Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യലക്ഷ്മി പറഞ്ഞത് വെട്ടിയെടുത്ത് ദിലീപ് സംഘത്തിന് എത്തിച്ചു: നിർണ്ണായക മൊഴിയെന്ന് രാഹുല്‍ ഈശ്വർ

ദിലീപിന്റെ വിധിയെന്താവും എന്ന് അറിയാന്‍ നമ്മള്‍ കാത്തിരിക്കാനെ സാധിക്കുകയുള്ളു. അതുവരേയുള്ള കാര്യങ്ങള്‍ നല്ലരീതിയില്‍ പോകുന്നു

 dileep

ശക്തമായ ദിലീപ് അനുകൂലിയാണെങ്കിലും മഞ്ജു വാര്യർ മദ്യപാനിയാണെന്നൊക്കെയുള്ള പ്രചരണത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഈശ്വർ. നിയമപരമായ തന്ത്രത്തിന്റെ ഭാഗമണെങ്കിലും ഒരിക്കലും ചെയ്തുകൂടാത്ത കാര്യമാണ്. ഇക്കാര്യം ഇന്ന് മാത്രമല്ല, അന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ ഒരിക്കലും ശരിയായ രീതിയല്ല.

മഞ്ജു വാര്യർ എന്ന് പറയുന്നത് ഈ കേസിലെ പ്രധാന സാക്ഷിയാണ്. കേസിന്റേ പ്രേരണയടക്കം തെളിയിക്കുന്നതില്‍ അവരുടെ മൊഴി പ്രസക്തമാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ അവരുടെ മൊഴി എത്രത്തോളം പ്രസക്തമാണെന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് പറയാന്‍ സാധിക്കില്ല. ഇന്നലേയും ഇന്നുമായി നടക്കുന്നത് ശബ്ദ സന്ദേശം ദിലീപിന്റേതാണോ അല്ലയോ എന്ന് തെളിയിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ജു വാര്യറെ കോടതിയിലേക്ക് കൊണ്ടുവരുന്നത്

മഞ്ജു വാര്യറെ കോടതിയിലേക്ക് കൊണ്ടുവരുന്നത്

ഇക്കാര്യം പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യറെ കോടതിയിലേക്ക് കൊണ്ടുവരുന്നതെങ്കിലും അത് വേറെ വേറെ ചോദ്യങ്ങളിലേക്ക് കടക്കുകയും അപ്പോള്‍ പ്രതിഭാഗവുമായുള്ള തർക്കത്തിനും ഇടയാക്കും. മഞ്ജു വാര്യർ എന്ത് പറയുന്നു എന്നുള്ളതിന് വളരെ പ്രധാന്യമുണ്ട്. അതുപോലെ നേരത്തെ ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ വെച്ച് പറഞ്ഞത് ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് മഞ്ജുവിനെ അറിയിച്ചത് കാവ്യയുടെ അമ്മയാണെന്നാണ്. അങ്ങനെയാണ് നടന്നതെങ്കില്‍ ഈ കേസിന്റെ മോട്ടീവ് തന്നെ നിലനില്‍ക്കുന്നില്ലെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് പറഞ്ഞത്

എന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്നത് എന്ന രീതിയില്‍ ആ ഭാഗം ചർച്ചയില്‍ നിന്നും എടുത്ത് ദിലീപുമായി ബന്ധപ്പെട്ട് കിടക്കുന്ന ആളുകള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ പ്രകാരം ഒരു കാരണവശാലും അതിജീവിതയല്ല ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് പറഞ്ഞതെന്ന അതിപ്രധാനമായ ഒരു മൊഴിയാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

ഒരു നിയമവിദ്യാർത്ഥിയെന്ന നിയിലാണ്

ഒരു നിയമവിദ്യാർത്ഥിയെന്ന നിയിലാണ്

ഒരു നിയമവിദ്യാർത്ഥിയെന്ന നിയിലാണ് ഇക്കാര്യം ഓർത്തുവെച്ച് അയച്ച് കൊടുത്തത്. ആ പറയുന്നതാണ് ശരിയെങ്കില്‍ അതിജീവിതയെ ആക്രമിക്കേണ്ട കാര്യമില്ല. ഇക്കാര്യങ്ങള്‍ കൂടി വന്നിട്ടുണ്ടെങ്കില്‍ കൂറേക്കൂടി നന്നാവുമായിരുന്നു എന്നാണ് കരുതെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഈശ്വർ പറയുന്നു.

മധുരമില്ലെങ്കിലും ഡ്രാഗണ്‍ ഫ്രൂട്ട് വിട്ട് കളയരുതെ: നിങ്ങള്‍ക്ക് നല്‍കും 'അടിമുടി' ഗുണങ്ങള്‍

എല്ലാവരുടെ ഭാഗവും പരിഗണിക്കപ്പെട്ടു

എല്ലാവരുടെ ഭാഗവും പരിഗണിക്കപ്പെട്ടു എന്നുള്ളതില്‍ ഇവിടെ ആർക്കും തർക്കം ഉണ്ടാവില്ല. ഏറ്റവും പ്രഗല്‍ഭരായ അഭിഭാഷകരെ തന്നെ അതിജീവിതയും കൊണ്ടുവന്നു. നിയമപരമായ ഉപദേശങ്ങളും മികച്ച രീതിയില്‍ തന്നെ ഇരുവർക്കും കിട്ടിയിട്ടുണ്ട്. നടപടിക്രമങ്ങളുടെ കാര്യത്തില്‍ എതിർ അഭിപ്രായം ഉണ്ടായിരുന്നവർ പോലും ഇപ്പോള്‍ അങ്ങനെ പറയുന്നു.

നിയമപരമായ ബാധ്യതകളെല്ലാം മറികടന്ന്

നിയമപരമായ ബാധ്യതകളെല്ലാം മറികടന്ന് ജഡ്ജിയെ വിമർശിക്കുകയും വളഞ്ഞ വഴി കുറ്റപ്പെടുത്തുകയും ചെയ്ത് അഭിഭാഷകർ വരെ ഇവിടെയുണ്ട്. എന്നാല്‍ ഇപ്പോള്‍ നടപടി ക്രമങ്ങള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു. വിധിയെന്താവും എന്ന് അറിയാന്‍ നമ്മള്‍ കാത്തിരിക്കാനെ സാധിക്കുകയുള്ളു. അതുവരേയുള്ള കാര്യങ്ങള്‍ നല്ലരീതിയില്‍ പോകുന്നുണ്ടെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+