കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിന് അതുകൊണ്ട് എന്ത് കാര്യമാണ്?..കാവ്യയും മാഡവുമൊന്നും ഇപ്പോൾ ആർക്കും വേണ്ടേ';രാഹുൽ

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ
ചോർന്നുവെന്നൊരു പരിശോധന ഫലം അല്ല കേസിൽ വന്നിരിക്കുന്നതെന്ന് രാഹുൽ ഈശ്വർ. ദൃശ്യങ്ങളുടെ പേര് മാറ്റിയാൽ പോലും മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വരും. മൂന്ന് തവണ ഹാഷ് വാല്യു മാറി എന്നത് കൂടുതൽ അന്വേഷണത്തിൽ വെളിപ്പെടേണ്ട കാര്യമാണ്. എന്നാൽ പ്രോസിക്യൂഷന്റെ ഇപ്പോഴത്തെ തന്ത്രം കേസ് നീട്ടിക്കൊണ്ടുപോകുക മാത്രമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.രാഹുലിന്റെ വാക്കുകളിലേക്ക്

മീനാക്ഷി ദിലീപിനൊപ്പം..വൈറലായി വീഡിയോ..ആരാധകർക്കറിയേണ്ടത് ഇതാണ്

1

'ദൃശ്യങ്ങൾ ചോർന്നതായി ലഭ്യമായ വിവരങ്ങളിൽ എവിടേയും ഇല്ല. കോടതിയുടെ പരിഗണനയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നാണ് എഫ്എസ്എൽ പരിശോധന ഫലം. ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കുന്ന പരിപാടിയാണ് നടക്കുന്നത്. മൂന്ന് കോടതികളിൽ നിന്നും ഹാഷ് വാല്യു മാറിയെന്നതിന് വലിയ പ്രധാന്യമൊന്നും ഇല്ല. വെറും സാങ്കേതികമായ കാര്യം മാത്രമാണ് ഹാഷ് വാല്യു മാറ്റം. ഫയൽസിന്റെ ഹാഷ് വാല്യു മാറിയിട്ടില്ല'.

2

'ദൃശ്യങ്ങൾ ചോർന്നിട്ടില്ലെന്ന് ഹൈക്കോടതി പോലും അതിജീവിതയ്ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്. ബാലചന്ദ്രകുമാർ പറഞ്ഞത് ദിലീപിന്റെ കൈയ്യിൽ ആദ്യമേ ദൃശ്യങ്ങൾ ഉണ്ടെന്നാണ്. പിന്നെ ഇത് കൊണ്ട് ദിലീപിന് എന്ത് കാര്യമാണ്.ഓരോ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേസ് വീണ്ടും നീട്ടി കൊണ്ടുപോകാനുള്ള തന്ത്രം മാത്രമാണ് പ്രോസിക്യൂഷൻ നടത്തുന്നത്'.

3

'ഒരു പക്ഷേ കോടതിയിൽ നിന്നും സമയം നീട്ടികിട്ടുമായിരിക്കും. ഇത് നീണ്ട് പോയി അവസാനം സുകുമാരക്കുറിപ്പിന്റെ കേസ് പോലെ ആയിരിക്കും. സത്യം ജയിക്കണം. ഗണപതികല്യാണം പോലെ കേസ് നീണ്ട് പോകുന്ന സാഹചര്യം ഉണ്ടാകരുത്.കേസിൽ എന്തായി 'മാഡം'കാവ്യയുടെ കാര്യം. കാവ്യയേയും അവരുടെ അമ്മയേയും അറസ്റ്റ് ചെയ്യുമെന്നൊക്കെയായിരുന്നു വാർത്തകൾ. ഇപ്പോൾ കാവ്യ മാധവനെ ആർക്കും വേണ്ടേ?
മലപ്പുറത്ത് കൊണ്ടുകൊടുത്ത 50 ലക്ഷം എവിടെ? ഗോൾചനെവിടെ? ദാവൂദ് ഇബ്രാഹിം എവിടെ? വിദേശത്ത് 'ഉണ്ടത്രേ'എന്ന് പറയുന്ന ദൃശ്യങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടേ?'.

4


'ദൃശ്യങ്ങൾ ചോർന്നുവെന്നൊരു പരിശോധന ഫലം വന്നിട്ടില്ല. ദൃശ്യങ്ങളുടെ പേര് മാറ്റിയാൽ പോലും മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വരും. മൂന്ന് തവണ ഹാഷ് വാല്യു മാറി എന്നത് കൂടുതൽ അന്വേഷണത്തിൽ വെളിപ്പെടേണ്ട കാര്യമാണ്. എന്തെങ്കിലും ദുരുദ്ദേശത്തോടെയാണോ വേറെ ആർക്കെങ്കിലും ആക്സസ് ചെയ്യാൻ എടുത്തതാണോയെന്നൊക്കെ അന്വേഷിക്കേണ്ടി വരും. അതേസമയം മൊബൈൽ ഫോൺ എടുത്ത് ഈ ദൃശ്യങ്ങൾ റെക്കോഡ് ചെയ്തെടുത്തോയെന്ന കാര്യം പരിശോധിക്കേണ്ടി വരും. ഇത്തരം കാര്യം അന്വേഷണത്തിൽ തെളിയേണ്ടതാണ്.
എഫ് എസ്‍ എൽ വ്യാജ റിപ്പോർട്ടുണ്ടാക്കുമെന്ന് പോലീസിലെ മുൻ ഡിജിപി തന്നെ പറഞ്ഞതാണ്'.

5

'ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതൊക്കെ കോടതിയിൽ സംഭവിച്ച കാര്യമാണ്. ദിലീപിന് ഇക്കാര്യത്തിൽ യാതൊരു ഇടപെടലും ഇല്ല.നടി ആക്രമിക്കപ്പെട്ട കേസിനെ ഈ റിപ്പോർട്ട് എത്രത്തോളം സ്വാധീനിക്കുമെന്നത് സംശയമാണ്.ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയും തെറ്റുകാരുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുകയും ചെയ്യണം. പക്ഷേ ഈപ്പോൾ പ്രോസിക്യൂഷൻ നടത്തുന്നത് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം മാത്രമാണ്'.

6

'കേസിൽ ഗൂഢാലോചന നടത്തിയ പൾസർ സുനിയും കൂട്ടാളികളും ശിക്ഷിക്കപ്പെടണം.നിരപരാധിയായ ദിലീപ് രക്ഷപ്പെടണം. അതിജീവിതയ്ക്ക് നീതി കിട്ടണം.തുടരന്വേഷണത്തിന് സുപ്രീം കോടതി നിശ്ചിത സമയം നൽകിയിട്ടുണ്ട്. ഹൈക്കോടതി തങ്ങളുടെ അധികാരം ഉപയോഗിച്ച് ഇത്തരത്തിൽ സമയം നീട്ടി നൽകുന്നതിൽ പ്രശ്നമില്ല. എന്നാൽ നിശ്ചിത സമപരിധി നിശ്ചയിക്കാതെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കാൻ സാധിക്കില്ല.അതിവീജിതയോട് ആർക്കും വിരോധമില്ല. എന്നാൽ ദിലീപിനെ കള്ളക്കേസിൽ കുടുക്കിയാൽ വർഷങ്ങളാണ് അദ്ദേഹത്തിന് നഷ്ടമാകുന്നത്', രാഹുൽ ഈശ്വർ പറഞ്ഞു.

മെമ്മറി കാർഡ് പരിശോധന ഫലം വരുന്നതോടെ കഥമാറും;തുടരന്വേഷണത്തിന് കൂടുതൽ സമയം വേണ്ടി വരുമെന്ന് ജോർജ് ജോസഫ്മെമ്മറി കാർഡ് പരിശോധന ഫലം വരുന്നതോടെ കഥമാറും;തുടരന്വേഷണത്തിന് കൂടുതൽ സമയം വേണ്ടി വരുമെന്ന് ജോർജ് ജോസഫ്

7

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറ്റി കാർഡ് പരിശോധന ഫലം വന്നതുൾപ്പെടെയുള്ള സാഹചര്യത്തിൽ തുടരന്വേഷണത്തിനായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചേക്കാനുള്ള സാധ്യത കൂടിയിരിക്കുകയാണെന്ന് ചർചയിൽ പങ്കെടുത്ത അഡ്വ പ്രിയദർശൻ തമ്പി പറഞ്ഞു. മെമ്മറി കാർഡിൽ എന്താണ് സംഭവിച്ചതെന്ന കാര്യം കൃത്യമായ അന്വേഷണത്തിലൂടെയെ കണ്ടെത്താൻ സാധിക്കുകയുള്ളൂ. പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ പ്രിയദർശൻ തമ്പി പറഞ്ഞു.

Recommended Video

cmsvideo
ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

English summary
Dileep actress case; 'So what does Dileep have to do with visuals asks rahul easwer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X