• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ അതിജീവിത, കൂടിക്കാഴ്ച രണ്ട് ദിവസത്തിനുള്ളില്‍; നിര്‍ണായക നീക്കം

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. നാളെയോ മറ്റന്നാളോ അതിജീവിത മുഖ്യമന്ത്രിയെ കാണാനാണ് സാധ്യത. മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും കേസിലെ ആശങ്കകളെല്ലാം അതിജീവിത നേരിട്ട് ബോധിപ്പിക്കുമെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. അതിജീവിത ഇതുവരെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല. അതിജീവിതയുടെ ആശങ്കകളെല്ലാം മുഖ്യമന്ത്രിയോട് പറയണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കാണാനുള്ള സമയവും തിയതിയും ചോദിച്ചു കൊണ്ടിരിക്കുകയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതില്‍ കുറേക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നും അവര്‍ പറഞ്ഞു. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ശുഭ വാര്‍ത്ത കിട്ടുമെന്നുമാണ് വിശ്വാസമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. കേസ് അട്ടിമറിക്കപ്പെടുകയാണ് എന്ന ഭയം അതിജീവിതയ്ക്കുണ്ടെന്നും അവര്‍ പറഞ്ഞു. നേരത്തെ കേസില്‍ തുടരന്വേന്വേഷണത്തിന് സമയം നീട്ടി നല്‍കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.കേസിലെ സമയ പരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായതിനാല്‍ ഇടപെടാനാവില്ലെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ പറഞ്ഞത്.

നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, മറ്റൊരു നടിക്ക് അവസരം നല്‍കിയതിന് ആരോപണം; വിജയ് ബാബുനടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, മറ്റൊരു നടിക്ക് അവസരം നല്‍കിയതിന് ആരോപണം; വിജയ് ബാബു

1

സര്‍ക്കാരിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നു എന്നും തട്ടിക്കൂട്ട് കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നുമായിരുന്നു അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ നടിയുടേത് അനാവശ്യ ഭയമാണെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയത് എന്നും സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ഹര്‍ജിയില്‍ നിന്ന് നീക്കണം എന്ന് ഡിജിപി കോടതിയില്‍ ആവശ്യപ്പെട്ടു.

2

നടിക്ക് നീതി വേണം എന്നാണ് എല്ലാ ഘട്ടത്തിലും നിലപാടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അതിജീവിത ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് കേസില്‍ വെച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയാണ് നേരിട്ട് വിളിച്ച് പ്രഗത്ഭനായ പ്രോസിക്യൂട്ടറെ വെക്കണം എന്ന് ആവശ്യപ്പെട്ടതെന്ന് ഡി ജി പി അറിയിച്ചു. എന്നാല്‍ പ്രതിഭാഗം കേസില്‍ കക്ഷിയല്ലാത്തതിനാല്‍ അവരെ കേള്‍ക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. കേസില്‍ രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

3

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനുള്ള സമയ പരിധി മെയ് 30 നാണ് അവസാനിക്കുന്നത്. സര്‍ക്കാരും കേസിലെ ദിലീപും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നു എന്ന ഗുരുതര ആരോപണമാണ് അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായി എന്നും അതിജീവിത പറയുന്നു. മുഴുവന്‍ തെളിവുകളിലും അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി എന്നാണ് നടി പറയുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും സി പി ഐ എമ്മും എല്‍ ഡി എഫും ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

4

അതിജീവിതയ്‌ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ എന്നത് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടിയുടെ ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും ആരോപിച്ചത്. ഈ സാഹചര്യത്തിലാണ് നടി മുഖ്യമന്ത്രിയെ നേരില്‍ കാണുന്നത്. അതേസമയം അതിജീവിതയെ അപമാനിച്ച എല്‍ ഡി എഫ് നേതാക്കള്‍ക്കെതിരെ യു ഡി എഫ് വനിതാ കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. രാജ്യസഭാ എം പി ജെബി മേത്തറാണ് എല്‍ ഡി എഫ് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

cmsvideo
  നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി

  18 കാരന്റെ ആക്രമണത്തില്‍ നടുങ്ങി അമേരിക്ക; ചിത്രങ്ങള്‍

  English summary
  Dileep Actress Case: survivor will meet Pinarayi Vijayan soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X