• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചത് പിടി തോമസ്, സുനിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി'; റെജി ലൂക്കോസ്

Google Oneindia Malayalam News

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം തുടക്കത്തില്‍ തന്നെ അട്ടിമറിച്ചത് അന്തരിച്ച കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസായിരുന്നുവെന്ന ആരോപണവുമായി ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ്. പിടി തോമസിന്റെ ഇടപെടലിലൂടെ വിഷയം പൊലീസിനെ അറിയിക്കാന്‍ വൈകിയെന്നും ഇതുവഴി പള്‍സർ സുനിക്ക് രക്ഷപ്പെടാന്‍ സാഹചര്യം ഒരുക്കിയെന്നുമാണ് മീഡിയാവണ്‍ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് റെജി ലൂക്കോസ് അവകാശപ്പെടുന്നത്.

ഇതാണ് എന്റെ സിഗരറ്റ്: ഇത് അനശ്വര രാജന്‍ സ്റ്റൈല്‍, വൈറലായി ചിത്രങ്ങള്‍

അതേസമയം അദ്ദേഹത്തിന്റെ ഈ വാദത്തിനെതിരെ ശക്തമായ എതിർപ്പുമായി കോണ്‍ഗ്രസ് പ്രതിനിധിയായി ചർച്ചയില്‍ പങ്കെടുത്ത മുന്‍ എം എല്‍ എ വിപി സജീന്ദ്രനും രംഗത്ത് എത്തുന്നുണ്ട്.

cmsvideo
  നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി

  'പരമാവധി ശ്രമിച്ചു, ഒന്നും നടക്കാതെ വന്നപ്പോഴാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്': ബിന്ദു കൃഷ്ണ'പരമാവധി ശ്രമിച്ചു, ഒന്നും നടക്കാതെ വന്നപ്പോഴാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്': ബിന്ദു കൃഷ്ണ

  നടി പീഡിക്കപ്പെട്ട സംഭവത്തിന് ശേഷം പാതിരാത്രിക്ക്

  നടി പീഡിക്കപ്പെട്ട സംഭവത്തിന് ശേഷം പാതിരാത്രിക്ക് പള്‍സർ സുനി ആ നടിയുമായി നേരെ എത്തിയത് കാക്കാനാടുള്ള ഒരു നിർമ്മാതാവും നടനുമായ വ്യക്തിയുടെ വീട്ടിലേക്കാണ്. എന്നെ ഇയാള്‍ ഉപദ്രവിച്ചെന്നും പൊലീസിനെ വിളിക്കണമെന്നും പറഞ്ഞിട്ടും ആ യാതനകള്‍ പരിഗണിക്കാതെ പനമ്പിള്ളി നഗറിലുള്ള മറ്റൊരു നിർമ്മാതാവിനെ വിളിക്കുകയാണ് ആ നടന്‍ ചെയ്തത്. അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. ഒരുപക്ഷെ സുരക്ഷയുടെ പേരിലായിരിക്കും അദ്ദേഹം വിളിച്ചതെന്നും റെജി ലൂക്കോസ് പറയുന്നു

  ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍

  പിടി തോമസിന്റെ വീട്ടില്‍

  അതിന് ശേഷം ഈ നിർമ്മാതാവ് നേരെ വണ്ടിയോടിച്ച് പാതിരാത്രിക്ക് പിടി തോമസിന്റെ വീട്ടില്‍ പോയി അദ്ദേഹത്തേയും കൂട്ടി ഏകദേശം 40 മിനുട്ടിന് ശേഷമാണ് നടിയുടെ അടുത്തേക്ക് എത്തുന്നത്. ഈ നിമിഷം മുഴുവനും പൊലീസിനെ വിളിക്കണമെന്ന് പറഞ്ഞ് പെണ്‍കുട്ടികാല് പിടിക്കുന്നുണ്ട്. വിളിച്ചാല്‍ രണ്ട് നിമിഷം കൊണ്ട് പൊലീസ് അവിടെ എത്തും. എന്നാല്‍ അങ്ങനെ ഒരു നീക്കം ഉണ്ടായില്ല. അവിടെ എത്തിയ പിടി തോമസും നിർമ്മാതാവും എന്താണ് ചെയ്തത് എന്നതും നോക്കണം. അവർ ആദ്യം ചെയ്തത് പള്‍സർ സുനിയെയാണ് വിളിക്കുന്നത്. ആ സമയം കൊണ്ട് പള്‍സർ സുനി രക്ഷപ്പെട്ടിരുന്നു.

   സുനിയെ ഫോണില്‍ കിട്ടിയപ്പോള്‍ നീ എവിടെയാടാ

  സുനിയെ ഫോണില്‍ കിട്ടിയപ്പോള്‍ നീ എവിടെയാടാ എന്ന് ചോദിക്കുകയും ഈ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു. ഇതിലൂടെ പള്‍സർ സുനിക്ക് രക്ഷപ്പെടാന്‍ പഴുത് ഉണ്ടാക്കിക്കൊടുക്കയും ചെയ്യുകയാണ്. ഇതിന് ശേഷം നേരെ തിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥരെയാണ് വിളിക്കുന്നത്, അപ്പോഴൊന്നും എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണറയെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്കോ വിളിക്കുന്നില്ല. അപ്പോള്‍ അട്ടിമറിക്ക് ആദ്യം മുതല്‍ കൂട്ട് നിന്നത് ഈ കോണ്‍ഗ്രസ് നേതാക്കന്‍മാരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു

  ഇതൊക്കെ ചരിത്ര സത്യങ്ങളാണ്

  ഇതൊക്കെ ചരിത്ര സത്യങ്ങളാണ്. പിടി തോമസ് ഏത് തരത്തിലാണ് ആ പെണ്‍ക്കുട്ടിക്കൊപ്പം നില്‍ക്കുന്നത്. അതിജീവിതയ്ക്ക് ഒപ്പമാണ് കോണ്‍ഗ്രസ് എന്ന് അറിയിക്കാനുള്ള ശ്രമമാണ് ഈ ചർച്ചയിലൂടെ നടക്കുന്നത്. പിടി തോമസും നിർമ്മാതാവും പള്‍സർ സുനിയെ വിളിച്ചതിന് ശേഷമാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. ഇതൊക്കെ വ്യക്തമായ കാര്യങ്ങളാണ്.

  പച്ചക്കള്ളങ്ങള്‍ പറഞ്ഞുകൊണ്ട് പിടി തോമസിനെ മഹാനാക്കി

  പച്ചക്കള്ളങ്ങള്‍ പറഞ്ഞുകൊണ്ട് പിടി തോമസിനെ മഹാനാക്കി തൃക്കാക്കരിയിലെ വോട്ടർമാരുടെ വോട്ട് തേടാന്‍ ശ്രമിച്ചാല്‍ അവിടെ ഇത് കേള്‍ക്കുന്നവർ മണ്ടന്‍മാരല്ല. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനല്ലായിരുന്നെങ്കില്‍ ഈ നടന്‍ അകത്ത് പോവില്ലായിരുന്നു. മൂന്ന് മാസത്തോളം അദ്ദേഹത്തെ ജയിലില്‍ അടച്ചു. കോണ്‍ഗ്രസായിരുന്നു അധികാരത്തിലെങ്കില്‍ ആ നടന്റെ പേര് പോലും പുറത്ത് വരില്ലായിരുന്നുവെന്നും റെജി ലൂക്കോസ് അഭിപ്രായപ്പെടുന്നു.

  പിടി തോമസ് ഇല്ലായിരുന്നെങ്കില്‍ പിണറായി വിജയന്‍

  അതേസമയം, പിടി തോമസ് ഇല്ലായിരുന്നെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന ഈ കേരളത്തില്‍ ആ കേസ് തേച്ച് മാച്ച് കളഞ്ഞേനെയെന്നാണ് കോണ്‍ഗ്രസ് പ്രതിനിധി വിപി സജീന്ദ്രന്‍ പ്രതികരിച്ചത്. അത്രമാത്രം സ്വാധീനം ഈ കേസില്‍ ഉണ്ടായിരുന്നുവെന്നുള്ളതാണ് എനിക്ക് വ്യക്തിപരമായി അറിയാന്‍ കഴിയുന്ന കാര്യം. പിടി തോമസിനോടൊപ്പം കൂടുതല്‍ യാത്ര ചെയ്തിരുന്നയാളാണ് ഞാന്‍. ഈ കേസിന് പിന്നിലെ യഥാർത്ഥ കക്ഷികള്‍ പല രീതിയില്‍ അദ്ദേഹത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചത് അറിയാന്‍ സാധിക്കും. ആ പല സ്വാധീനങ്ങളിലും വഴങ്ങാതെ പിടി തോമസ് അദ്ദേഹത്തിന്റെ ശക്തമായ നിലപാടിലുറച്ച് നിന്നത് കൊണ്ടാണ് ഇപ്പോഴത്തെ ഈ അവസ്ഥയെങ്കിലും വന്ന് ചേർന്നിരിക്കുന്നതെന്നും വിപി സജീന്ദ്രന്‍ വ്യക്തമാക്കുന്നു.

  English summary
  Dileep actress case: Reji Lucas says PT Thomas sabotaged the actress attack case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X