കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ കരിവാരിത്തേക്കരുത്; ആ വൃദ്ധനെ സ്വാധീനിച്ചിട്ട് ദിലീപിന് എന്ത് കിട്ടാനാണ്: രാഹുല്‍ ഈശ്വർ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് അടൂർ ഗോപാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയ ആളാണ് താനെന്ന് രാഹുല്‍ ഈശ്വർ.

Google Oneindia Malayalam News
 rahul

നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതിയില്‍ നടന്നുകൊണ്ടിരിക്കെ എട്ടാം പ്രതി ദിലീപിനെതിരെ തെളിവില്ലെന്ന് അഭിപ്രായപ്പെട്ട സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണനെതിരെ വലിയ വിമർശനമാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പടേയുള്ളവർ നടത്തുന്നത്. അതോടൊപ്പം തന്നെ കേസിനെ സ്വാധീനിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് അടൂർ നടത്തിയതെന്നും ഇത് കോടതിയലക്ഷ്യമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

എന്നാല്‍ അടൂർ പറഞ്ഞതില്‍ യാതൊരു വിധത്തിലുള്ള കോടതിയലക്ഷ്യവുമില്ലെന്നാണ് രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഈശ്വറിന്റെ വാക്കുകളിലേക്ക്..

ദിലീപ് കേസില്‍ പ്രതി നിരപരാധിയാണെന്നോ

കോടതി വിധികളെയോ ജഡ്ജിയേയോ അപമാനപ്പെടുത്തുന്ന കാര്യങ്ങള്‍ വരുമ്പോഴാണ് കോടതിയലക്ഷ്യ നടപടികള്‍ വരിക. അല്ലാത്ത കാര്യങ്ങളില്‍ ഈ നിയമം അത്രയധികം പ്രയോഗിക്കാറില്ല. ഉദാഹരണത്തിന് ദിലീപ് കേസില്‍ പ്രതി നിരപരാധിയാണെന്നോ അല്ലെങ്കില്‍ കുറ്റക്കാരനാണെന്നോ പറഞ്ഞാല്‍ കോടതിയലക്ഷ്യം വരാറില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.

'വെറുതെ വിടില്ല'; ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവിതയുടെ നീക്കം'വെറുതെ വിടില്ല'; ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവിതയുടെ നീക്കം

 ഹണിവർഗീസ് എന്ന് പറയുന്നത് വളരെ ശക്തയായ

കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന രീതിയില്‍ ഇത് ആരോപിക്കപ്പെടാറുണ്ട്. എന്നാല്‍ ശ്രീമതി ഹണിവർഗീസ് എന്ന് പറയുന്നത് വളരെ ശക്തയായ ഒരു ജഡ്ജിയാണ്. അവർ കൃത്യമായ നിലപാട് സ്വീകരിക്കും. അടൂർ ഗോപാലകൃഷ്ണന് ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കാനും മറിച്ച് മറ്റൊരു വ്യക്തിക്കി ദിലീപ് അപരാധിയാണെന്ന് വിശ്വസിക്കാനും പറയാനുമുള്ള അവകാശമുണ്ട്. അത് കേസിനെ ബാധിക്കുന്നതായി പൊതുവായി കണക്കാക്കുന്നില്ല.

'ദിലീപിനെ കുടുക്കാന്‍ ഫോട്ടോഷോപ്പ് വരെ': അക്കാര്യം പരിശോധിച്ചാല്‍ എല്ലാം വ്യക്തം: രാഹുല്‍ ഈശ്വർ'ദിലീപിനെ കുടുക്കാന്‍ ഫോട്ടോഷോപ്പ് വരെ': അക്കാര്യം പരിശോധിച്ചാല്‍ എല്ലാം വ്യക്തം: രാഹുല്‍ ഈശ്വർ

ദിലീപ് അനുകൂലികള്‍ക്കായി പ്രത്യേകം

നിങ്ങള്‍ കരുതുന്നത് പോലെ ദിലീപ് അനുകൂലികള്‍ക്കായി പ്രത്യേകം ക്യാമ്പോ, ക്യാമ്പയ്നുകളോയില്ല. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ബോധ്യപ്പെട്ട കുറച്ചാളുകള്‍ അദ്ദേഹത്തിന് വേണ്ടി ശബ്ദിക്കുന്നത് അദ്ദേഹത്തിനോട് ആരാധനയുള്ളത് കൊണ്ടല്ല. വിജയ് ബാബുവിന്റെ കേസിലും എല്‍ദോസ് കുന്നപ്പിള്ള എം എല്‍ എയുടെ കേസിലും നമ്മള്‍ കണ്ടതാണ്. ഒരു മനുഷ്യനും ഒരു പുരുഷനും അനാവശ്യമായി വേട്ടയാടപ്പെടരുത്.

Hair Care: താരന്‍ വിട്ടുമാറുന്നില്ലേ; എങ്കില്‍ ഈ വിദ്യകളൊന്ന് പരീക്ഷിച്ച് നോക്കൂ, വിജയം ഉറപ്പ്

 ആ നടി തിരിച്ച് വന്ന് ഒരുപാട് സിനിമകളില്‍

എല്ലാവരും ആ നടിയോടൊപ്പമാണ്. ആ നടി തിരിച്ച് വന്ന് ഒരുപാട് സിനിമകളില്‍ ഇനിയും അഭിനയിക്കണം. കേരളത്തിലെ എന്നല്ല സൌത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖയായ നടിയായി മാറണം. വളരെ പ്രഗല്‍ഭയായ നടിയാണ്. വിഡ്ഢിയെന്ന വാക്ക് ഒഴിച്ച് നിർത്തിയാല്‍ അടൂർ സാറിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുള്ള പോസ്റ്റാണ് നടിയുടെ സാഹോദരന്‍ പങ്കുവെച്ചിരിക്കുന്നതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

ജയിലില്‍ 86 ദിവസം കിടന്നയാളാണ് ദിലീപ്

കോടതിയുടെ അന്തിമ തീരുമാനം വരട്ടേയെന്നാണ് ഞങ്ങളെല്ലാം പറയുന്നത്. ആ തീരുമാനം വരുന്നതിന് മുമ്പ് ദിലീപിനെ കരിവാരിത്തേക്കരുതെന്നാണ് ഞങ്ങള്‍ പറയുന്നത്. ജയിലില്‍ 86 ദിവസം കിടന്നയാളാണ് ദിലീപ്. നാളെ കോടതികള്‍ അദ്ദേഹം നിരപരാധിയാണെന്ന് പറഞ്ഞാല്‍ ഇത്രയും വർഷം ദിലീപിനെ വേട്ടയാടിയതിന് ആര് സമാധാനം പറയും.

അടൂർ ഗോപാലകൃഷ്ണനെ പോലെ പുറത്ത് നില്‍ക്കുന്ന

അടൂർ ഗോപാലകൃഷ്ണനെ പോലെ പുറത്ത് നില്‍ക്കുന്ന ആള്‍ക്ക് ഇക്കാര്യങ്ങള്‍ അന്വേഷിക്കാനും മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകള്‍ വഴിയും ഒരു ധാരണയുണ്ടാവില്ലെ. ബർഗദത്ത് വിചാരിക്കുന്നത് ദിലീപ് തെറ്റുകാരനാണെന്നാണ്. അവർ പറയാതെ പറയുന്നത് അത് തന്നെയാണ്. അവരോട് ബഹുമാനത്തോടെ വിയോജിക്കുന്നു.

ദിലീപ് നിരപരാധിയാണെന്ന് പറയുന്ന

ആളുകള്‍ക്ക് പല അഭിപ്രായം ഉണ്ടാവുമല്ലോ. അത് പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. ദിലീപ് നിരപരാധിയാണെന്ന് പറയുന്ന തന്നെപോലുള്ളവർക്ക് വളരെ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ് അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണമെന്നും രാഹുല്‍ കൂട്ടിച്ചേർക്കുന്നു.

English summary
Dileep Actress Case: Rahul Eshwar asks why Dileep should influence Adoor Gopalakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X