കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിനേക്കാള്‍ വിലയുള്ളത് അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം: ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ കുടുംബം

Google Oneindia Malayalam News

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ആർ ശ്രീലേഖ ഐപിഎസ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വരുന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്നും പള്‍സർ സുനിയോടൊപ്പമുള്ള ചിതമുള്‍പ്പടെ പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖ ആരോപിക്കുന്നത്. എന്നാല്‍, ഇപ്പോഴിതാ മുന്‍ ഡി ജി പിയുടെ ആരോപണത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി അതിജീവിതയുടെ കുടുംബവും രംഗത്ത് വന്നിരിക്കുകയാണ്.

'ആളൊന്നിന് വില 40 കോടി'; ഗോവയില്‍ കൂറുമാറ്റത്തിന് എംഎല്‍എമാർക്ക് വന്‍ വാഗ്ദാനമെന്ന് ഗിരീഷ് ചോദങ്കർ'ആളൊന്നിന് വില 40 കോടി'; ഗോവയില്‍ കൂറുമാറ്റത്തിന് എംഎല്‍എമാർക്ക് വന്‍ വാഗ്ദാനമെന്ന് ഗിരീഷ് ചോദങ്കർ

ഒരു പക്ഷെ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകള്‍ക്കപ്പുറം

ഒരു പക്ഷെ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകള്‍ക്കപ്പുറം തന്റെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാള്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം . അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവര്‍ വിധേയരാകുന്നതിന്റെ മനഃശ്ശാസ്ത്രവുമെന്നാണ് സിനിമാ പ്രവർത്തകന്‍ കൂടിയായ സഹോദരന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

മറിച്ച് , പറഞ്ഞുപോയ വാക്കുകള്‍കൊണ്ട്

ആത്മഹത്യകള്‍ പലവിധമാണ് . ശാരീരികമായുള്ള ആത്മഹത്യയാണെങ്കില്‍ അതവിടം കൊണ്ട് കഴിയും . ആത്മഹത്യ ചെയ്ത വ്യക്തിയ്ക്ക് പിന്നീടൊന്നും അറിയേണ്ടതില്ല , അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല . മറിച്ച് , പറഞ്ഞുപോയ വാക്കുകള്‍കൊണ്ട് ജീവിച്ചു കൊണ്ട് മരണം അനുഭവിക്കുന്നതാണ് ഏറെ വേദനാജനകം.

ഇവിടെ ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ

ഇവിടെ ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോള്‍ അവരോട് സഹതാപമാണ് തോന്നുന്നത് . കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയര്‍ത്താനാകാത്ത വിധം തകര്‍ന്നടിയുന്നതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവര്‍ക്ക് അവര്‍ ചിതയൊരുക്കുന്നത് .

സംശയമുണ്ടെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചോദിച്ചു നോക്കൂ

സംശയമുണ്ടെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചോദിച്ചു നോക്കൂ ... അവര്‍ പറയും അത് വേണ്ടിയിരുന്നില്ലെന്ന് . ഒരു പക്ഷെ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകള്‍ക്കപ്പുറം തന്റെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാള്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം.

ന്യായീകരണപരമ്പരയില്‍ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു

അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവര്‍ വിധേയരാകുന്നതിന്റെ മനഃശ്ശാസ്ത്രവും . ശത്രുതയ്ക്ക് ഒരു തുല്യതയെങ്കിലും വേണമല്ലോ . സഹതാപമാണ് അതിനേക്കാള്‍ മ്ലേച്ഛമായ വികാരം. ന്യായീകരണപരമ്പരയില്‍ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു-സഹോദരന്റെ കുറിപ്പ് അവസാനിക്കുന്നു.

ഇത്രയേറെ വിവാദമായ ഒരു കേസിന്റെ കാര്യത്തില്‍ ഒരു റിട്ടയേഡ്

അതേസമയം, സഹോദരന്റെ കുറിപ്പിനടിയില്‍ അതിജീവിതയ്ക്ക് പിന്തുണ അർപ്പിച്ച് നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്. ഇത്രയേറെ വിവാദമായ ഒരു കേസിന്റെ കാര്യത്തില്‍ ഒരു റിട്ടയേഡ് ഓഫീസറുടെ ഭാഗത്ത് നിന്ന് ഇങ്ങനെ പരസ്യ പ്രസ്താവനകള്‍ പാടുണ്ടോ. ഇതാണ് ഇവരുടെ രിതി എങ്കില്‍, ഇവരുടെ സർവീസ് കാലത്തില്‍ പ്രതിഭാഗം രക്ഷപ്പെട്ട മുഴുവന്‍ കേസുകളും പുനഃപരിശോധിക്കേണ്ടി വരുമോ. ഇത്രക്ക് സത്യസന്ധയായ ഇവർ സർവീസില്‍ ഇരുന്ന സമയത്ത് എന്തുകൊണ്ട്‌ ഇതൊക്കെ മൂടി വച്ചു. ചോദ്യങ്ങൾ ഒരുപാട് ഉണ്ട്' എന്നാണ് അനിറ്റ എന്നയാള്‍ കുറിക്കുന്നത്.

പൊതുമണ്ഡലത്തിൽ വാഴ്ത്തിപ്പാടപ്പെട്ട വ്യക്തി

പൊതുമണ്ഡലത്തിൽ വാഴ്ത്തിപ്പാടപ്പെട്ട വ്യക്തി മാഹാത്മ്യങ്ങളുടെ ഉടയാടകൾ ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണ്. കുറച്ചു മുൻപേ തോന്നിയിരുന്ന സംശയത്തിന് ഇപ്പോൾ കൂടുതൽ ശക്തിയേറുന്നു. ഏതോ ഭൗതിക നേട്ടത്തിന് പടുത്തുയർത്തപ്പെട്ട ഇമേജിനേക്കാൾ ആകർഷണീയതയുണ്ടായതാകാം, പ്രേരകം. അകപ്പെട്ടുപോയ ഏതോ ഊരാകുടുക്കിനാൽ നിർബന്ധിതമായതുമാകാം- എന്നാണ് മറ്റൊരാളുടെ പ്രതികരണം

ക്യാഷ് വാരി എറിയുന്നിടത്തോളം ഇങ്ങനെ ഉള്ളവർ വന്നു

ക്യാഷ് വാരി എറിയുന്നിടത്തോളം ഇങ്ങനെ ഉള്ളവർ വന്നു കൊണ്ടേ ഇരിക്കും. ഒരു ശതമാനം സത്യസന്ധത ഉള്ളവർ ആണ് എങ്കിൽ എന്ത് കൊണ്ട് ഇപ്പൊ പറയുന്നത് അനീതി കണ്ട സമയത്ത് പറഞ്ഞില്ല? പദവി യുടെ വില പോലും തിരിച്ചറിയാത്ത കൂലികൾ.- എന്നായിരുന്നു സഹോദരന്റെ കുറിപ്പിനടിയിലെ മറ്റൊരാളുടെ രൂക്ഷമായ ഭാഷയിലെ പ്രതികരണം

Recommended Video

cmsvideo
ശ്രീലേഖ ഐപിഎസ് പറഞ്ഞ പോലെയല്ല ഞാന്‍ കണ്ടത്, ബാലചന്ദ്ര കുമാര്‍ പറയുന്നു

English summary
dileep actress case: survivor's family criticized former DGP Srilekha's disclosure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X