Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നുവെന്ന് പറയുന്ന പലരും പിന്നണിയില്‍ ദിലീപിനൊപ്പാണ്': ടിബി മിനി

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നുവെന്ന് പറയുന്ന പലരും യഥാർത്ഥത്തില്‍ പിന്നണിയില്‍ പ്രതിക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് അഡ്വ.ടിബി മിനി. പിന്നണിയില്‍ പ്രതിക്കൊപ്പം നിന്നിട്ട് മുന്നില്‍ വന്നിട്ട് ഞങ്ങള്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കുന്നു.

അതോടൊപ്പം തന്നെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടുളള ഏറ്റവും വലിയ തെളിവാണ് ഫോണ്‍ പിടിച്ചെടുത്തിട്ടില്ലാ എന്നുള്ളതെന്നും മിനി അഭിപ്രായപ്പെടുന്നു. ന്യൂസ് 7 മലയാളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ഈ കേസിലെ ഏറ്റവും വലിയ തെളിവ് എന്ന് പറയുന്നത് ഫോണായിരുന്നു

ഈ കേസിലെ ഏറ്റവും വലിയ തെളിവ് എന്ന് പറയുന്നത് ഫോണായിരുന്നു. പള്‍സർ സുനിയടക്കം ആ കുറ്റകൃത്യങ്ങള്‍ ചെയ്തത് ഒരു ഫോണ്‍ ഉപയോഗിച്ചായിരുന്നു. അവർ ഈ കുട്ടിയെ ബലാത്സംഗം ചെയ്യുമ്പോള്‍ ആ സംഭവങ്ങളെല്ലാം ഒരു ഫോണില്‍ പകർത്തിയിരുന്നു. ആ ഫോണ്‍ പൊലീസ് കണ്ടെടുത്തില്ല. ഫോണ്‍ അഡ്വ.പ്രതീഷ് ചാക്കോയേയും രാജുവിനേയും ഏല്‍പ്പിച്ചെന്ന് പറയുന്നത് വിശ്വാസത്തിലെടുത്ത് കോടതി അവരെ പ്രതിസ്ഥാനത്ത് നിന്നും രക്ഷപ്പെടാന്‍ അനുവദിച്ചെന്ന് പറയുമ്പോള്‍ യഥാർത്ഥത്തില്‍ ഈ കേസിനെ അട്ടിമറിക്കുന്നത് ആദ്യത്തെ അന്വേഷണത്തില്‍ തന്നെയാണെന്നും ടിബി മിനി പറയുന്നു.

നയന്‍താരയ്ക്ക് വിവാഹ മംഗളാശംസകള്‍ നേരാന്‍ ദിലീപുമെത്തി: വൈറലായി ചിത്രങ്ങള്‍

ഈ ഫോണ്‍ ഡിസ്ചാർജ് ചെയ്തെന്ന് പറയുന്ന രണ്ട് പ്രതികള്‍

അവിടെയാണ് ദൈവ നിശ്ചയമെന്നോ, പ്രകൃതി നിശ്ചയമെന്നോ പറയാവുന്ന രീതിയില്‍ ബാലചന്ദ്രകുമാർ കേറിവരുന്നതും പുനരന്വേഷണത്തിലേക്ക് കാര്യങ്ങള്‍ വരുന്നതും. ഈ ഫോണ്‍ ഡിസ്ചാർജ് ചെയ്തെന്ന് പറയുന്ന രണ്ട് പ്രതികള്‍ വക്കീലന്മാരാണ്. ഞങ്ങള്‍ പിന്തുണക്കേണ്ടവാരാണ്. പക്ഷെ വക്കീലന്മാർ അവരുടെ പ്രിവിലേജ് ഉപയോഗിച്ചുകൊണ്ട് പാവപ്പെട്ട ഒരു പെണ്‍ക്കുട്ടിയെ റേപ്പ് ചെയ്യുന്നതിന് ക്വട്ടേഷന്‍ കൊടുത്ത ക്രിമിനില്‍ പ്രവർത്തനത്തിന് കൂട്ടുനില്‍ക്കുന്ന കാര്യമാണ്. അവരെ ഡിസ്ചാർജ് ചെയ്ത കോടതി വിധിക്ക് എതിരായി നമുക്ക് പറയാന്‍ സാധിക്കില്ല.

ഈ കേസില്‍ നിർണ്ണായകമായ ഫോണ്‍ കളഞ്ഞുവെന്നോ ഇല്ലെന്നോ

ഈ കേസില്‍ നിർണ്ണായകമായ ഫോണ്‍ കളഞ്ഞുവെന്നോ ഇല്ലെന്നോ ഒക്കെ പറയുന്നവർ കൃത്യമായി ഈ കേസില്‍ പ്രതിയാവണം. കോടതി അവരെ ഡിസ്ചാർജ് ചെയ്തുവെങ്കിലും അവരില്‍ നിന്നും ഫോണ്‍ കണ്ടെടുക്കുന്ന നടപടികള്‍ ഉണ്ടായിട്ടില്ല. യഥാർത്ഥത്തില്‍ അത്രയും ലാഘവത്തോടെയാണ് പൊലീസ് കഴിഞ്ഞ സർക്കാറിന്റെ കാലത്ത്, അതായത് ബൈജു പൌലോസ് എന്ന ഉദ്യോഗസ്ഥന്‍ വരുന്നത് വരെ കൈകാര്യം ചെയ്തതെന്നും അഡ്വ. ടിബി മിനി പറയുന്നു.

കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്ന ആരാണെങ്കിലും

കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്ന ആരാണെങ്കിലും, അവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ് ഇന്ന് നമ്മള്‍ ഏറ്റെടുക്കേണ്ട കാര്യം. ഈ കേസിന്റെ നാള്‍വഴികളില്‍ എല്ലാം അതിന്റെ വിധിയെ ബാധിക്കാന്‍ പോവുന്ന കൃത്യമായ കാര്യം അതാണെന്നും നമ്മള്‍ വ്യക്തമാക്കേണ്ടതുണ്ട്. നേരത്തെ പറഞ്ഞത് പോലെ ഒരു ഫോണിലാണ് ഈ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിട്ടുള്ളത്. ആ ഫോണില്‍ നിന്നും ദൃശ്യങ്ങള്‍ പകർത്തിയിട്ടുള്ള മെമ്മറി കാർഡാണ് ആലുവ കോടതിയില്‍ കെസി പൌലോസ് എന്ന് പറയുന്ന അഭിഭാഷകന്‍ ഹാജരാക്കിയിട്ടുള്ളത്.

ആ മെമ്മറി കാർഡിന്റെ കോപ്പി എടുത്തിട്ട് ഒന്ന്

ആ മെമ്മറി കാർഡിന്റെ കോപ്പി എടുത്തിട്ട് ഒന്ന് അന്വേഷണവുമായി ബന്ധപ്പെട്ടും, കോടതിക്ക് ചാർജ് ഫ്രെയിം ചെയ്യുന്നതിന് വേണ്ടി കാണുന്നതിന് വേണ്ടി മറ്റൊന്നും എന്നിങ്ങനെ രണ്ട് പെന്‍ഡ്രൈവിലാക്കി കൊടുത്തിരുന്നു. ആ പെന്‍ഡ്രൈവ് ഉപയോഗിക്കാതെ മെമ്മറി കാർഡ് രണ്ട് പ്രാവശ്യമായി തുറക്കപ്പെടുകയോ ടാമ്പർ ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്ന ഗുരുതരമായ എഫ് എസ് എല്‍ റിപ്പോർട്ട് കോടതിയില്‍ കിട്ടിയിട്ട് , ആ കോടതി വിചാരണയുടെ ഒരു ഘട്ടത്തിലും അത് പ്രോസിക്യൂഷനോട് പറയുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞ ഒന്നരമാസത്തെ അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിയാതെ പോയത്. അതിനിടയിലാണ് ശ്രീജിത്തിനെ മാറ്റുന്നതും

നേരത്തെ മുന്‍ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ

നേരത്തെ മുന്‍ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ എങ്ങനെയാണോ ഈ കേസില്‍ ചാർജ് കൊടുക്കാന്‍ പറഞ്ഞത്, അതുപോലെ തന്നെയാണ് മെമ്മറി കാർഡ് ആര് പരിശോധിച്ചെന്ന് പുറത്ത് വരാതിരിക്കുന്നതിന് വേണ്ടി അന്വേഷണം ഒന്നും നടത്തണ്ട എന്ന് പറഞ്ഞത്. ആ സമയത്താണ് അതിജീവിതയ്ക്ക് വേണ്ടി ഞാന്‍ കോടതിയില്‍ പോയി ഹർജി കൊടുക്കുന്നത്

തുടരന്വേഷണത്തിന്റെ സമയപരിതി നീട്ടിക്കിട്ടുന്നത്

തുടരന്വേഷണത്തിന്റെ സമയപരിതി നീട്ടിക്കിട്ടുന്നത് ആവശ്യപ്പെടാന്‍ ആ സമയത്ത് സർക്കാർ നിർബന്ധിതരാവുകയായിരുന്നു. അങ്ങനെയാണ് തുടരന്വേഷണത്തിന് ഒന്നരമാസത്തെ സമയം കൂടി അതേ കോടതിയില്‍ നിന്നും നീട്ടിക്കിട്ടുന്നത്. അന്വേഷണ സമയം നീട്ടിക്കിട്ടിയിട്ടും എഫ്എസ്എല്‍ ലാബില്‍ നിന്ന് വന്ന റിപ്പോർട്ട് എന്തുകൊണ്ട് പ്രോസിക്യൂഷനെ അറിയിച്ചില്ല, മെമ്മറി കാർഡില്‍ വന്ന തിരിമറി തുടങ്ങിയ കാര്യത്തില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ ഇനിയും സമയം നീട്ടിചോദിക്കേണ്ടി വരുമെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+