India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെമ്മറികാര്‍ഡ് പരിശോധനാ ഫലം വരുമ്പോള്‍ ദിലീപ് കുടുങ്ങുമോ?ഫലം നിര്‍ണായകമാകുന്നതിങ്ങനെ

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ് വന്നിരിക്കുകയാണ്. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാര്‍ഡ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന് അയക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് വളരെ സുപ്രധാന വിധിയാണിത്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഭിഭാഷകനായ പ്രിയദര്‍ശന്‍ തമ്പി.യാതൊരു സംശയവും വേണ്ട ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ടേണിംഗ് പോയിന്റാകും ഇതെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

1


പ്രിയദര്‍ശന്‍ തമ്പി പറഞ്ഞത്:
ഈ ഒരു മെമ്മറി കാര്‍ഡ് എന്തുകൊണ്ടാണ് വിചാരണക്കോടതി അയക്കാതിരുന്നത്. ഇത് അയച്ചതുകൊണ്ട് വിചാരണ നീണ്ടുപോകുമോ, ഒന്നുമില്ല. ഇത് അയക്കുന്നത് സത്യത്തില്‍ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ വിജയിക്കാന്‍ മാത്രമേ സഹായിക്കുള്ളൂ, എന്നിരിക്കിലും അത് അയച്ചില്ല എന്നുള്ളതാണ് വസ്തതുത.

2


ഹൈക്കോടതി അതിന്റെ എല്ലാ വശങ്ങളും പരിഗണിച്ചുകൊണ്ട് ഈ പറയുന്നതുപോലെ രണ്ട് ദിവസം കൊണ്ട് ഫോറന്‍സിക് ലാബില്‍ അയച്ച്. അത് അയച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നുത്.യാതൊരു സംശയവും വേണ്ട ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ടേണിംഗ് പോയിന്റാകും ഇതെന്ന കാര്യത്തില്‍ സംശയമില്ല.

3


ഈ ഒരു പരിശോധനയില്‍ എന്തൊക്കെ പരിശോധിക്കണമെന്നതില്‍ ഒരു ചോദ്യാവലി തയ്യാറാക്കി കൊടുക്കാന്‍ പ്രോസിക്യൂഷന് അവകാശം ഉണ്ടെന്നാണ് കരുതുന്നത്. ഇത് പരിശോധനയ്ക്ക് അയക്കുമ്പോള്‍ ഇന്നയിന്ന കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് ആവശ്യം ഉന്നയിക്കാന്‍ പ്രോസിക്യൂഷന് അവകാശമുണ്ട്.

4


അങ്ങനെ പരിശോധിച്ച് കിട്ടുന്ന റിസള്‍ട്ടാണ് പ്രധാനപ്പെട്ടത്. റിസള്‍ട്ട് ഏത് തരത്തിലാണ് വരുന്നത്, ഏത് തരത്തിലാണ് ഹാഷ് വാല്യൂ മാറപ്പെട്ടത് ഏത് തരത്തിലാണ് ഈ ഡിവൈസില്‍ മാറ്റംവരുത്തല്‍ ഉണ്ടായിട്ടുണ്ടെന്ന ്മനസിലാക്കേണ്ടത്. അത് ഉണ്ട് എന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ ഇത് സംബന്ധിച്ച തുടരന്വേഷണം നടത്തേണ്ടി വരും.

ദിലീപിന് വീണ്ടും തിരിച്ചടി; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതിദിലീപിന് വീണ്ടും തിരിച്ചടി; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

5

ഏഴ് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. ഈ കേസിലെ പ്രധാനപ്പെട്ട തെളിവുകളിലൊന്നായ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി നിരസിച്ചിരുന്നു. അതിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണിപ്പോള്‍ ക്രൈം ബ്രാഞ്ചിന് അനുകൂലമായി വിധി വന്നത്.

6


ഈ നടപടികള്‍ ഒരുതരത്തിലും കേസിന്റെ വിചാരണയടക്കമുള്ള തുടര്‍നടപടികളെ ബാധിക്കരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി നീട്ടി നല്‍കിയിരിക്കുന്ന സമയം. അതുകൊണ്ടുതന്നെ ആ സമയപരിധിക്കകം മെമ്മറി കാര്‍ഡിന്റെ ശാസ്ത്രീയ പരിശോധന പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

7

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡില്‍ ഫൊറന്‍സിക് പരിശോധനയുടെ ആവശ്യമില്ലെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. മെമ്മറി കാര്‍ഡിന്റെ മിറര്‍ ഇമേജുകള്‍ താരതമ്യം ചെയ്താല്‍ തന്നെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടോ എന്നറിയാന്‍ പറ്റുമെന്നും വീണ്ടും സാക്ഷിവിസ്താരം നടത്തിയാലും ഇക്കാര്യം മനസ്സിലാക്കാം എന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു ഫോറന്‍സിക് ലാബില്‍ പരിശോധിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ദിലീപിനോട് കോടതി ചോദിച്ചിരുന്നു.

cmsvideo
  ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു
  9


  അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കൊച്ചിയിലെ വിചാരണ കോടതി തള്ളിയിരുന്നു. കേസില്‍ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഡഷവും പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു.

  English summary
  dileep actress case: the re-examination result of the memory card will be the crucial evidence in the case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X