്കര

എഫ് എസ് എല്‍ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്

മെമ്മറി കാർഡിന്റെ വോളിയത്തിന്റെ ഹാഷ് വാല്യൂ മാറിയെന്നാണ് എഫ് എസ് എല്‍ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. ഫയലുകളുടെ ഹാഷ് വാല്യൂ ഒരിക്കലും എവിടേയും മാറിയിട്ടില്ല. അതോടൊപ്പം ജുലൈ 2021 ല്‍ മെമ്മറി കാർഡ് കോടതിയില്‍ വെച്ചോ അല്ലെങ്കില്‍ വിവോയുടെ ഫോണിലിട്ടോ കണ്ടിട്ടില്ല. അങ്ങനെ കണ്ടിട്ടുണ്ടെങ്കില്‍ ആക്സസ് തിയതി മാറുമെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.

അയ്യോ.. നമ്മുടെ സ്റ്റെഫി കൊച്ച് തന്നേയല്ലേ ഇത്; വൈറലായി ഗോപിക രമേശിന്റെ പുതിയ ചിത്രങ്ങള്‍

ബൈജു പൌലോസ് വ്യാജ ഫോട്ടോ ഷോപ്പ് ഉണ്ടാക്കുന്നതിലും

വിവോ ഫോണില്‍ ഇട്ടെന്ന് പറയുന്നുണ്ടെങ്കില്‍ എവിടെയെങ്കിലും ഷെയർ ചെയ്തെന്നോ കോപ്പി ചെയ്തെന്നോ റിപ്പോർട്ടില്‍ എവിടേയും പറയുന്നില്ല. വിചാരണ കോടതി ജഡ്ജിയെ അവഹേളിക്കുന്ന കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ബൈജു പൌലോസ് വ്യാജ ഫോട്ടോ ഷോപ്പ് ഉണ്ടാക്കുന്നതിലും വിശ്വാസം വിചാരണ കോടതി ജഡ്ജിക്കുണ്ട്.

ആരാണ് മെമ്മറി കാർഡ് വിവോ ഫോണില്‍ ഇട്ടത് എന്നും

ആരാണ് മെമ്മറി കാർഡ് വിവോ ഫോണില്‍ ഇട്ടത് എന്നും എന്തിനാണ് ഇട്ടതെന്നും അറിയണം. അക്കാര്യത്തില്‍ യാതൊരു തർക്കവും ഇല്ല. എന്നാല്‍ ഹൈക്കോടതി തന്നെ അതിജീവിതയ്ക്ക് ഉറപ്പ് കൊടുത്തത് പോലെ ഈ ഫയലുകള്‍ ആരും ആക്സസ് ചെയ്തിട്ടില്ല. ഫയലുകളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ല എന്നുള്ളത് അത് തെളിയിക്കുന്നു. നമ്മള്‍ പറയുമ്പോള്‍ പകുതി സത്യം പറഞ്ഞ് നിർത്തരതെന്നും പൂർണ്ണമായ സത്യ പറയണമെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെട്ടുന്നു.

പൂർണ്ണമായ സത്യം പറഞ്ഞാല്‍ എന്താണ് നഷ്ടം.

പൂർണ്ണമായ സത്യം പറഞ്ഞാല്‍ എന്താണ് നഷ്ടം. ഹൈക്കോടതി എന്തായാലും ഈ റിപ്പോർട്ട് വിശദമായി പരിശോധിക്കുമല്ലോ. ദീപ എന്ന് പറയുന്ന ഫോറന്‍സിക് വിദഗ്ധയാണ് ഈ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. മുമ്പും ദീപ് കോടതിയുടെ മുമ്പാകെ എത്തിയിട്ടുണ്ട്. എന്ത് തന്നെയായാലും അന്തിമമായ കാര്യം ഹൈക്കൊടതി തീരുമാനിക്കട്ടെ. ലാസ്റ്റ് ആക്സസ് തിയതി, ഹാഷ് വാല്യൂ മാറിയിട്ടില്ല എന്നുള്ളത് എന്തായാലും കോടതിക്ക് പരിഗണിക്കാതിരിക്കാന്‍ സാധിക്കില്ലാലോ.

ജിയോ സിം ഉപയോഗിച്ച ഒരു ഫോണാണെന്ന് റിപ്പോർട്ടില്‍

ജിയോ സിം ഉപയോഗിച്ച ഒരു ഫോണാണെന്ന് റിപ്പോർട്ടില്‍ പറയുന്നുണ്ടല്ലോ. അപ്പോള്‍ ഏതായാലും ആ നമ്പർ ആരുടേതാണെന്ന് കണ്ടെത്താന്‍ സാധിക്കുമല്ലോ. നിഖില്‍ എന്ന പേരില്‍ ആ ഫോണില്‍ വീഡിയോ ഗെയിം ലോഗിന്‍ ചെയ്തതായും മനോരമയൊക്കെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യമൊക്കെ കണ്ടെത്തണം. ഏതായാലും തുടരന്വേഷണത്തിന് കുറച്ച് കൂടെ സമയം അനുവദിച്ചിട്ടുല്ലോയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയെന്ന കാര്യം പൊതുസമൂഹത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്നായിരുന്നു അഡ്വ. ആശാ ഉണ്ണിത്താന്‍ ഈ ചർച്ചയിലും ആവർത്തിച്ചത്. ലാസ്റ്റ് ആക്സസ് ഡേറ്റ് മാറിയില്ല എന്നതിന് അർത്ഥം ദൃശ്യങ്ങള്‍ ഷെയർ ചെയ്യപ്പെട്ടില്ല എന്നല്ലെന്നും ഫയല്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഷെയർ ചെയ്യാന്‍ സാധിക്കുമെന്നും അവർ ചൂണ്ടിക്കാണിച്ചു.

'ഒരു നടിയുടെ ജീവിതമാണ് അത്; ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം''ഒരു നടിയുടെ ജീവിതമാണ് അത്; ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം'

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
dileep actress case: rahul easwar says what do you miss if you tell the complete truth?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X