കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപും വിജയ് ബാബുവും വേട്ടയാടപ്പെടുന്നു; എകെഎംഎ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടകനായി രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

തിരുവനന്തപുരം: പുരുഷന്മാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രതിഷേധ മാര്‍ച്ചുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ചാനലുകളില്‍ ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വറാണ് മാര്‍ച്ചിന്റെ ഉദ്ഘാടനം. എന്തുകൊണ്ട് ഇത്തരമൊരു പരിപാടിയെന്ന വീഡിയോയിലൂടെ രാഹുല്‍ ഈശ്വര്‍ വിശദീകരിക്കുന്നുണ്ട്. ആരോപണങ്ങളുടെ പേരില്‍ പുരുഷന്മാര്‍ വേട്ടയാടപ്പെടുകയാണെന്ന് അദ്ദേഹം പറയുന്നു.

അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ദിലീപും വിജയ് ബാബുവുമൊക്കെ അത്തരത്തിലുള്ളവരാണെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. അവര്‍ക്കൊപ്പമാണെന്ന് വ്യക്താക്കി കൊണ്ടാണ് രാഹുല്‍ ഈശ്വര്‍ പരിപാടിയുടെ ഉദ്ഘാടകനായി എത്തുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

നമ്മുടെ സമൂഹത്തില്‍ ഇന്ന് ഏറ്റവും സ്വാതന്ത്ര്യമില്ലായ്മ അനുഭവിക്കുന്നത് പുരുഷന്മാരാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. പലപ്പോഴും നിയമത്തിന്റെ തെറ്റായി നടപ്പാക്കല്‍ കാരണം വേട്ടയാടപ്പെടും. വ്യാജ മീടുകള്‍ കാരണവും, വ്യാജ ബലാത്സംഗ പരാതികള്‍ കാരണവും അവര്‍ ദുരിതമനുഭവിക്കാന്‍ കാരണമാകുന്നുവെന്നും എകെഎമ്മിന്റെ യുട്യൂബ് ചാനലിലൂടെ അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് പ്രസാദ് ചൂണ്ടിക്കാണിച്ചത് ഇന്ത്യയില്‍ പേടിപ്പെടുത്തുന്ന രീതിയില്‍ വ്യാജ ബലാത്സംഗ കേസുകള്‍ വളരുന്നുവെന്നാണ്.

2

നമ്മളെല്ലാവരും സ്ത്രീകളെ ബഹുമാനിക്കുന്നുണ്ട്. പക്ഷേ വ്യാജ മീടു, വ്യാജ ബലാത്സംഗ പരാതികള്‍, നിരവധി വരുന്നുണ്ട്. എല്ലാവര്‍ക്കും അറിയുന്നത് പോലെ നന്മാരായ ദിലീപ്, വിജയ് ബാബു, എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍, എന്നിവരെ ഒരു ആരോപണത്തിന്റെ പേരില്‍ ക്യാന്‍സല്‍ ചെയ്യാനും ബഹിഷ്‌കരിക്കാനും കരിവാരിത്തേക്കാനുമൊക്കെ ഒരുപാട് പേര്‍ മുന്നോട്ട് വരുന്നു. കുറ്റം ചെയ്തവരാണെങ്കില്‍ ഇവരെ കോടതിയാണ് ശിക്ഷിക്കേണ്ടത്. കുറ്റാരോപിതരെ കുറ്റവാളികളായി ചിത്രീകരിച്ച് അവരെ അപഹരിക്കാനും അധിക്ഷേപിക്കാനും കുടുംബത്തെ അവഹേളിക്കാനും പലരും നീക്കം നടത്തുന്നുണ്ട്.

3

ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും ആവശ്യമാണ്. മെന്‍സ് അസോസിയേഷന്‍ പോലുള്ള മുന്നേറ്റങ്ങള്‍ ഇന്ന് ആവശ്യമുള്ളതാണ്. വ്യാജ മീടുകള്‍ക്കെതിരെ മെന്‍ ടു ആവശ്യമാണ്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ പുരുഷന്മാര്‍ക്കെതിരെയുള്ള കരിനിയമങ്ങളെ പ്രതിഷേധിക്കാന്‍, ദിലീപിനെയും, വിജയ് ബാബുവിനെയും, സിവിക് ചന്ദ്രനെയും പോലുള്ള പ്രമുഖര്‍ക്കെതിരെ പരാതികള്‍ വരുമ്പോള്‍ തന്നെ കാണിക്കുന്ന അനാവശ്യം തിടുക്കം ഇല്ലാതാക്കാന്‍ സമൂഹത്തില്‍ സന്തുലിതമായി സ്ത്രീ പുരുഷ സമത്വമുണ്ടാക്കാന്‍ വേണ്ടിയുള്ള മുന്നേറ്റമാണിതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

4

ജയില്‍ വാസം ജാതകത്തില്‍ കൃത്യമായി എഴുതി വെച്ചു; ദിലീപിനെ വെറുതെ ക്രൂശിക്കാനാവില്ല; ശാലു മേനോന്‍ജയില്‍ വാസം ജാതകത്തില്‍ കൃത്യമായി എഴുതി വെച്ചു; ദിലീപിനെ വെറുതെ ക്രൂശിക്കാനാവില്ല; ശാലു മേനോന്‍

കഴിഞ്ഞ ദിവസം ബൈജു പൗലോസിനെതിരെയും രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നിരുന്നു. കോടതി നിരീക്ഷണത്തിന് പിന്നാലെയായിരുന്നു പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ഉത്തരവാദിത്തരഹിതമായി പ്രത്യേക താല്‍പര്യത്തോട് കൂടി തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചിരുന്നു ബൈജു പൗലോസിനുള്ളത് സ്ഥാപിതമായ താല്‍പര്യങ്ങളാണ്. അദ്ദേഹത്തിന് പേരെടുക്കാനുള്ള ആഗ്രഹമാണ് ഈ കേസിലെ അന്വേഷണത്തില്‍ കാണിക്കുന്നത്. ഒപ്പം മറ്റ് ചിലരുടെ സ്വാധീനവുമുണ്ട്. ദിലീപിനെ തുടക്കം മുതല്‍ കരിവാരിത്തേരിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചിരുന്നു.

5

കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഓടിക്കയറി മദ്യപന്‍, കൊച്ചിയില്‍ യുവതിക്കും മകള്‍ക്കും സംഭവിച്ചത്.....കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഓടിക്കയറി മദ്യപന്‍, കൊച്ചിയില്‍ യുവതിക്കും മകള്‍ക്കും സംഭവിച്ചത്.....

അതേസമയം നടി ശാലു മേനോനും നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തനിക്കും ദിലീപിനെ പോലെ ജയിലില്‍ കിടക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്ന് നടി പറയുന്നു. 49 ദിവസത്തോളമാണ് ജയിലില്‍ കിടന്നത്. അത് എന്തിന്റെ പേരിലാണ് എന്നറിയാതെയാണ് കിടന്നത്. ദിലീപിന്റെ കാര്യത്തിലും അങ്ങനെ തന്നെയാവും സംഭവിച്ചത്. പലരും ദിലീപ് അങ്ങനെ ചെയ്‌തെന്ന് ഒക്കെ പറയുന്നുണ്ട്. ദിലീപിനെ ഈ വിഷയത്തില്‍ കുറ്റം പറയില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ട്. എന്നാല്‍ എത്രത്തോളം ഇതെല്ലാം സത്യമാണെന്ന് അറിയില്ല. എല്ലാം ദൈവത്തിന് മാത്രമേ അറിയൂ എന്നും ശാലു മേനോന്‍ പറഞ്ഞു.

ലവ് ഇന്‍ ബാഴ്‌സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍

English summary
dileep actress case: rahul easwar will inaugrate all kerala mens association protest march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X