കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് വീണ്ടും തിരിച്ചടി; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കനത്ത തിരിച്ചടി. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. മെമ്മറി കാര്‍ഡ് വീണ്ടും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കേണ്ടതില്ല എന്നായിരുന്നു വിചാരണ കോടതി ഉത്തരവ്.

എന്നാല്‍ ഇതിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ട് എന്നും ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്ന് പരിശോധിക്കണം എന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

ഈ സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധന വേണം എന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിചാരണ കോടതി ഈ ആവശ്യം തള്ളിയിരുന്നു. കാരണം കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന ദൃശ്യങ്ങളാണ്. അതുകൊണ്ട് തന്നെ അത് പരിശോധിക്കേണ്ട കാര്യമില്ല എന്നാണ് വിചാരണ കോടതി നിലപാട് എടുത്തത്. അത് ചോര്‍ന്നോ എന്ന് പരിശോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്.

2

മറ്റൊരു അന്വേഷണത്തിന്റെ കാര്യമില്ല എന്നാണ് വിചാരണ കോടതി പറഞ്ഞത്. എന്നാല്‍ ഇത് ചോദ്യം ചെയ്താണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് അനുവദിച്ചാണ് ഹൈക്കോടതി പരിശോധനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. പരിശോധനയ്ക്ക് അധിക സമയം വേണ്ട എന്നും മൂന്ന് ദിവസം മതിയാകും എന്നുമാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞ പ്രധാനപ്പെട്ട കാര്യം.

3

മൂന്ന് ദിവസം കൊണ്ട് തന്നെ പരിശോധന നടത്തി റിസല്‍ട്ട് കൊണ്ടുവരാന്‍ കഴിയും എന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ വിചാരണ കോടതിയില്‍ ഉള്ള രേഖകള്‍ സ്‌റ്റേറ്റ് ഫോറന്‍സിക് ലാബിലേക്ക് അയക്കണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പരിശോധിക്കുക മാത്രമല്ല സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കണം എന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്.

4

അതേസമയം വിചാരണ നീട്ടാനുള്ള ഗൂഢതന്ത്രമാണ് ഇത്തരം ആവശ്യങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ അധിക സമയം ആവശ്യമില്ലെന്ന പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിക്കുകയായിരുന്നു ഹൈക്കോടതി. ഏഴ് ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുദ്രവെച്ച കവറിലാണ് സമര്‍പ്പിക്കേണ്ടത് എന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

5


വിചാരണയും അന്വേഷണവും നീട്ടി കൊണ്ടുപോകാന്‍ ഇടവരരുത് എന്ന നിര്‍ദേശവും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. സംസ്ഥാന ഫോറന്‍സിക് ലാബില്‍ ദൃശ്യങ്ങള്‍ പരിശോധിക്കണം എന്നതായിരുന്നു അന്വേഷണ സംഘം ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മെമ്മറി കാര്‍ഡ് സംസ്ഥാന ലാബില്‍ പരിശോധിക്കുന്നതില്‍ വിശ്വാസമില്ല എന്നും ചണ്ഡീഗഡിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കണം എന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

6

ആദ്യം ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത് എങ്കിലും പിന്നീട് കേന്ദ്രലാബില്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് അയക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് ദിലീപ് വീണ്ടും രംഗത്തെത്തിയത്.

7

നേരത്തേ വാദത്തിനിടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ സംബന്ധിച്ച് ഫോറന്‍സിക് ലാബ് അസി. ഡയറക്ടര്‍ ദീപയോട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ദൃശ്യങ്ങളുടെ മൊത്തം ഹാഷ് വാല്യു മാറിയിട്ടണ്ട് എന്നുംദൃശ്യങ്ങള്‍ ആരോ കണ്ടിരിക്കാന്‍ സാധ്യത ഉണ്ട് എന്നുമാണ് അവര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ വീഡിയോയുടെ മൊത്തം ഹാഷ് വാല്യു മാറിയിട്ടില്ലെന്നും ദൃശ്യങ്ങള്‍ കോപ്പി ചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു.

പ്രതിപക്ഷ സ്ഥാനം എന്‍സിപിയ്ക്ക്, പ്രതിപക്ഷ നേതാവായി അജിത് പവാര്‍; മുന്നിലുള്ളത് വെല്ലുവിളികള്‍ മാത്രംപ്രതിപക്ഷ സ്ഥാനം എന്‍സിപിയ്ക്ക്, പ്രതിപക്ഷ നേതാവായി അജിത് പവാര്‍; മുന്നിലുള്ളത് വെല്ലുവിളികള്‍ മാത്രം

Recommended Video

cmsvideo
ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു

English summary
Dileep Actress case: setback for dileep, memory card will re examine says high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X