• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കാവ്യയുടെ ബ്രദറിനേയും വൈഫിനേയും ഞാന്‍ അവിടെ കണ്ടിട്ടുണ്ട്'; പുനരാവിഷ്‌കരിച്ച 9 വീഡിയോകളുണ്ടെന്ന് സായ് ശങ്കര്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ഫോണിലെ ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ചത് അഭിഭാഷകന്‍ രാമന്‍ പിള്ളയുടെ ഓഫീസിലെ വൈഫൈ ഉപയോഗിച്ചാണ് എന്ന വാദം വാസ്തവ വിരുദ്ധമാണെന്ന് സൈബര്‍ വിദഗ്ദനും കേസിലെ മാപ്പ് സാക്ഷിയുമായ സായ് ശങ്കര്‍. രാമന്‍പിള്ളയുട ഓഫീസില്‍ താന്‍ പോയ സമയത്ത് നടി കാവ്യമാധവന്റെ സഹോദരനും ഭാര്യയും ഉണ്ടായിരുന്നു എന്നും സായ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ച് താന്‍ ദൃശ്യങ്ങളില്‍ കൃത്രിമം ചെയ്തിട്ടില്ലെന്നും മറ്റാരെങ്കിലും നടത്തിയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും സായ് ശങ്കര്‍ പറഞ്ഞു. താന്‍ ഫോണ്‍ ടാംപര്‍ ചെയ്തത് ഹോട്ടല്‍ ഹയാത്തില്‍ വെച്ചാണെന്നും സായ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ദിലീപും സംഘവും പുനരാവിഷ്‌കരിച്ച വീഡിയോകള്‍ താന്‍ നീക്കം ചെയ്തവയില്‍ ഉണ്ടായിരുന്നെന്നും അതില്‍ മൂന്നാ നാലോ എണ്ണം റിക്കവര്‍ ചെയ്യാനായിട്ടുണ്ടെന്നും സായ് ശങ്കര്‍ വ്യക്തമാക്കി. സായ് ശങ്കര്‍ റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞതില്‍ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്...

തടിച്ച പെണ്‍കുട്ടികളെ നോക്കിവെക്കും,ദേഹത്ത് വെള്ളമൊഴിച്ചും സ്പര്‍ശിച്ചും ഉപദ്രവം;ശശികുമാറിനെതിരേ ഗുരുതര ആരോപണംതടിച്ച പെണ്‍കുട്ടികളെ നോക്കിവെക്കും,ദേഹത്ത് വെള്ളമൊഴിച്ചും സ്പര്‍ശിച്ചും ഉപദ്രവം;ശശികുമാറിനെതിരേ ഗുരുതര ആരോപണം

1

രാമന്‍ പിള്ളയുടെ ഓഫീസിലെ വൈഫൈ ഉപയോഗിച്ചാണ് ടാംപര്‍ ചെയ്തത് എന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണ്. ഞാന്‍ എക്സാമിന്‍ ചെയ്ത രണ്ട് മൊബൈല്‍ ഫോണുകള്‍ ഞാന്‍ തിരിച്ചുകൊണ്ടു കൊടുക്കുന്നത് ഒരു 11.15- 11.30 ടൈമിലാണ്. ഇവര്‍ ബോംബെയില്‍ നിന്നും എത്തുന്നത് 10 മണി എന്ന് പറഞ്ഞു. പിന്നീട് വൈകുന്നു. കലൂര്‍ പള്ളിയുടെ അവിടെ വണ്ടി പാര്‍ക്ക് ചെയ്ത്, ഇവര്‍ വരാന്‍ കാത്തിരിക്കുന്നു. ഇവര്‍ എത്തിയ ശേഷമാണ് വിളിക്കുന്നത്. ഞാന്‍ ഇവര്‍കക്ക്11.30 സമയത്താണ് ഫോണ്‍ കൊണ്ടുകൊടുക്കുന്നത്. തിങ്കളാഴ്ച ഫോണ്‍ ഹാജരാക്കാന്‍ പറയുന്നു, അതിന്റെ തലേദിവസമാണ് കൊണ്ടുകൊടുക്കുന്നത്.

2

എനിക്ക് തോന്നുന്നു മുപ്പതാം തീയതി രാത്രിയാണിത്. ഫോണ്‍ കൊണ്ടുകൊടുക്കുന്നു. അന്ന് ഇദ്ദേഹത്തിന്റെ രണ്ട് ഫോണിലും സിമ്മില്ല. സിം ഊരിയിരിക്കുന്ന അവസ്ഥയില്‍, ഐ ഫോണ്‍ യൂസ് ചെയ്യുന്നവര്‍ക്കറിയാം മൊബൈല്‍ ഡാറ്റയും ബ്ലൂ ടൂത്തും വൈഫൈയും ഓണായി കിടക്കുകയായിരുന്നു. ഈ ഫോണ്‍ രാമന്‍പിള്ള സാറിന്റെ ഓഫീസില്‍ എത്തുമ്പോള്‍ ഇത് നോണ്‍ നെറ്റ് വര്‍ക്ക് ആണ്. ആ നെറ്റ് വര്‍ക്കില്‍ നേരത്തെ ലോഗിന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഐ ഫോണ്‍, നോണ്‍ നെറ്റ് വര്‍ക്കിലേക്ക് കയറി കണക്ടഡാവുകയാണ് ചെയ്തത്. ഇത് മനസ്സിലാക്കിയ ഫിലിപ്പ് സാര്‍ അപ്പോള്‍ തന്നെ വൈഫൈ ഓഫാക്കാന്‍ എന്റെ കയ്യില്‍ തരുകയാണ്. അപ്പോള്‍ തന്നെ വൈഫൈ ഓഫ് ചെയ്യുകയാണ്.

3

ഒരു 15 സെക്കന്റില്‍ കുറവ് സമയത്താണ് ഇതൊക്കെ നടക്കുന്നത്. ഓഫീസില്‍ വെച്ച് ഞാന്‍ ടാംപര്‍ ചെയ്തിട്ടില്ല. ഞാന്‍ ഹയാത്തില്‍ ആയിരുന്നു ഇരുന്നത്. ഹയാത്തില്‍ വെച്ചായിരുന്നു അവര്‍ തന്ന ചെക്കലിസ്റ്റ് പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്തത്. ഓഫീസില്‍ വെച്ച് ഞാന്‍ കൃത്രിമം നടത്തിയിട്ടില്ല. മറ്റാരെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഈ ഫോണ്‍ ഞാന്‍ കൊടുത്ത ശേഷം പിറ്റേന്ന് ഹാജരാക്കാന്‍ വേണ്ടി ഇവര്‍ ബോക്സിലേക്ക് എടുത്ത് വെക്കുകയായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് രാമന്‍പിള്ള അസോസിയേറ്റ്സിലേക്ക് കണക്ടഡായി എന്ന് പറയുന്നത് കുറച്ച് സെക്കന്‍ഡ്സിലേക്ക് മാത്രമേയുള്ളൂ. ഫോറന്‍സിക് റിപ്പോര്‍ട്ട് നോക്കിയാല്‍ അത് മനസ്സിലാകും.

4

ഫിലിപ്പ് സാറും സുജേഷ് സാറും മുംബൈയിലേക്ക് പോകുന്നു എന്നാണ് എന്നോട് പറഞ്ഞത്. എന്നോട് അതിന് ശേഷം ശ്രീജിത്ത് സാര്‍ പറഞ്ഞു നാല് പേര് പോയി. രണ്ട് വനിത അഭിഭാഷകരും ഇവര്‍ രണ്ടുപേരുമാണ് പോയത് എന്നാണ് പറഞ്ഞത്. എയര്‍പോര്‍ട്ടില്‍വെച്ചിട്ടും മറ്റുമുള്ള ക്യാമറ വിഷ്വല്‍സ് അവര്‍ എടുത്തിട്ടുണ്ട്. അപ്പോഴാണ് അവര്‍ പറയുന്നത് നാല് പേര് പോയിട്ടുണ്ടെന്ന്. എന്നോട് രണ്ട് പേരാണ് പോയത് എന്നാണ് പറഞ്ഞിരുന്നത്. ഇവര്‍ പോകുന്നത് മുതല്‍ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. ബോംബെയിലാണെന്ന് അറിയാവുന്ന പൊലീസുകാര്‍ കൗണ്‍സിലിനെ ഒരു റഡാറിന് കീഴില്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു.

5

അവിടെ കൊടുത്തിരുന്ന ഫോണുകള്‍ തിരിച്ചുവാങ്ങാനാണ് ഇവര്‍ പോകുന്നത്. നാല് ഡിവൈസുകള്‍ അവിടെ നിന്ന് എടുക്കാനുണ്ടായിരുന്നു എന്നാണ് ശ്രീജിത്ത് സാര്‍ ഞാന്‍ കീഴടങ്ങിയ സമയത്ത് പറഞ്ഞത്. അത് ഒരോരുത്തരായി ചെക്ക് ചെയ്യുന്നതിനായി വേണ്ടിയാണ് നാല് പേര്‍ പോയത് എന്നാണ് പറഞ്ഞത്. പക്ഷെ ഫോറന്‍സിക് റിപ്പോര്‍ട്ട് നോക്കുമ്പോള്‍ അതിനകത്ത് ഒന്നുമുണ്ടായിരുന്നില്ല. അതില്‍ നോര്‍മല്‍ ഡിലീറ്റിംഗ് ആണ് നടന്നിരിക്കുന്നത്. അതുകൊണ്ടാണ് ഇവിടെ നിന്ന് പെട്ടെന്ന് റിക്കവര്‍ ചെയ്യാന്‍ പറ്റിയത്. ഞാന്‍ അത് ഓവര്‍പ്ലേ ചെയ്ത് പോന്നു. ഏകദേശം 99 ശതമാനം ചാറ്റുകളും റിക്കവര്‍ ചെയ്തിരുന്നു.

6

രാമന്‍പിള്ള സാറിന്റെ ഓഫീസിലിരിക്കുന്ന സമയത്ത് കാവ്യ മാധവന്റെ ബ്രദറിനേയും അദ്ദേഹത്തിന്റെ വൈഫിനേയും ഞാന്‍ അവിടെ കണ്ടിട്ടുണ്ട്. റിയയേയും മിഥുനേയും. അവരെ ഞാനവിടെ കണ്ടിട്ടുണ്ട്. അല്ലാതെ വേറെ ആരെയും ഞാന്‍ അവിടെ കണ്ടിട്ടില്ല. റിയയും മിഥുനും സാറിന്റെ ക്യാബിനിലുണ്ടായിരുന്നു. സാര്‍ എന്തൊക്കയോ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. അല്ലാതെ എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ പൊസിഷന്‍വെച്ചിട്ട് ചോദിക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ ഇറങ്ങാണ് എന്ന് പറയാന്‍ വേണ്ടി ചെന്നപ്പോഴാണ് അവരെ കണ്ടത്. പുറത്തിറങ്ങിയപ്പോള്‍ സുജേഷാണ് പറഞ്ഞത് അത് കാവ്യയുടെ ബ്രദറും വൈഫുമാണ്.

7

അവര്‍ ഓസ്‌ട്രേലിയയിലേക്ക് പോകുകയാണ്, അതിന് മുന്‍പ് അവരുടെ കേസ് വിളിപ്പിച്ച് ചേര്‍ക്കണം അങ്ങനെ എന്തോ ഒരു കാര്യമാണ് സുജേഷ് പറഞ്ഞത്. റീകണ്‍സ്ട്രക്ട് ചെയ്ത വീഡിയോകള്‍ എല്ലാം ഞാന്‍ കണ്ട ചെക് ലിസ്റ്റില്‍ ഉണ്ടായിരുന്നതാണ്. അതില്‍ നിന്ന് ഞാന്‍ റിമൂവ് ചെയ്തതുമാണ്. ഒമ്പത് ക്ലിപ്പോ മറ്റോ ഉണ്ടാവണം. അത് നീക്കം ചെയ്ത് അതിന് മുകളിലേക്ക് മറ്റ് ഡാറ്റ ഓവര്‍ റൈറ്റ് ചെയ്യുകയായിരുന്നു. അത് ഇത്തവണ ഞങ്ങള്‍ അത് റിക്കവര്‍ ചെയ്തിരുന്നു. എന്നാല്‍ ഒമ്പത് ക്ലിപ്പുകളില്‍ കുറച്ച് ക്ലിപ്പുകളേ പൊലീസുകാര്‍ക്ക് കിട്ടിയിട്ടുള്ളൂ. മൂന്നോ നാലോ ക്ലിപ്പുകളേ അതില്‍ റിക്കവര്‍ ചെയ്ത് കൊടുക്കാന്‍ സാധിച്ചുള്ളൂ.

8

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇരുന്നിരുന്ന ജഡ്ജി ഓഫ് അവേഴ്സിലാണ് ആക്സസ് ചെയ്തത് എന്നാണ് അറിഞ്ഞത്. ഇവരുടെ വക്കീലന്മാര്‍ പറഞ്ഞ് അറിഞ്ഞതും അതു തന്നെയാണ്. അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താത്പര്യമായിരിക്കുമല്ലോ അത്, ജഡ്ജ് ടു ജഡ്ജ് ആണല്ലോ കളികള്‍ എല്ലാം. കണ്ടാലൊന്നും ഹാഷ് വാല്യൂ മാറില്ല. കോടതിയില്‍ നടക്കുന്നത് വളരെ ഫണ്ണി ആയിട്ടുള്ള കാര്യമാണ്. ആര്‍ക്കോ വേണ്ടി മരണം മുന്നില്‍ കണ്ടുനില്‍ക്കുക, ഒളിവില്‍ നില്‍ക്കുക. വളരെ ചെറിയ ക്രൈമായിരുന്നെങ്കിലും അതിന് പിന്നീടുള്ള ദിവസങ്ങളിലാണ് എത്രത്തോളം വ്യാപ്തി ഉള്ളതാണ് എന്ന് തിരിച്ചറിഞ്ഞത്. എഫ് എസ് എല്ലിലേക്ക് കൊടുക്കാതിരിക്കാന്‍ സൈലന്റ് നിര്‍ദേശം ജഡ്ജി കൊടുത്തിട്ടുണ്ടാകും.

ജീന്‍സും ടോപ്പും പാന്റുമണിഞ്ഞ് എന്ന് പാടേണ്ടി വരോ...; മിയയുടെ വൈറല്‍ ചിത്രങ്ങള്‍

cmsvideo
  ദൃശ്യങ്ങൾ കണ്ട മഞ്ജു ഫോൺ പുഴയിലെറിഞ്ഞു ; മൊഴി
  English summary
  Dileep Actress Case: Sai Shankar says he saw Kavya Madhavans brother and wife at Raman Pillas office
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X