Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യരോട് ആ ചോദ്യം ചോദിച്ചോ എന്ന് അറിയില്ല: പക്ഷേ ഫോട്ടോ മാത്രമല്ല, സാക്ഷിയും ഉണ്ടല്ലോ'

ബാലചന്ദ്രകുമാർ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ സംഭവത്തിന് ശേഷം ദൃശ്യങ്ങള്‍ എട്ടാം പ്രതിയുടെ കൈകളില്‍ എത്തപ്പെട്ടു

 dileep-

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം സംബന്ധിച്ച തീരുമാനം കോടതിയില്‍ നിന്നും ഉടനുണ്ടാവും. അസുഖ ബാധിതനായതിനാല്‍ എറണാകുളത്തെ കോടതിയില്‍ എത്താന്‍ സാധിക്കില്ലെന്ന് പ്രോസിക്യുഷന്‍ വ്യക്തമാക്കിയതിനാല്‍ ഓണ്‍ലൈന്‍ വഴി അദ്ദേഹത്തിന്റെ സാക്ഷി വിസ്താരം തുടരാനാണ് സാധ്യത. കമ്മീഷനെ വെക്കുന്നതിന് പകരം വെർച്വല്‍ വിചാരണയാണ് കോടതിയില്‍ നിന്നുണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിട്ട. എസ്പി ജോർജ് ജോസഫും വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപും പള്‍സർ സുനിയും ഒരുമിച്ചുള്ള ഫോട്ടോ

ദിലീപും പള്‍സർ സുനിയും ഒരുമിച്ചുള്ള ഫോട്ടോ

ദിലീപും പള്‍സർ സുനിയും ഒരുമിച്ചുള്ള ഫോട്ടോ എഡിറ്റിങാണെന്നാണ് രാഹുല്‍ ഈശ്വർ ഉള്‍പ്പടേയുള്ളവർ വാദിക്കുന്നത്. എന്നാല്‍ അതിനൊരു സാക്ഷിയുണ്ട്. ദിലീപും പള്‍സർ സുനിയും ഒരു ഷൂട്ടിങ് സ്ഥലത്ത് വെച്ച് ഒരുമിച്ച് സംസാരിക്കുന്നത് കണ്ടയാളാണ് സാക്ഷി. മറ്റ് പല കാര്യങ്ങള്‍ക്കും തെളിവുകളുണ്ടെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

മഞ്ജു വാര്യറോട് ആ ചോദ്യം ചോദിച്ചിട്ടുണ്ടോ

ഫോട്ടോ വ്യാജമാണെന്ന് വാദിക്കാമെങ്കിലും ഇവർ തമ്മില്‍ പരിചയമുള്ളതിന് സാക്ഷികളുണ്ട്. മഞ്ജു വാര്യറോട് ആ ചോദ്യം ചോദിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ നമുക്ക് വ്യക്തതയില്ല. പള്‍സർ സുനി ജയിലില്‍ കിടക്കുമ്പോള്‍ തന്നെ എട്ടാം പ്രതിയുമായി ബന്ധപ്പെടാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കിലും മറ്റ് പലരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ബാലചന്ദ്രകുമാർ എന്ന സംവിധായകന്‍

ബാലചന്ദ്രകുമാർ എന്ന സംവിധായകന്‍

ബാലചന്ദ്രകുമാർ എന്ന സംവിധായകന്‍ തെളിവുകളുമായി പുറത്ത് വരുന്നതിന് മുമ്പ് കേസിലെ എട്ടാം പ്രതിയായ ദിലീപ് ജാമ്യം നേടി പുറത്തായിരുന്നു. ആ സന്ദർഭത്തില്‍ അദ്ദേഹം എന്തൊക്കെയായിരുന്നു കാണിച്ച് കൂട്ടിയത്. അതിനെക്കുറിച്ചെല്ലാം നമുക്ക് മനസ്സിലായത് ബാലചന്ദ്രകുമാർ തെളിവുകളുമായി മുന്നോട്ട് വന്നപ്പോഴാണ്. ജാമ്യത്തില്‍ നില്‍ക്കുന്ന ഒരു പ്രതി ഏതൊക്കെ വഴികളിലൂടെ തെളിവ് നശിപ്പിക്കുന്നുവെന്ന് പൊതുജനം കണ്ടു.

അത് ലംഘിച്ച ഒരു പ്രതി എങ്ങനെയാണ് ഇപ്പോഴും


കേസ് അന്വേഷണത്തില്‍ ഇടപെടില്ല, സാക്ഷികളെ സ്വാധീനിക്കില്ല തുടങ്ങിയ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഒരു കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുകു. അത് ലംഘിച്ച ഒരു പ്രതി എങ്ങനെയാണ് ഇപ്പോഴും ജാമ്യത്തില്‍ നില്‍ക്കുക എന്നുള്ളത് ഒരു പ്രഹേളികയായി തുടരുകയാണ്. ഇത് നമ്മളെയെല്ലം അതിശയപ്പെടുത്തി.

ഈ സംഭവത്തിന് ശേഷം ദൃശ്യങ്ങള്‍

ഈ സംഭവത്തിന് ശേഷം ദൃശ്യങ്ങള്‍


ബാലചന്ദ്രകുമാർ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ സംഭവത്തിന് ശേഷം ദൃശ്യങ്ങള്‍ എട്ടാം പ്രതിയുടെ കൈകളില്‍ എത്തപ്പെട്ടുവെന്നും അവർ കണ്ടുവെന്നും പറയുന്നു. ആ തെളിവുകള്‍ മാറ്റിമറിക്കാനുള്ള ശ്രമവുമുണ്ടായി. എന്നാല്‍ ബാലചന്ദ്രകുമാർ ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്ത് വിട്ടു. അതുകൊണ്ടാണ് ഈ കേസ് ഇപ്പോള്‍ ഈരീതിയില്‍ പോവുന്നത്.

നേരത്തേയുള്ള പബ്ലിക് പ്രോസിക്യൂട്ടർമാർ

നേരത്തേയുള്ള പബ്ലിക് പ്രോസിക്യൂട്ടർമാർ ആവശ്യത്തിനുള്ള വിവരങ്ങള്‍ കോടതിയില്‍ എത്തിക്കാതിരുന്നത് കൊണ്ട് വിചാരണ കോടതി ജഡ്ജിക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം എന്ന് കരുതുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം പ്രശനമില്ല. മൂന്നാമത്തെ പബ്ലിക്ക് പ്രോസിക്യൂട്ടർ വന്നപ്പോള്‍ കോടതി വളരെ അലർട്ടാണ്. കോടതിയുടെ സംശയങ്ങള്‍ അപ്പോള്‍ തീർത്തു കൊടുക്കുന്നുണ്ട്. കോടതി ഇതെല്ലാം റിക്കാർഡ് ചെയ്യുന്നുണ്ട്.

കേസില്‍ നടിക്ക് നീതി ലഭിക്കുമെന്ന്

കേസില്‍ നടിക്ക് നീതി ലഭിക്കുമെന്ന്

ഈ കേസില്‍ നടിക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ആദ്യത്തെ കുറ്റപത്രത്തില്‍ മുപ്പത് ശതമാനത്തോളം തെളിവുകള്‍ മാത്രമേ കൊടുക്കാന്‍ സാധിച്ചെങ്കിലും തുടരന്വേഷണത്തിന് ശേഷം തെളിവുകളുടെ കൂമ്പാരമാണ് കോടതിയിലെത്തിയത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.

സെക്ഷന്‍ 39 ഇന്ത്യന്‍ തെളിവ് നിയമം

സെക്ഷന്‍ 39 ഇന്ത്യന്‍ തെളിവ് നിയമം അനുസരിച്ച് ഫോണിലെ ചാറ്റുകളുടേയും മറ്റും ചെറിയൊരു അംശം കോടതിയില്‍ എത്തിയാലും ആ തെളിവ് കോടതി അംഗീകരിക്കും. അതുകൊണ്ട് തന്നെ ബാലചന്ദ്രകുമാർ തെളിവുകളുടെ മുഴുവന്‍ ഭാഗവും കോടതിയില്‍ എത്തിക്കേണ്ടതില്ല. നല്‍കിയ കാര്യങ്ങള്‍ തന്നെ തെളിവുകളായി സ്വീകരിക്കാതിരിക്കാന്‍ സാധിക്കില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+