Get Updates
Get notified of breaking news, exclusive insights, and must-see stories!

സായ് ശങ്കറിനെതിരെ ഞെട്ടിക്കുന്ന വിവരം: ബൈജു പൗലോസിനെ തോക്കുമായി പിന്തുടർന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗുഡാലോചന കേസിലും ഐടി വിദഗ്ധനായ സായ് ശങ്കറെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് അന്വേഷണ സംഘം. ദിലീപിന്റെ ഫോണില്‍ നിന്നുള്ള നിർണ്ണായക രേഖകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഈ നീക്കം. ഇയാള്‍ക്കെതിരായി ഉയർന്ന് വരുന്ന മറ്റ് പരാതികളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം.പൗലോസിനെ സായ്ശങ്കർ 2 തവണ തോക്കുമായി പിന്തുടർന്നുവെന്ന സൂചനയും പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ കോഴിക്കോട്

കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ കോഴിക്കോട് സന്ദർശിച്ചപ്പോഴും മറ്റൊരിക്കല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴുമായിരുന്നു ബൈജു പൌലോസിനെ സായ് ശങ്കർ പിന്തുടർന്നതെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഇതേ ദിവസം തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന്‍ സായ് ശങ്കറെ ഫോണില്‍ തുടർച്ചയായി ബന്ധപ്പെട്ടതിന്റേയും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സായ് ശങ്കർ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ

സായ് ശങ്കർ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ മറ്റൊരു പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഐടി വിദഗ്ധനായ സായി ശങ്കർ തന്റെ ബിസിനസ് വിപുലീകരിക്കുന്നത് വേണ്ട് കോഴിക്കോട് സ്വദേശിയായ മിന്‍ഹാജില്‍ നിന്നും 45 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുക്കാന്‍ തയ്യാറായില്ല. മാത്രവുമല്ല, നിർബന്ധിച്ചപ്പോള്‍ വീഡിയോ കോള്‍ വിളിച്ച് കൈത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് ലഭിച്ചിട്ടുണ്ട്.

മിൽഹജിന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസ്

മിൽഹജിന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ മേല്‍വിലാസത്തിലായിരുന്നു ഇദ്ദേഹത്തില്‍ നിന്നും സായ് ശങ്കർ പണം വാങ്ങിയത്. ചെന്നൈ വിമാനത്താവളത്തിലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥൻ തന്റെ അടുത്ത സുഹൃത്താണെന്നും ഡി ആർ ഐ പിടികൂടുന്ന സാധനങ്ങള്‍ സ്വാകാര്യ ലേലത്തിലൂടെ സ്വന്തമാക്കാന്‍ കഴിയുമെന്നുമായിരുന്നു സായ് ശങ്കർ മില്‍ഹാജിനെ പറഞ്ഞ് ബോധിപ്പിച്ചത്.

ദിലീപ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍

നേരത്തെ പല തട്ടിപ്പ് കേസുകളിലും പ്രതിയായിട്ടുള്ള സായ് ശങ്കറെ അദ്യമായി അറസ്റ്റ് ചെയ്തതും ബൈജു പൌലോസായിരുന്നു. 2015 ല്‍ ഒരു ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട് അന്ന് തൃപ്പൂണിത്തുറ ഇന്‍സ്പെക്ടറായിരുന്ന ബൈജു പൌലോസ് സായ് ശങ്കറേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ആ കേസിലും സായി ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം കൂടി മുതലാക്കി ആയിരുന്നു തട്ടിപ്പ് നടന്നത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പ്രതികളുണ്ടായിരുന്ന കേസിലെ രണ്ടാംപ്രതിയായിരുന്നു സായ് ശങ്കർ. നാർക്കോട്ടിക് ഉഗ്യോഗസ്ഥന്‍ ചമഞ്ഞ് ഹണിട്രാപ്പില്‍ പെടുത്തുകയായിരുന്നു. ആ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാൻ ഇരിക്കെയാണ് ദിലീപ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്

ബൈജു പൗലോസിനോടുള്ള വൈരാഗ്യത്തെക്കുറിച്ചറിയാവുന്ന

ബൈജു പൗലോസിനോടുള്ള വൈരാഗ്യത്തെക്കുറിച്ചറിയാവുന്ന പ്രതിഭാഗം അഭിഭാഷകനാണു ദിലീപിനെ സഹായിക്കാൻ സായ്ശങ്കറെ പരിചയപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പല തവണ ദിലീപിന്റെ ഫോണിൽ നിന്നു സായ്ശങ്കറിനെ തിരിച്ചു വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനായി വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകളും തോക്കുകളും സായ്ശങ്കറും കൂട്ടാളിയും ഉപയോഗിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.

കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കർ

കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കർ തെളിവുകള്‍ നശിപ്പിച്ചതെന്ന കണ്ടെത്താലാണ് കേസില്‍ നിർണ്ണായകമായത്യ 2022 ജനുവരി 29 മുതല്‍ 31 വരേയുള്ള തിയ്യതികളിലായിരുന്നു ഇത്. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയായിരുന്നു ഇത്. തെളിവുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കർ ഉപയോഗിച്ചത് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ആണെന്ന് പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+